Latest Updates
-
നീറ്റ് പരീക്ഷാ ഹാളിൽ പിസിഒഎസ് അസ്വസ്ഥതകളാണോ? ആത്മവിശ്വാസത്തോടെ പരീക്ഷ എഴുതാൻ ഈ മുൻകരുതലുകൾ ശ്രദ്ധിക്കൂ -
സമ്മർ സോൾസ്റ്റിസ്: ഈ വർഷത്തെ ഏറ്റവും ദൈർഘ്യമേറിയ പകൽ; വണ്ണം കുറയ്ക്കാൻ ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ് ഇങ്ങനെ പരീക്ഷിക്കൂ! -
മഴയത്ത് പുറത്തിറങ്ങുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കൂ; ചർമ്മവും കണ്ണും സുരക്ഷിതമാക്കാൻ ഇതാ ചില വഴികൾ -
അന്താരാഷ്ട്ര യോഗാ ദിനം: കരീനയും കീർത്തിയും പിന്തുടരുന്ന ഈ 12 മിനിറ്റ് വർക്കൗട്ട് ശീലമാക്കിയാൽ മാറ്റം ഉറപ്പ്! -
ജൂൺ 22-ന് അപൂർവ്വ സരസ്വതി യോഗം: ബുധൻ, വ്യാഴം, ശുക്രൻ ഒന്നിക്കുമ്പോൾ ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം -
2026 ജൂൺ 21: അന്താരാഷ്ട്ര യോഗ ദിനത്തിൽ അപൂർവ്വ രാജയോഗം; ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാ ദിനത്തിൽ 12 രാശിക്കാർക്കും ഭാഗ്യദിനം: ഇന്നത്തെ രാശിഫലവും ഭാഗ്യനിറങ്ങളും അറിയാം -
അന്താരാഷ്ട്ര യോഗാ ദിനം 2026: ഈ നക്ഷത്രക്കാർക്ക് ഭാഗ്യകാലം, കരിയറിലും സമ്പത്തിലും നേട്ടമുണ്ടാക്കാൻ ചെയ്യേണ്ടതെന്ത്? -
ജൂൺ 20 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിൽ വൻ മാറ്റങ്ങൾ വരാൻ സാധ്യത! -
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ!
സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാം
നിങ്ങളോടൊപ്പമുള്ള ലൈംഗിക ജീവിതത്തില്‍ പങ്കാളി തൃപ്തിയില്ലാത്തവനാണ് എന്ന് വരുന്നത് സുഖകരമായ കാര്യമല്ല. അതിനാല്‍ തന്നെ ഈ സാഹചര്യത്തില്‍ പങ്കാളിയെ തൃപ്തിപ്പെടുത്താന്‍ ചില വഴികള്‍ കണ്ടെത്തേണ്ടതുണ്ട്.
സ്ത്രീകളിലെ ലൈംഗികതൃഷ്ണയുടെ അളവനുസരിച്ചാവും അവരുടെ ലൈംഗികബന്ധത്തിലുള്ള താല്പര്യം. സ്വന്തം ലൈംഗിക താല്പര്യങ്ങളെയും, പങ്കാളിയുടെ താല്പര്യങ്ങളെയും തൃപ്തിപ്പെടുത്താനാവാതെ വന്നാല്‍ അത് പല ദാമ്പത്യപ്രശ്നങ്ങള്‍ക്കും കാരണമാകും. ഇന്ന് നടക്കുന്ന വിവാഹമോചനത്തിന്റെ എണ്ണം നോക്കിയാല്‍ അതിന്റെ രൂക്ഷത നിങ്ങള്‍ക്ക് ബോധ്യമാകും.
അസംതൃപ്തമായ ലൈംഗിക ബന്ധം വിവാഹമോചനങ്ങളുടെ ഒരു പ്രധാന കാരണമാണ്. സ്ത്രീകളിലെ ലൈംഗിക താല്പര്യം കുറയുന്നത് പുരുഷന്മാരില് അസംതൃപ്തിക്ക് കാരണമാകും. ബന്ധങ്ങളിലെ അകല്‍ച്ച കുടുംബജീവിതം അസ്ഥിരമാക്കും. സംത്യപ്തവും സന്തോഷകരവുമായ ദാമ്പത്യ ജിവിതത്തിന് ലൈംഗികതയെ സജീവമാക്കി നിര്‍ത്തേണ്ടതുണ്ട്.
ലൈംഗികതൃഷ്ണയെ വര്‍ദ്ധിപ്പിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. പ്രകൃതിദത്തമായ ഇത്തരം ഭക്ഷണങ്ങള്‍ ബന്ധങ്ങളെ സന്തോഷകരമാക്കാന്‍ സഹായിക്കും. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

സെലറി
ഇന്ത്യന്‍ വിപണിയില്‍ സുലഭമായ ഈ ഇനം പാചകത്തില്‍ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ആന്ഡ്രോസ്റ്റീറോണ് എന്ന ഇതിലെ ഘടകം ലൈംഗികതയെ സജീവമാക്കും. ഗന്ധമില്ലാത്ത ഈ ഹോര്‍മോണ്‍ ലൈംഗിക ഉത്തേജനം നല്‍കുന്നതാണ്.

അവൊക്കാഡൊ
ഫോളിക് ആസിഡ് സ്ത്രീകള്‍ക്ക് അത്യാവശ്യമായ ഒന്നാണ്. ശാരീരികമായും, ഊര്‍ജ്ജത്തിന്റെ കാര്യത്തിലും പിന്നോക്കം നില്ക്കുന്ന സ്ത്രീകള്‍ക്ക് അവരുടെ ആരോഗ്യത്തിന് ഫോളിക് ആസിഡ് നിര്‍ണ്ണായകമാണ്. പൊട്ടാസ്യം, വിറ്റാമിന്‍ ബി 6 എന്നിവയും അവൊക്കാഡോയില്‍ അടങ്ങിയിട്ടുണ്ട്.

മുട്ട
ലൈംഗികതയെ ശക്തിപ്പെടുത്തുന്ന മറ്റൊന്നാണ് മുട്ട. വിറ്റാമിന്‍ ബി 5, ബി 6 എന്നിവ ഉയര്‍ന്ന തോതില്‍ അടങ്ങിയ മുട്ട ഹോര്‍മോണ്‍ ബാലന്‍സ് നേടാന്‍ സഹായിക്കും.

കക്ക
സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിക്കാന്‍ മികച്ച ശേഷിയുള്ളതാണ് കക്കയിറച്ചി. സിങ്ക് ഉയര്‍ന്ന തോതില്‍ അടങ്ങിയ കക്കയിറച്ചി ലൈംഗികശേഷി ഉയര്‍ത്തും. കക്കയിറച്ചി ഭക്ഷണത്തോടൊപ്പം കഴിക്കുന്നതിലൂടെ പുരുഷന്മാരില് ബീജത്തിന്റെ അളവ് കൂട്ടാനാവും.

സ്ട്രോബെറി
സ്ത്രീകളുടെ ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് സ്ട്രോബെറി.

ഡാര്‍ക് ചോക്ലേറ്റ്
ഡാര്‍ക് ചോക്ലേറ്റില്‍ ഫീനൈലീഥൈലമീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് സ്ത്രീകളിലെ ലൈംഗികതാല്പര്യം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കും.

ബ്ലൂബെറി
ബ്ലൂബെറി സ്ത്രീകളുടെ ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണവസ്തുവാണ്.

തണ്ണിമത്തന്
തണ്ണിമത്തനില്‍ ഐ സിട്രുലിന്‍ എന്നൊരു ഘടകം അടങ്ങിയിട്ടുണ്ട്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. സ്ത്രീകളുടെ ലൈംഗിക താല്പര്യം കൂട്ടും. ഇത് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

സ്ത്രീകളിലെ ലൈംഗികതൃഷ്ണ ഉയര്‍ത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍.
സന്തോഷകരമായ ജീവിതം.

ലൈംഗികതാല്പര്യം വര്‍ദ്ധിച്ചാല്‍
സ്വന്തം പ്രതിഛായ വര്‍ദ്ധിപ്പിക്കല്‍.

ലൈംഗികതാല്പര്യം വര്‍ദ്ധിച്ചാല്‍
പങ്കാളിക്കൊപ്പമുള്ള സന്തുഷ്ടമായ വൈവാഹിക ബന്ധം.

ലൈംഗികതാല്പര്യം വര്‍ദ്ധിച്ചാല്‍
പങ്കാളിയുടെ ആരോഗ്യവും സന്തോഷവും.

ലൈംഗികതാല്പര്യം വര്‍ദ്ധിച്ചാല്‍
കുടുംബജീവിതവും ജോലിയും തമ്മിലുള്ള സന്തുലനം.



Click it and Unblock the Notifications