Latest Updates
-
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ!
മദ്യപാനം ലൈംഗികതൃഷ്ണയെ കുറയ്ക്കുമോ?
മദ്യം ശരീരത്തിന് മാന്ദ്യം ഉണ്ടാക്കുമെന്നത് സംശയമില്ലാത്ത കാര്യമാണ്. ഇത് പുരുഷനിലും സ്ത്രീയിലും ലൈംഗികതയെ കുറയ്ക്കാനും കാരണമാകും. മദ്യം ഉത്തേജനം നല്കാന് സഹായിക്കുമെന്ന് പറയാറുണ്ടെങ്കിലും ദൗര്‍ഭാഗ്യവശാല്‍ അത് ഒരിക്കലും സംതൃപ്തികരമായ ക്ലൈമാക്സ് നിങ്ങള്‍ക്ക് നല്‍കില്ല. മദ്യം കഴിക്കുന്നത് വഴി സന്തുലനം, നിശ്ചയം, ഏകോപനം എന്നിവയെയെല്ലാം നെഗറ്റീവായി സ്വാധീനിക്കും.
മദ്യപാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലം എന്നത് ലൈംഗികതൃഷ്ണയിലുണ്ടാക്കുന്ന കുറവാണ്. സ്ത്രീകളും പുരുഷന്മാരും മദ്യം എങ്ങനെ ലൈംഗികതയെ ബാധിക്കുന്നു എന്നത് സംബന്ധിച്ച ആശങ്കപ്പെടുന്നവരാണ്. പുരുഷന്മാരില് നടത്തിയ പഠനങ്ങളനുസരിച്ച് മദ്യം ടെസ്റ്റോസ്റ്റീറോണിന്റെ ഉത്പാദനം തടയുകയും അങ്ങനെ ശരീരത്തില്‍ അതിന്റെ അളവ് കുറയുകയും ചെയ്യും.

സ്ത്രീയുടെ ശരീരഘടന തികച്ചും വ്യത്യസ്ഥമാണ്. സ്ത്രീകളില്‍ കൊഴുപ്പ് അധികവും ജലാംശം കുറവുമാണ്. ഇത് മദ്യം കൂടുതല്‍ ദോഷകരമായി ബാധിക്കാനിടയാക്കുന്നതാണ്. സത്യത്തില്‍ സ്ത്രീകളില്‍ മദ്യത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളുന്നതിന് മൂന്നിലൊന്ന് സമയം കൂടുതലെടുക്കും.
ഒരു കുഞ്ഞിന് ജന്മം നല്കാന് ശ്രമിക്കുമ്പോള്‍ മദ്യം പുരുഷനും സ്ത്രീക്കും ഒരേ പോലെ ദോഷകരമാണ്. എന്നിരുന്നാലും ചിലപ്പൊളൊക്കെ മദ്യം ലൈംഗികസംതൃപ്തിയും സന്തോഷവും നല്‍കും. മദ്യം ലൈംഗികതെയ ദോഷകരമായി ബാധിക്കുന്നതെങ്ങനെയെന്നുള്ള ചില വസ്തുതകളാണ് ഇവിടെ പറയുന്നത്.
1. ലൈംഗികമായ ദോഷഫലങ്ങള്‍ പുരുഷന്മാരില് - ലൈംഗിക തകരാറുകളും മദ്യവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ഏറെക്കാലത്തേക്ക് അമിത മദ്യപാനം നടത്തുന്ന പുരുഷന്മാരില് പൂര്‍ണ്ണമായും ലൈംഗിക ശേഷി നഷ്ടപ്പെടുന്ന അവസ്ഥയുണ്ട്. ഇത് താല്കാലികമാണെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കാനുള്ള നിങ്ങളുടെ ശ്രമം പരാജയപ്പെടുത്തിയേക്കാം.

2. മദ്യപാനം പുരുഷന്മാരിലെ ലൈംഗിക സ്വഭാവത്തെ വലിയ ഒരു പരിധി വരെ സ്വാധീനിക്കുന്നുണ്ട്. സ്ത്രീകളിലും ലൈംഗിക തകരാറുകളുണ്ടാക്കാന് മദ്യപാനം കാരണമാകും. പ്രത്യേകിച്ച് ഗര്‍ഭധാരണം വേണ്ടി വരുമ്പോള്‍.
3. മദ്യം സ്ത്രീകളില്‍ ലൈംഗിക ഉണര്ച്ചക്ക് സഹായിക്കുമെങ്കിലും അവയുടെ ശാരീരികമായ ലക്ഷണങ്ങള്‍ കുറയ്ക്കും. മദ്യം സ്ത്രീകളില്‍ കൂടുതല്‍ ലൈംഗികത നല്കുകയല്ല അവരെ റിലാക്സ് ചെയ്യുകയാണ് ചെയ്യുന്നത്. മദ്യം സ്ത്രീകളില്‍ വേഗത്തില്‍ ശക്തിയേറിയ ഫലങ്ങളാണുണ്ടാക്കുക.

4. മദ്യം ലൈംഗികതയിലെ തീരുമാനങ്ങളെ സ്വാധീനിക്കും. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധവും ഇതില്‍ പെടും. മദ്യലഹരിയില്‍ ആപത്സാധ്യതകളുള്ള ലൈംഗിക തീരുമാനങ്ങള്‍ എടുക്കാനിടയാകാം. ആര്‍ത്തവകാലത്തെ ബലംപ്രയോഗിച്ചുള്ള ലൈംഗിക ബന്ധം, അനവസരത്തിലുള്ള ഗര്‍ഭധാരണം, ലൈംഗികരോഗങ്ങള്‍ എന്നിവയും ഇതുവഴി സംഭവിക്കാം.
5. ബിയര്‍ ഗോഗിള്‍സ് - മദ്യം ലൈംഗിക വിലക്കുകളെ കുറയ്ക്കുന്ന പ്രതിഭാസത്തെ പരാമര്‍ശിക്കാന്‍ ഉപയോഗിക്കുന്ന പ്രയോഗമാണിത്. ഇത് ഒരു പരിധിയിലേക്ക് താഴുമ്പോള്‍ ലൈംഗിക പങ്കാളിയെ തെരഞ്ഞെടുക്കുന്നതില്‍ നിബന്ധനകളുണ്ടാവില്ല. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ അവസ്ഥയില്‍ സൗന്ദര്യമില്ലാത്തവരും ആകര്‍ഷണീയരായി തോന്നും. മദ്യപാനശീലം ഉപേക്ഷിയ്ക്കണോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
