For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവവിരാമം - നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍!

By Super
|

ആര്‍ത്തവം നിലയ്ക്കുന്നതിന് മുമ്പുള്ള കാലം നിങ്ങളെ ആശങ്കപ്പെടുത്തുന്നതാകാം. ഒരു സ്ത്രീയെന്ന നിലയിലുള്ള നിങ്ങളുടെ കഴിവ് നഷ്ടപ്പെടുമോ എന്ന ആശങ്ക ഇക്കാലത്ത് നിങ്ങള്‍ക്കുണ്ടാവും. നിങ്ങളുടെ നല്ല കാലമാണ് കഴിഞ്ഞ് പോയതെന്നും നിങ്ങള്‍ ചിന്തിച്ചേക്കാം.

ഒരു ശരാശരി സ്ത്രീക്ക് ആര്‍ത്തവ വിരാമത്തിന് ശേഷവും നല്ല ആരോഗ്യമുള്ള അവസ്ഥയില്‍ ഏറെ വര്‍ഷങ്ങളുണ്ടാവും. ഇനി ഗര്‍‌ഭധാരണം സാധ്യമല്ല എന്നതും, ആര്‍ത്തവം പോയ കാലത്തെ ഒരു കാര്യവുമായിരിക്കുമെങ്കിലും അത് അത്ര പ്രയാസകരമായി ഇക്കാലത്ത് തോന്നില്ല.

എന്നിരുന്നാലും ചെറുതും വലുതുമായ അസ്വസ്ഥതകളും ആര്‍ത്തവവിരാമത്തിന് മുമ്പുള്ള വര്‍ഷങ്ങളിലുണ്ടാവാം. അറിവ് ശക്തിയും ആശ്വാസം നല്കുന്നതുമാണ്. നിങ്ങള്‍ അറിഞ്ഞിരിക്കേണ്ടതും, അറിയാനിടയില്ലാത്തതുമായ ആര്‍ത്തവവിരാമം സംബന്ധിച്ച ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ഹോട്ട് ഫ്ലാഷുകള്‍

ഹോട്ട് ഫ്ലാഷുകള്‍

ആര്‍ത്തവവിരാമത്തിന് ആദ്യ ലക്ഷണമായി കാണപ്പെടുന്നതാണ് ഹോട്ട് ഫ്ലാഷുകള്‍. എന്നാല്‍ ഹൈപ്പോതലാമസിലെ മാറ്റങ്ങള്‍ വഴി ഇത് സംഭവിക്കാമെന്ന കാര്യം ഒരു പക്ഷേ നിങ്ങള്‍ക്ക് അറിവുണ്ടാകില്ല. ഹൈപ്പോതലാമസാണ് ശരീരത്തിന്‍റെ ഊഷ്മാവ് നിയന്ത്രിക്കുന്നത്.

ശരീരത്തിന്‍റെ ഊഷ്മാവ് അധികമാണെന്ന് ഹൈപ്പോതലാമസ് മനസിലാക്കിയാല്‍ അത് ശരീരത്തിന്‍റെ താപനില കുറയ്ക്കും. രക്തക്കുഴലുകള്‍ വലുതാകുമ്പോള്‍ ചര്‍മ്മത്തിന്‍റെ ഉപരിതലത്തിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിക്കും.

ഹോട്ട് ഫ്ലാഷിനൊപ്പം കാണപ്പെടുന്ന മുഖത്തിന്‍റെയും കഴുത്തിന്‍റെയും ചുവപ്പ് നിറം ഇത് മൂലവും സംഭവിക്കാം. നിങ്ങള്‍ വിയര്‍ക്കാനാരംഭിക്കുകയും അത് ശരീരത്തെ തണുപ്പിക്കുകയും ഹോട്ട് ഫ്ലാഷിന് ശേഷം തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഇത് വളരെ അസ്വസ്ഥത തോന്നിപ്പിക്കുന്നതായിരിക്കും.

തലവേദന

തലവേദന

ഹോര്‍മോണ്‍ വ്യതിയാനത്തിന്‍റെ ഫലമായി ഇതുവരെയില്ലാതിരുന്ന തലവേദന അനുഭവപ്പെടും. ആര്‍ത്തവ സമയത്ത് നിങ്ങള്‍ക്ക് തലവേദനയുണ്ടാകാറുണ്ടായിരുന്നുവെങ്കില്‍, അല്ലെങ്കില്‍ ഗര്‍ഭനിരോധന ഗുളികകള്‍ കഴിക്കാറുള്ളപ്പോള്‍ തലവേദനയുണ്ടാകാറുണ്ടായിരുന്നുവെങ്കില്‍ തലവേദന ഇപ്പോളും അനുഭവപ്പെടും.

ഇതിന്‍റെ ഒരു മറുവശമെന്നത് ആര്‍ത്തവവിരാമം സംഭവിക്കുമ്പോള്‍ നിങ്ങളുടെ ഹോര്‍മോണ്‍ നില സ്ഥിരമാവുകയും തലവേദന മാറുകയും ചെയ്യുമെന്നതാണ്.

ഉറക്ക നഷ്ടം

ഉറക്ക നഷ്ടം

ആര്‍ത്തവവിരാമത്തിന് മുമ്പായി ഉറക്കം നഷ്ടമാകും.രാത്രിയിലെ ഹോട്ട് ഫ്ലാഷുകളും ഇതിന് പിന്നിലെ ഒരു കാരണമാണ്. കാരണമെന്തായാലും ഉറക്കവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടുന്നതാണ്. അതായത്, പതിവായി ഒരേ സമയത്ത് ഉറങ്ങുകയെന്നതും, കിടക്കുന്നതിന് മുമ്പായി ഭക്ഷണം കഴിക്കുക, ടിവി കാണുക എന്നിവ ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങള്‍.

ഇവ ഫലം നല്കുന്നില്ലെങ്കില്‍ അലര്‍ജികള്‍, തൈറോയ്ജഡ് പ്രശ്നങ്ങള്‍, കൂര്‍ക്കം വലി എന്നിവ ഉറക്കനഷ്ടത്തിന് കാരണമാകുന്നുണ്ടോ എന്ന് പരിശോധിക്കുക. പാനാക്സ് ജിന്‍സെങ്ങ്, ധ്യാനം, തായ് ചി, യോഗ എന്നിവ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

ഓര്‍മ്മക്കുറവ്

ഓര്‍മ്മക്കുറവ്

കാര്യങ്ങള്‍ വ്യക്തമായി ഓര്‍മ്മിക്കാനോ, ചിന്തിക്കാനോ നിങ്ങള്‍ക്ക് സാധിക്കാതെ വരാം. ഇന്‍സ്മോനിയ അഥവാ നിദ്രാഹാനി മൂലമോ ഉറക്കം തടസ്സപ്പെടുന്നത് മൂലമോ ഇത് സംഭവിക്കാം. ഹോട്ട് ഫ്ലാഷുകളെ 'നൈറ്റ് സ്വെറ്റ്' അഥവാ 'രാത്രി വിയര്‍പ്പ്' എന്നും വിശേഷിപ്പിക്കാറുണ്ട്.

വൈകാരികപ്രശ്നങ്ങള്‍

വൈകാരികപ്രശ്നങ്ങള്‍

മാനസിക സമ്മര്‍ദ്ദം, കോപം, കരച്ചില്‍ എന്നിവയ്ക്ക് നിങ്ങള്‍ വശപ്പെടും. ഓരോ സാഹചര്യത്തിലും മാനസികമായി ഏറ്റക്കുറച്ചിലുകള്‍ നിങ്ങള്‍ക്കുണ്ടാവും. ഓവേറിയന്‍ ഹോര്‍മോണ്‍ നില കുറയുന്നത് മാനസിക നിലയെ ബാധിക്കും. ഉറക്കത്തിന്‍റെ കുറവും, രാത്രിയിലെ വിയര്‍പ്പും മാനസിക നിലയിലെ മാറ്റങ്ങള്‍ക്ക് കാരണമാകും.

യോനിയിലെ വരള്‍ച്ച

യോനിയിലെ വരള്‍ച്ച

യോനിയില്‍ വരള്‍ച്ച അനുഭവപ്പെടുകയും, ഈസ്ട്രജന്‍റെ കുറവ് മൂലം ചൊറിച്ചില്‍, സ്രവങ്ങള്‍, വേദന, എരിച്ചില്‍ എന്നിവയും സംഭവിക്കും.

ലൈംഗിക താല്പര്യം കുറയല്‍

ലൈംഗിക താല്പര്യം കുറയല്‍

ലൈംഗിക താല്പര്യത്തില്‍ കുറവ് അനുഭവപ്പെടും. മറുവശത്ത് നിങ്ങള്‍ക്ക് സാധാരണയില്‍ കവിഞ്ഞ ലൈംഗിക അഭിവാഞ്ജയുമുണ്ടാകാം.

മൂത്രസംബന്ധമായ പ്രശ്നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്നങ്ങള്‍

മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാം. അമിതമായ മൂത്രവും, നിങ്ങളുടെ നിയന്ത്രണമില്ലാതെ മൂത്രം പുറത്ത് പോകുന്ന അവസ്ഥയുമുണ്ടാകും. ഈസ്ട്രജന്‍റെ കുറവ് മൂലം മൂത്രദ്വാരത്തിലെ സ്തരങ്ങള്‍ ചുരുങ്ങുന്നത് മൂലമാണ് ഇത് സംഭവിക്കുന്നത്.

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മത്തിലെ മാറ്റം

ചര്‍മ്മത്തിന്‍റെ ഇലാസ്തികത നഷ്ടപ്പെടുകയും ചുളിവുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. നിലവിലുണ്ടായിരുന്നതിനേക്കാള്‍ വരള്‍ച്ച ചര്‍മ്മത്തിന് സംഭവിക്കും. ചര്‍മ്മത്തിന്‍റെ വ്യതിയാനത്തിനും കൊലാജനും കാരണമാകുന്നത് ഈസ്ട്രജന്‍റെ കുറവാണ്.

മുടിയുടെ കട്ടികുറയല്‍

മുടിയുടെ കട്ടികുറയല്‍

ആര്‍ത്തവവിരാമത്തിന് മുന്നോടിയായി മുടിയുടെ കട്ടി നഷ്ടമാവും. അതിനൊപ്പം ചുണ്ട്, താടി എന്നിവിടങ്ങളില്‍ നിങ്ങള്‍ക്ക് അരോചകമായ വിധത്തില്‍ രോമ വളര്‍ച്ചയുമുണ്ടാകാം.

ആര്‍ത്തവം തടസപ്പെടുത്തും ഘടകങ്ങള്‍

English summary

Interesting Facts You May Not Know About Menopause

Here are some interesting things you might not know about menopause, 
X
Desktop Bottom Promotion