Latest Updates
-
ചന്ദ്രൻ ധനു രാശിയിലേക്ക്: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
2026 ഓഗസ്റ്റ് 21: അമൃതസിദ്ധി യോഗം; പുതിയ തുടക്കങ്ങൾക്ക് സുവർണ്ണാവസരം, ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 21: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം! -
ഓഗസ്റ്റ് 21 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യ നക്ഷത്രങ്ങൾ ഇവരാണ്! -
സംഖ്യാശാസ്ത്രം ഓഗസ്റ്റ് 20: 2-ാം നമ്പർകാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓഗസ്റ്റ് 20 സിദ്ധയോഗം: പുതിയ തുടക്കത്തിന് ഇന്നത്തെ ശുഭമുഹൂർത്തം ഇതാണ്, രാഹുകാലം ശ്രദ്ധിക്കൂ -
പേർപ്പിൾ രാഖി സെയിൽ ഇന്ന് അവസാനിക്കുന്നു; മഴക്കാലത്തെ ചർമ്മ-മുടി സംരക്ഷണത്തിന് ഈ ഓഫറുകൾ നഷ്ടപ്പെടുത്തരുത്! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളങ്ങുന്ന ചർമ്മത്തിനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഷൂ റാക്ക് വെക്കുന്ന സ്ഥാനം തെറ്റിയോ? ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ വാസ്തു നിയമങ്ങൾ മറക്കരുത് -
ഓണക്കാലത്ത് വീടിന്റെ മുൻവശം ഒരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വെക്കാൻ പറ്റിയ ദിശ ഇതാണ്
ഉദ്ധാരണക്കുറവ് മറന്നേക്കൂ
പുരുഷൻ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് ലൈംഗിക അവയവത്തിന്റെ ഉദ്ധാരണക്കുറവ്. പലരും വിചാരിച്ചിരിക്കുന്നത് ഇതിന് വയാഗ്രപോലുള്ള മെഡിസിൻ മാത്രമേ പരിഹാരമുള്ളൂവെന്നാണ്. എന്നാൽ ദീർഘമേറിയതും ശക്തമായതുമായ ഉദ്ധാരണത്തിന് അത് മാത്രമല്ല പരിഹാരമെന്ന് വിദഗ്ദർ പറയുന്നു. ശരിയായ ഉദ്ധാരണം നൽകി സംതൃപ്തമായ ലൈംഗികതക്ക് ആരോഗ്യകരമായ എത്രപരിഹാരമാർഗ്ഗങ്ങൾ കിടക്കുന്നു.
ഉദ്ധാരണക്കുറവ് പരിഹരിക്കാൻ നിരവധി ഭക്ഷണങ്ങളും വഴികളുമുണ്ട്. നമ്മുടെ സമൂഹത്തിൽ ഇരുപത് ലക്ഷത്തിലധികം പേരെ ഈ പ്രശ്നം അലട്ടുന്നുണ്ടെന്ന് മനസ്സിലാക്കുക. ഇതിൽ നാണിക്കാനൊന്നുമില്ലെന്ന ബോധം ആദ്യം സൃഷ്ടിക്കുക. ഉദ്ധാരണക്കുറവിന് പ്രധാന കാരണങ്ങളിലൊന്ന് മാനസികസംഘർഷമാണ്. മറ്റൊന്ന് കഴിക്കുന്ന ഭക്ഷണത്തിൻറേതാണ്. മാനസികസംഘർഷമാണ് ഇതിൽ ഏറെ മുന്നിൽ നിൽക്കുന്നതെന്ന് മനസ്സിലാക്കി അത് കുറക്കാനുള്ള പരിഹാരമാണ് തേടേണ്ടത്.
ഇവിടെ ബോൾഡ്സ്കൈ ചില മാർഗ്ഗങ്ങളാണ് നിർദ്ദേശിക്കാൻ പോകുന്നത്. എന്തിന് കാത്തിരിക്കണം , നിങ്ങൾക്കുള്ള പരിഹാരമാർഗ്ഗമിതാ. നിങ്ങൾ പ്രത്യേകം ഓർക്കുക ഇതിൽ നാണിക്കാനോ പേടിക്കാനോ ഒന്നുമില്ല. ഇത് പുരുഷനിൽ സ്വാഭാവികമായി വരുന്ന ഒന്നാണ്.

ബ്ലാക്ബെറീസ്
ഉയർന്ന തോതിൽ ആന്തോസയാനിനും ശക്തമായ ആൻറിടോക്സിഡൻസും ഉള്ള ഈ ഇരുണ്ട നിറത്തിലുള്ള പഴം ഉത്തമപരിഹാരമാണ്. ഒരു കപ്പ് ബ്ലാക്ബെറി രാത്രി കഴിച്ച ശേഷം ബെഡിലേക്ക് പോയി ഫലം അനുഭവിച്ചറിയൂ.

പുകവലി പാടില്ല
ആരോഗ്യകരമായ വഴിയിലൂടെ ഉദ്ധാരണം ലഭിക്കണമെങ്കിൽ നിങ്ങൾ കർശനമായും പുകവലി ഉപേക്ഷിക്കണം.പുകവലി ഉദ്ധാരണത്തിനുള്ള കഴിവ് കുറക്കും.

ഇരുണ്ട ചോക്കളേറ്റുകൾ
ഒരു അഫ്രോഡിസിയാക് ഭക്ഷണമാണ് ഇത്. ധാരാളം ഊർജ്ജം പ്രധാനം ചെയ്യുന്ന ഇരുണ്ട ചോക്കളേറ്റുകൾ കഴിക്കുക. ബന്ധപ്പെടുന്നതിന് ഒരു മണിക്കൂർ മുമ്പ് ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ അത് വളരെയധികം ഗുണം ചെയ്യും.

മാതളം
സ്വാഭാവികമായ രീതിയിൽ ഉദ്ധാരണത്തിന് ശക്തി നൽകുന്നതിനുള്ള ഊർജ്ജം അടങ്ങിയതാണ് മാതളനീര്. ഒരു കപ്പ് മാതളനീര് കഴിച്ചാൽ മതി പുരുഷന് അവൻറെ യഥാർത്ഥ ശക്തി പ്രകടിപ്പിക്കാൻ.

അക്യുപങ്ചർ
മാനസികപ്രശ്നങ്ങൾ മൂലം ഉണ്ടാവുന്ന ലൈംഗിക ഉദ്ധാരണക്കുറവ് പരിഹരിക്കുന്നതിന് എഴുപത് ശതമാനം പേരും അക്യുപങ്ചർ പരീക്ഷിക്കുന്നതായി പറയുന്നു. ഇത് ഫലപ്രദമായാണ് കാണുന്നത്. മാത്രമല്ല സ്വാഭാവികമായ ഉദ്ധാരണശേഷി കിട്ടുന്നതിന് മികച്ച മാർഗ്ഗവുമാണിത്.

വെളുത്തുള്ളിയുടെ അദ്ഭുതം
പ്രത്യുൽപാദന അവയവത്തിലേക്ക് രക്തത്തിന്റെ് ഓട്ടം കൂട്ടാൻ സഹായിക്കുന്ന അലിസിൻ എന്ന വസ്തു ധാരാളമുള്ള വെളുത്തുള്ളി മികച്ചൊരു പരിഹാരമാണ്. നിങ്ങളുടെ ഭക്ഷണത്തിൽ നിത്യവും വെളുത്തുള്ളി ഉൾപ്പെടുത്താൻ ശ്രമിക്കുക , മികച്ച ഫലം ഉറപ്പ്.

വ്യായാമം
വ്യായാമത്തിലൂടെ ശരീരം എപ്പോഴും ഫിറ്റ് ആയി നിലനിർത്തുക. ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമത്തിന് ചിലവഴിച്ച് നോക്കൂ ഉദ്ധാരണക്കുറവ് എന്ന പ്രശ്നത്തിന് പരിഹാരം കൂടിയാണിത്.

ഭക്ഷണശീലം
ഭക്ഷണശീലം ശ്രദ്ധിക്കുക. നിങ്ങൾക്ക് ഉദ്ധാരണക്കുറവ് ഉണ്ടെങ്കിൽ ആവശ്യത്തിന് ഊർജ്ജം നൽകുന്നതും അവയവങ്ങളിലേക്ക് രക്തയോട്ടം കൂട്ടുന്നതുമായ ഭക്ഷണം ധാരാളം കഴിക്കുക.



Click it and Unblock the Notifications