Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വയര്‍ കുറയ്ക്കാം ...പത്ത് ദിവസത്തിനുള്ളില്‍
പത്തുദിവസത്തിനുള്ളില്‍ വയര്‍ കുറയ്ക്കുക എന്നത് അസാധ്യമായ കാര്യമല്ല. ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം എന്നിവയിലെ ശരിയായ മാറ്റം വഴി പത്തുദിവസത്തിനുള്ളില്‍ ഇത് സാധ്യമാക്കാം. വയറിന് പ്രധാന്യം നല്കുന്ന ഭക്ഷണക്രമവും, വ്യായാമങ്ങളും വഴിയാണ് ഇത് പ്രായോഗികമാക്കുന്നത്.
ശാരീരികപ്രവര്‍ത്തനങ്ങളുടെ തോത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതില്‍ പ്രധാനപ്പെട്ട കാര്യമാണ്. ഇനി പറയുന്ന രീതിയിലൂടെ പത്ത് ദിവസത്തിനകം വയര്‍ കുറയ്ക്കാനാകും.

ദിവസം 1
വയര്‍ കുറയ്ക്കാനുള്ള ആദ്യ നടപടി വീട്ടിലുള്ള ജങ്ക് ഫുഡുകള്‍ നീക്കം ചെയ്യുക എന്നതാണ്. ഇവയ്ക്ക് പകരം പോഷകസമ്പുഷ്ടമായ, ഫൈബര്‍ ധാരാളമായി അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, കോഴിയിറച്ചി, കൊഴുപ്പ് കുറഞ്ഞ മാംസം, ധാന്യങ്ങള്‍, കൊഴുപ്പ് കുറഞ്ഞ പാലുത്പന്നങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍, പരിപ്പുകള്‍ തുടങ്ങിയവ കഴിക്കുക. വീട്ടില്‍ ഹോട്ട് ഡോഗ്, സോസേജ്, കാന്‍ഡി ബാറുകള്‍ എന്നിവ സൂക്ഷിച്ച് വെയ്ക്കരുത്.

ദിവസം 1
ആദ്യ ദിനത്തില്‍ കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുക. ശരീരത്തില്‍ നിന്ന് കൊഴുപ്പ് നീക്കുന്നതിനായി ദിവസം 10-12 ഗ്ലാസ്സ് വെള്ളം വീതം കുടിയ്ക്കാനാരംഭിക്കുക. വയര്‍ കുറയ്ക്കാനുള്ള പരിശ്രമങ്ങളുടെ മുന്നോടിയായി രണ്ടോ മൂന്നോ ദിവസം ഉപവാസമെടുക്കുന്നത് നല്ലതാണ്. ഈ ഉപവാസത്തിനിടെ 3-5 തവണ ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഉപയോഗിക്കാം.

ദിവസം 1
2 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് ആപ്പിള്‍ സിഡെര്‍ വിനെഗറും ഒരു ടേബിള്‍ സ്പൂണ്‍ തേനും 8 ഔണ്‍സ് ശുദ്ധജലത്തില്‍ ചേര്‍ത്ത് കുടിക്കുക.
* ദിവസം 2-3 തവണ ഇത് കുടിച്ച് കൊണ്ട് വയര്‍ കുറയ്ക്കല്‍ പരിപാടി ആരംഭിക്കാം.

ദിവസം 2
പച്ചക്കറികള്‍ വെള്ളത്തില്‍ വേവിച്ചോ അല്ലെങ്കില്‍ പച്ചയായി തന്നെയോ ഉപയോഗിക്കുക. ചെറിയ ഇനം പച്ചക്കറികളോ ചിക്കന്‍ സൂപ്പോ ഉപയോഗിക്കാം. ഓരോ 2-3 മണിക്കൂറിലും എന്തെങ്കിലും കഴിക്കുന്ന കാര്യത്തില്‍ ശ്രദ്ധിക്കണം. ഇത് ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമാക്കി നിര്‍ത്തുകയും ചെയ്യും.

ദിവസം 2
അഞ്ചോ ആറോ തവണ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് വിശപ്പ് ശമിപ്പിക്കാന്‍ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയ വാഴപ്പഴം, ആപ്പിള്‍ പോലുള്ളവ ഒഴിവാക്കുക. നിങ്ങള്‍ പതിവായി വ്യായാമം ചെയ്യുന്ന ആളാണെങ്കില്‍ ഈ ഭക്ഷണക്രമത്തിനൊപ്പം വ്യായാമവും തുടരാം. അഥവാ വ്യായാമം ആരംഭിച്ചിട്ടില്ലെങ്കില്‍ ചെറിയ രീതിയിലുള്ള വ്യായാമങ്ങള്‍ തുടങ്ങുക. ഇരുപത് മിനുട്ട് നടക്കുന്നത് പോലുള്ളവ ആരംഭത്തില്‍ ചെയ്യാം.

ദിവസം 3
പ്രഭാത ഭക്ഷണത്തില്‍ 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് ഉള്‍പ്പെടുത്തുക. കൊഴുപ്പ് വേഗത്തില്‍ ഇല്ലാതാക്കാന്‍ കാര്‍ബോഹൈഡ്രേറ്റ് നിയന്ത്രിക്കുന്നത് പ്രധാനപ്പെട്ട കാര്യമാണ്. ഒരു കപ്പ് ഓട്ട്മീലില്‍ 50 ഗ്രാം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. തൈരും, ഫ്രഷായ പച്ചക്കറികളും പഴങ്ങളുമൊക്കെ സ്നാക്സായി ഉപയോഗിക്കാം. ഒലിവ് ഓയില്‍, മീനെണ്ണ എന്നിവ ഉപയോഗിക്കുക വഴി കൊഴുപ്പ് ഉള്ളിലെത്തുന്നത് നിയന്ത്രിക്കാം. മേനേസ്, മാര്‍ജറിന്‍, വെണ്ണ, വെജിറ്റബിള്‍ ഓയിലുകള്‍ തുടങ്ങിയവ ഒഴിവാക്കുക. ശ്വസനനിയന്ത്രണം പോലുള്ള വ്യായാമങ്ങള്‍ ചെയ്യാനാരംഭിക്കുക വഴി വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള ശ്രമം തുടങ്ങാം.

ദിവസം 3
ഇരിക്കുന്നത് പോലെ സാധിക്കുന്നിടത്തോളം താഴുക. താഴേക്ക് കുനിയുമ്പോള്‍ ശ്വാസമെടുക്കുകയും അഞ്ച് മിനുട്ടിന് ശേഷം സാവധാനം ശ്വസിച്ച് കൊണ്ട് നിവരുകയും ചെയ്യുക.
* പത്തുതവണ ഈ പ്രവര്‍ത്തി ആവര്‍ത്തിക്കുക.

ദിവസം 4 -
പ്രഭാത ഭക്ഷണത്തിനായി മൂന്ന് മുട്ടയുടെ വെള്ള ഉപയോഗിച്ച് ഓംലെറ്റ് ഉണ്ടാക്കാം. വേണമെങ്കില്‍ ഇതില്‍ ചീരയും ചേര്‍ക്കാം. വെള്ളത്തില്‍ വേവിച്ച കോഴി ചുവന്ന മുളക് ചേര്‍ത്തോ, വെള്ളരിക്ക ചേര്‍ത്ത ടര്ക്കിയിറച്ചിയോ ലഘുഭക്ഷണമായി കഴിക്കാം. പച്ചക്കറികള്‍, കോഴിയിറച്ചി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന സാലഡുകള്‍ ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

ദിവസം 4
ഒരു തവണ കഴിക്കുന്ന കോഴിയിറച്ചി അല്ലെങ്കില്‍ ടര്‍ക്കിയുടെ അളവ് 150 ഗ്രാമിന് മുകളില്‍ പോകരുത്. വിശക്കുമ്പോള്‍ പരിപ്പ്, അണ്ടി വര്‍ഗ്ഗങ്ങള്‍ ധാരാളമായി കഴിക്കാം. ഇത് വിശപ്പകറ്റാന്‍ സഹായിക്കും. ചില വ്യായാമങ്ങള്‍ ചെയ്യുന്നത് കൊഴുപ്പ് ഇളക്കാന്‍ സഹായിക്കും.

ദിവസം 4
തലയ്ക്ക് പിന്നില്‍ കൈ വെച്ച് മലര്‍ന്ന് കിടക്കുക. കാലുകള്‍ മുട്ട് വളച്ച് തറയില്‍ ഉറപ്പിച്ച് വെയ്ക്കുക.
* വയറ്റിലെ പേശികളില്‍ ബലം കൊടുത്ത് തറയില്‍ നിന്ന് ചുമലുകള്‍ ഫയര്ത്തുക.
* മൂന്ന് തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

ദിവസം 5
അഞ്ചാം ദിവസം കൊഴുപ്പ് കുറഞ്ഞ പാലും പഴങ്ങളും ഉപയോഗിക്കാം. വേണമെങ്കില്‍ ഒന്നോ രണ്ടോ വാഴപ്പഴവും ഉള്‍പ്പെടുത്താം. ഇത് ശരീരത്തിന് ആവശ്യമായ കാര്‍ബോഹൈഡ്രേറ്റുകള്‍ ലഭ്യമാക്കും. എല്ലാ പോഷകങ്ങളും ലഭിക്കാനും വയര്‍ നിറയാനുമായി പച്ചക്കറി സൂപ്പുകളും സാലഡുകളും കഴിക്കാം. ധാരാളം വെള്ളം കുടിക്കുകയും സിറ്റ് അപ് വ്യായാമങ്ങള്‍ ചെയ്യുകയും വേണം.

ദിവസം 5
മുട്ട് വളച്ച് തറയില്‍ മലര്‍ന്ന് കിടക്കുക. കൈകള്‍ നിവര്‍ത്തി വിരലുകള്‍ മുകളിലേക്ക് വരുന്ന വിധത്തില്‍ പിടിയ്ക്കുക.
* നിശ്വസിച്ച ശേഷം സാവധാനം നിവര്‍ന്നിരിക്കുക.

ദിവസം 6
പച്ചപ്പയര്‍, മുഴുവനായും ഉടച്ച ഒരു മുട്ട, രണ്ട് മുട്ട വെള്ള, തക്കാളി എന്നിവ പ്രഭാതഭക്ഷണത്തിനായി ഉപയോഗിക്കാം. മത്സ്യം, ഗ്രില്‍ ചെയ്ത ചിക്കന്‍ ബ്രെസ്റ്റ് എന്നിവ ലഘുഭക്ഷണമായി ഉപയോഗിക്കാം. കൊഴുപ്പ് കുറഞ്ഞ മാംസവും, മത്സ്യവും പല രീതിയില്‍ പാചകം ചെയ്ത് ഉപയോഗിക്കാം. പഴവും പച്ചക്കറികളും ദിവസം അഞ്ച് തവണയെങ്കിലും കഴിക്കാന്‍ മറക്കരുത്. നടപ്പ് മുതല്‍ സിറ്റ് അപ് വരെയുള്ള വ്യായാമങ്ങള്‍ ചെയ്യുക.

ദിവസം 6
ക്രഞ്ചുകളുടെയും സിറ്റ് അപ്പിന്റെയും എണ്ണം വര്‍ദ്ധിപ്പിക്കുക വഴി വേഗത്തില്‍ കൊഴുപ്പ് നീക്കം ചെയ്യാം.

ദിവസം 7
പ്രഭാത ഭക്ഷണത്തിന് ഗ്രില്‍ ചെയ്തതോ വെള്ളത്തില്‍ വേവിച്ചതോ ആയ കോഴിയിറച്ചി, അല്ലെങ്കില്‍ താറാവിറച്ചിയും ആവിയില്‍ വേവിച്ച ചീരയോ, ഗ്രില്‍ ചെയ്ത തക്കാളിയുമോ ഉപയോഗിക്കാം. ബ്രസീല്‍ നട്ട്, തണ്ണിമത്തന് കുരു, പുഴുങ്ങിയ ബ്രൊക്കോളി എന്നിവ ലഘുഭക്ഷണമായി ഉപയോഗിക്കാം.ഈ ദിവസം വ്യായാമം എയ്റോബിക്സിലേക്ക് മാറ്റാം.

ദിവസം 7
വ്യായാമത്തിലുള്ള മാറ്റം ശരീരത്തില്‍ ചലനം സൃഷ്ടിക്കുകയും ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കും.
30 മിനുട്ട് എയ്റോബിക്സ് വ്യായാമം ചെയ്യുക.

ദിവസം 8
പോഷകം കുറഞ്ഞ ഭക്ഷണം ഒഴിവാക്കുക. പ്രഭാത ഭക്ഷണത്തിന് ഹോള്‍ വീറ്റ് ബ്രെഡും, രണ്ട് മുട്ടയുടെ വെള്ള ഉപയോഗിച്ചുള്ള ഓംലെറ്റും കഴിക്കുക. ദിവസം 10-12 ഗ്ലാസ്സ് വെള്ളം കുടിക്കുന്നത് തുടരുകയും ആരോഗ്യകരമായ സോയ ക്രിസ്പി, പഴങ്ങള്‍, തൈര് എന്നിവ ലഘുഭക്ഷണങ്ങളായി കഴിക്കുകയും ചെയ്യാം.

ദിവസം 8
പതിവ് വ്യായാമങ്ങള്‍ക്കൊപ്പം നീന്തലും ആരംഭിക്കാം.

ദിവസം 9
വീണ്ടും പച്ചക്കറി ഉപയോഗിക്കേണ്ട ദിവസമാണിത്. കലോറി കുറഞ്ഞ പച്ചക്കറികള്‍ ദിവസം മുഴുവനും കഴിക്കുക. ഇത് ദഹനവ്യവസ്ഥയിലെ കൊഴുപ്പ് അകറ്റി ശുദ്ധീകരിക്കും. ഫൈബര്‍ അടങ്ങിയ പച്ചക്കറികള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക.

ദിവസം 9
നടത്തം 40 മിനുട്ടായി ഉയര്‍ത്തുക.

ദിവസം 9
എല്ലാ വ്യായാമ മുറകളും ചെയ്യുകയോ അല്ലെങ്കില്‍ നീന്തലും എയ്റോബിക്സും ചെയ്യുകയോ ചെയ്യാം.

ദിവസം 10
ധാന്യങ്ങള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്ന ഭക്ഷണങ്ങളും, പഴങ്ങളും പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൊഴുപ്പ് കുറഞ്ഞ, ഫൈബര്‍ ധാരാളമായി അടങ്ങിയ ലഘുഭക്ഷണങ്ങളും സൂപ്പുകളും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കാം. വൈവിധ്യമാര്‍ന്ന വ്യായാമങ്ങള്‍ ചെയ്യുക. ജംപിങ്ങ് റോപ് ഉപയോഗിക്കുകയോ കാല് മടക്കിയുള്ള വ്യായാമങ്ങളോ ചെയ്യാം. പഞ്ചസാര, കാര്‍ബോ ഹൈഡ്രേറ്റ് എന്നിവ പരിമിതപ്പെടുത്തുന്നത് ഫലം നീണ്ടുനില്ക്കാന് സഹായിക്കും.

ദിവസം 10
പത്തുദിവസത്തിനുള്ളില്‍ വയര്‍ കുറച്ച് ആകര്‍ഷകമായ രൂപഭംഗി സ്വന്തമാക്കണമെന്നുണ്ടോ? ഇവിടെ പറഞ്ഞ വ്യായാമങ്ങളും ഭക്ഷണക്രമങ്ങളും കൃത്യമായി പിന്തുടരുന്നത് വഴി ശാരീരിക പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തുകയും വയര്‍ കുറയ്ക്കാനാവുകയും ചെയ്യും.



Click it and Unblock the Notifications
