Latest Updates
-
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കത്രീന കൈഫിന്റെ ശരീരത്തെ പരിഹസിച്ചവർക്ക് മറുപടിയുമായി സൽമാൻ; പ്രസവശേഷം ഭാരം കുറയ്ക്കാൻ ശാസ്ത്രീയ വഴികൾ ഇതാ -
ചൊവ്വ കർക്കടക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ എന്ത് മാറ്റം കൊണ്ടുവരും? -
ബുധാദിത്യ യോഗം: കന്നി രാശിയിൽ സൂര്യനും ബുധനും; ഇന്നത്തെ ദിവസം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വേനല്‍ക്കാലത്ത് ഭക്ഷണം കേടാകാതിരിയ്ക്കാന്‍
വേനല്‍ക്കാലത്ത് ഭക്ഷണങ്ങള്‍ പെട്ടെന്ന് കേടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ഇവ പാകം ചെയ്തു കഴിഞ്ഞ് കൂടുതല്‍ നേരം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുമ്പോള്‍.
കൃത്യമായ രീതിയില്‍ ഭക്ഷണം സൂക്ഷിച്ചില്ലെങ്കില്‍ ഭക്ഷണം കേടാകുകയും ഇത് വയറിന് തന്നെ പ്രശ്നമുണ്ടാക്കുകയും ചെയ്യും.
വേനല്‍ക്കാലത്ത് ഭക്ഷണം സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഫ്രഡ്ജിന് ഉള്‍ക്കൊള്ളാവുന്ന ഭക്ഷണം
വേനല്‍ക്കാലത്ത് ഭക്ഷണം ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കാനുള്ള പ്രവണത കൂടും. എന്നാല്‍ ഒരിക്കലും ഫ്രിഡ്ജില്‍ കുത്തി നിറച്ച് ഭക്ഷണം വയ്ക്കരുത്. ഫ്രഡ്ജിന് ഉള്‍ക്കൊള്ളാവുന്ന ഭക്ഷണം മാത്രം വയ്ക്കുക.

ചൂടാറിയ ശേഷം മാത്രം
പാകം ചെയ്ത ഭക്ഷണം ചൂടാറിയ ശേഷം മാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

താപനില
ചൂടുകാലത്ത് ഫ്രിഡ്ജിന്റെ താപനില അല്പം കുറച്ചു വയ്ക്കുക. ഇത് ഫ്രിഡ്ജിന്റെ ആയുസിനും ഭക്ഷണം കേടാകാതിരിയ്ക്കാനും പ്രധാനമാണ്.

ആവശ്യത്തിനുള്ള ഭക്ഷണം
ഫ്രിഡ്ജില്‍ നിന്നും ആവശ്യത്തിനുള്ള ഭക്ഷണം മാത്രമെടുത്തു ചൂടാക്കുക. അതുപോലെ കൂടൂതല്‍ സമയം ചൂടാക്കുന്നതും ഒഴിവാക്കുക.

ചൂടാക്കിയ ഭക്ഷണം
ഒരിക്കല്‍ ചൂടാക്കിയ ഭക്ഷണം വീണ്ടും ഫ്രിഡ്ജില്‍ വയ്ക്കരുത്. ഇത് ഭക്ഷണത്തിന്റെ ഗുണം കളയും.

ചെറിയ കണ്ടെയ്നര്‍
കുറേശെ വീതം ഭക്ഷണം ചെറിയ കണ്ടെയ്നറുകളിലാക്കി സൂക്ഷിയ്ക്കുക. ഇത് ഭക്ഷണം കേടാകാതിരിയ്ക്കാന്‍ സഹായിക്കും.

അടച്ചു സൂക്ഷിയ്ക്കുക
ഫ്രിഡ്ജില്‍ ഭക്ഷണം വയ്ക്കുമ്പോള്‍ അടച്ചു സൂക്ഷിയ്ക്കുക. ഇത് ഭക്ഷണത്തില്‍ ബാക്ടീരിയ വരാതിരിയ്ക്കാന്‍ സഹായിക്കും.

എടുത്ത ഉടനെ ഭക്ഷണം ചൂടാക്കരുത്
ഫ്രിഡ്ജില്‍ നിന്നും എടുത്ത ഉടനെ ഭക്ഷണം ചൂടാക്കരുത്. ആദ്യം അല്പസമയം പുറത്തു വച്ച് തണുപ്പു പോകുമ്പോള്‍ മാത്രം ചൂടാക്കുക.

മീന്‍, ഇറച്ചി
പാകം ചെയ്യാത്ത മീന്‍, ഇറച്ചി തുടങ്ങിയവ ഫ്രീസറില്‍ മാത്രം സൂക്ഷിയ്ക്കുക.

പുളിയുള്ള ഭക്ഷണങ്ങള്‍
പുളിയുള്ള ഭക്ഷണങ്ങള്‍ വേനല്‍ക്കാലത്ത് പെട്ടെന്നു കേടു വരും. ഇവ പെട്ടെന്നു തന്നെ ഫ്രിഡ്ജില്‍ സൂക്ഷിയ്ക്കുക.



Click it and Unblock the Notifications
