Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
നേരത്തെയുണരാന്‍ ചില വഴികള്‍...
രാവിലെ ജോലിക്കെത്താന്‍ താമസിക്കുക, പ്രാതല്‍ കഴിക്കാതിരിക്കുക, അലസത തുടങ്ങിയ അവസ്ഥകള്‍ നിങ്ങള്‍ അനുഭവിക്കുന്നുണ്ടോ? അതേ സമയം നിങ്ങളുടെ സഹപ്രവര്ത്തകന്, രാവിലെ എങ്ങനെ നേരത്തേയുണരുകയും ഊര്ജ്ജസ്വലമായിരിക്കുകയും ചെയ്യാം എന്നതിനെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാളെ തല്ലാന്‍ നിങ്ങള്‍ക്ക് തോന്നുന്നുണ്ടാവണം.
അതേ സമയം അയാളേപ്പോലെയാകാന് ആഗ്രഹവുമുണ്ടാകും. ഇച്ഛാശക്തിയും, സമര്പ്പണബോധവുമുണ്ടെങ്കില് നിങ്ങള്‍ക്ക് ശരീരത്തെയും മനസിനെയും പരിശീലനം നല്കി രാവിലെ നേരത്തേതന്നെ എഴുന്നേല്‍ക്കാനാവും. അതിന് സഹായിക്കുന്ന ആറ് വഴികളാണ് ഇവിടെ പറയുന്നത്.

വൈകിയുറക്കം വേണ്ട
രാത്രി വൈകിയുറങ്ങുന്ന പതിവ് മാറ്റി നേരത്തേ ഉറങ്ങുന്ന രീതി കൊണ്ടുവന്നാല്‍ രാവിലെ നേരത്തേ എഴുന്നേല്‍ക്കാനാവും. പതിവ് സമയത്തിന് ഒരു മണിക്കൂര്‍ മുമ്പേ ഉറങ്ങാന്‍ കിടക്കുക. പിറ്റേന്ന് ചെയ്യാവുന്ന ജോലികള്‍ക്ക് വേണ്ടി ഉറക്കമിളക്കാതിരിക്കുക.

പ്രാതല്‍
പ്രോട്ടീന്‍ സമ്പുഷ്ടമായ രുചികരമായ പ്രഭാത ഭക്ഷണം കഴിക്കുക. പ്രഭാത ഭക്ഷണം ഒഴിവാക്കുന്നത് ഒരിക്കലും ആരോഗ്യകരമായ കാര്യമല്ല. പ്രാതല്‍ നിങ്ങള്‍ക്ക് ഊര്‍ജ്ജവും ഉന്മേഷവും നല്‍കും. പഴങ്ങള്‍ക്കൊപ്പം ഓട്ട്സ് കഴിക്കുക, കൊഴുപ്പ് കുറഞ്ഞ തൈര് അല്ലെങ്കില്‍ ധാന്യങ്ങള്‍ ഉപയോഗിച്ചുള്ള ടോസ്റ്റ് പീനട്ട് ബട്ടറുമായി ചേര്‍ത്ത് കഴിക്കുന്നത് നല്ലതാണ്.

മാനസികനില
ശാന്തവും ലാളിത്യമാര്‍ന്നതുമായ മനസുണ്ടാവുക. ഞാന്‍ എഴുന്നേല്ക്കാന് പോകുന്നു എന്ന് പോസിറ്റീവായി ചിന്തിക്കുക. അല്ലാതെ എനിക്ക് എഴുന്നേല്ക്കേണ്ടതുണ്ടല്ലോ എന്ന ചിന്തയാകരുത് മനസിലുണ്ടാവുന്നത്. മാനസികമായി നിങ്ങള്‍ ഒരു കാര്യത്തിന് തയ്യാറെടുത്താല്‍ അത് എളുപ്പത്തില്‍ യാഥാര്‍ത്ഥ്യമാക്കാനാവും.

അലാറം
രാവിലെ എഴുന്നേല്‍ക്കുന്നതിന് പ്രയാസം തോന്നുന്നുവെങ്കില്‍ ചെറിയൊരു ട്രിക്ക് പ്രയോഗിക്കാം. അലാറം സെറ്റ് ചെയ്യുമ്പോള്‍ അത് കിടക്കക്കരികെ വെയ്ക്കരുത്. കേള്‍ക്കാവുന്ന വിധത്തില്‍ മുറിക്ക് പുറത്ത് വെയ്ക്കുക. അലാറമടിക്കുമ്പോള്‍ നിങ്ങള്‍ കിടക്കയില്‍ നിന്നെഴുന്നേറ്റ് പുറത്തേക്ക് നടക്കുകയും അത് ഉറക്കം മാറുന്നതിന് സഹായിക്കുകയും ചെയ്യും.

വെളിച്ചം
വെളിച്ചമാണ് തലച്ചോറിന് ഏറ്റവുമധികം ഉണര്‍വ്വ് നല്‍കുക. ജനാലയിലൂടെ കിടക്കയിലേക്ക് വീഴുന്ന സൂര്യപ്രകാശം നിങ്ങളുടെ ഉറക്കമകറ്റും. ജനാലകളിലൂടെ സൂര്യപ്രകാശമെത്തില്ലെങ്കില് അതിനായി പ്രത്യേകം ലൈറ്റുകള്‍ ക്രമീകരിക്കാം. അഥവാ പണം ഒരു പ്രശ്നമാണെങ്കില്‍ കിടക്ക ജനാലയ്ക്കരികിലേക്ക് മാറ്റുക.

ആപ്ലിക്കേഷനുകള്‍
'മാത് അലാറം' അല്ലെങ്കില്‍ 'സ്മാര്‍ട്ട് അലാറം' എന്ന് കേട്ടിട്ടുണ്ടോ? നിങ്ങളുടെ ഫോണ്‍ വഴി അലാറം ഉപയോഗിക്കാവുന്ന പ്രശസ്തമായ ആപ്ലിക്കേഷനുകളാണിവ. അലാറം അടിക്കുമ്പോള്‍ അത് അവസാനിപ്പിക്കാന്‍ ഫോണില്‍ ഒരു കണക്ക് ചെയ്ത് പരിഹരിക്കേണ്ടി വരും. അങ്ങനെ അലാറം നിങ്ങളുടെ ഉറക്കം അകറ്റുകയും തലച്ചോര്‍ പ്രവര്‍ത്തനക്ഷമമാവുകയും ചെയ്യും.



Click it and Unblock the Notifications
