Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മധുരക്കൊതി നിയന്ത്രിയ്ക്കാം
മിക്കവാറും പേര്‍ക്ക് ഇഷ്ടമുള്ള ഒരു രുചിയാണ് മധുരം. മധുരങ്ങളില്‍ തന്നെ പലതരം മധുരങ്ങളുണ്ട്. പായസം, ചോക്ലേറ്റ്, കേക്ക് എന്നിങ്ങനെ പോകുന്നു ഇത്. മിക്കവാറും ഫലവര്‍ഗങ്ങളും മധുരമുള്ളവ തന്നെയാണ്.
പഴവര്ഗങ്ങളുടേതൊഴിച്ചുള്ള മധുരങ്ങള്‍ ആരോഗ്യത്തിന് നല്ലതാണെന്നു പറയാനാകില്ല. കഴിയ്ക്കുവാന്‍ രസമാണെങ്കിലും പ്രമേഹമുള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും മധുരം ദോഷകരമാണ്. മാത്രമല്ല, തടി കൂട്ടുന്നതുള്‍പ്പെടെയുള്ള പലതിനും കാരണവും മധുരമാണ്.
മധുരം ദോഷകരമാണെന്നറിയുമ്പോഴും ഇത് ഒഴിവാക്കാന്‍ പലപ്പോഴും പലര്‍ക്കും സാധിയ്ക്കാറില്ല. മധുരത്തോടുള്ള ഇത്തരം പ്രലോഭനങ്ങള്‍ ഒഴിവാക്കാനുള്ള വഴിയെന്തെന്നറിയൂ,

പ്രോട്ടീന്‍
മധുരത്തില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇവയ്ക്കൊപ്പം പ്രോട്ടീന്‍ ഇല്ലാതെ വരുമ്പോള്‍ അല്പസമയത്തിനുള്ളില് വീണ്ടും മധുരത്തോടുള്ള ആഗ്രഹം വരും.വിശപ്പും വര്‍ദ്ധിയ്ക്കും. മുട്ട കഴിയ്ക്കുന്നത് ഇതിനൊരു പരിഹാരമാണ്. മധുരത്തോടു താല്പര്യം വരുമ്പോള്‍ മുട്ട കഴിയ്ക്കുക. ഇത് ആരോഗ്യത്തിനും ഗുണകരമാണ്.

മധുരത്തിന്റെ അളവ്
മധുരത്തോട് വല്ലാതെ പ്രിയമുള്ളവര്‍ക്ക് ഇത് തീരെ ഉപേക്ഷിയ്ക്കുകയെന്നാല് ഒരുപക്ഷേ ബുദ്ധിമുട്ടാവാം. മധുരത്തിന്റെ അളവ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിയ്ക്കുകയാണ് ഇതിനായി ചെയ്യേണ്ടത്. ഉദാഹരത്തിന് ചോക്ലേറ്റ് സിറപ് കഴിയ്ക്കുമ്പോള്‍ ഒരു പഴം ഇതില്‍ മുക്കിക്കഴിയ്ക്കാം. വിശപ്പു കുറയും. ഇതുപോലെ സാധാരണ ഐസ്ക്രീമിന് പകരം നട്സ് ഉള്ള ഐസ്ക്രീം കഴിയ്ക്കാം. ആരോഗ്യവും നന്നാകും.

അകലം പാലിയ്ക്കുക
മധുരത്തോട് അകലം പാലിയ്ക്കുക. ഇതില്‍ നിന്നും ശ്രദ്ധ തിരിയ്ക്കാനുള്ള വഴികള്‍ നോക്കുക. മധുരം കഴിയ്ക്കാന്‍ തോന്നുമ്പോള്‍ മറ്റെങ്കിലും കഴിയ്ക്കാം. അല്ലെങ്കില്‍ ടിവി കാണാം, പാട്ടു കേള്‍ക്കാം.

പഴവര്‍ഗങ്ങള്‍
ആരോഗ്യകരമായ മധുരമാണ് പഴങ്ങളിലേത്. മധുരക്കൊതിയുള്ളവര്ക്ക് ഇത് നല്ലൊരു വഴിയാണ്. ആരോഗ്യവും മധുരവും ഒപ്പം നല്കാന് മധുരത്തിന് കഴിയും.

വെള്ളം
മധുരത്തിനൊപ്പം ധാരാളം വെള്ളം കുടിയ്ക്കുക. ഇത് ഒരു പരിധി വരെ അധികം മധുരം കഴിയ്ക്കുന്നതിനെ തടഞ്ഞു നിര്‍ത്തും.



Click it and Unblock the Notifications
