Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
വായിലെ പൂപ്പല്‍ മാറ്റാം
യീസ്റ്റിന്റെ വിഭാഗത്തില്‍ പെട്ട ആന്ഡിഡ ആല്‍ബിക്കന്‍സ് എന്ന ഫംഗസിന്റെ അമിത വളര്‍ച്ച മൂലമാണ് വായില്‍ പൂപ്പല്‍ ഉണ്ടാകുന്നത്. ഇത് ഒരു വെള്ള ആവരണമായി വായില്‍ പറ്റിപ്പിടിച്ചിരിക്കും. വായ്ക്കകത്ത് ഏത് വശത്ത് വേണമെങ്കിലും ഇത് വരാം. ഇതുമൂലം തൊണ്ടയിലും നാവിലും ചുവന്ന പാടുകള്‍ ഉണ്ടാകാറുണ്ട്. പൂപ്പല്‍ സാധാരണയായി കുട്ടികളിലാണ് കണ്ടുവരാറുള്ളതെങ്കിലും ഇത് മുതിര്‍ന്നവരെയും ബാധിക്കാം. ആന്റിബയോടിക്കുകളുടെ അമിതമായ ഉപയോഗം മൂലം ശരീരത്തിന് ഗുണകരമായ ബാക്ടീരിയികള്‍ നശിക്കുന്നതിനാലാണ് മുതിര്‍ന്നവരുടെ വായില്‍ പൂപ്പല്‍ ഉണ്ടാകുന്നത്.
വ്യായാമം രാവിലെയോ വൈകീട്ടോ നല്ലത്?
പൂപ്പല്‍ വളരെയധികം ഉണ്ടെങ്കിലും ഇടയ്ക്കിടയ്ക്ക് ബാധിക്കാറുണ്ടെങ്കിലും നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. പൂപ്പലിന് എതിരായ ഔഷധങ്ങള്‍ ഉപയോഗിക്കുന്നതോടൊപ്പം വീട്ടില്‍ ചെയ്യാവുന്ന ചില ചികിത്സകളുമുണ്ട്. അത്തരം ചില വീട്ടുവൈദ്യം പരിചയപ്പെടാം.

ആപ്പിള്‍ സൈഡര്‍ വിനാഗിരി
ഒരു കപ്പ് ചൂട് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ത്ത് നന്നായി കുലുക്കുക. ദിവസം മൂന്നോ നാലോ തവണ ഈ മിശ്രിതം വായില്‍ കൊണ്ട് കുലുക്കി തുപ്പുക. ഇത് പൂപ്പല്‍ ഉണ്ടാകുന്നത് തടയുകയും പൂപ്പല്‍ പ്രശ്നത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യും.

ബോറിക് ആസിഡ്
വായിലെ പൂപ്പലിന് എതിരെ മുതിര്‍ന്നവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു ഔഷധമാണ് ബോറിക് ആസിഡ്. എന്നാല്‍ കുട്ടികളില്‍ ഇത് ഉപയോഗിക്കരുത്. ഒരു കപ്പ് വെള്ളത്തില്‍ കാല് ടേബിള്‍ സ്പൂണ്‍ ബോറിക് ആസിഡ് ചേര്‍ത്ത് നന്നായി കുലുക്കുക. അതിനുശേഷം ഈ മിശ്രിതം മൗത്ത് വാഷായി ഉപയോഗിക്കണം. ദിവസവും 2-3 തവണ ഇതുപയോഗിച്ച് വായ് കഴുകുക. ബോറിക് ആസിഡ് ഉപയോഗിക്കുന്നവര്‍ അത് കുടിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. ബോറിക് ആസിഡ് കുടിക്കുന്നത് വയറിന് അസ്വസ്ഥത ഉണ്ടാക്കും.

വെളുത്തുള്ളി
വെളുത്തുള്ളിയുടെ ആന്റിഫംഗല്‍, ആന്റിബാക്ടീരിയല്‍ ഗുണങ്ങള്‍ പൂപ്പലിന് ചെറുക്കും. വെളുത്തുള്ളിയുടെ ഒന്നോ രണ്ടോ അല്ലികളെടുത്ത് ചതച്ച് വിഴുങ്ങുകയോ കുറച്ച് സമയം പൂപ്പലുള്ള ഭാഗങ്ങളില്‍ വയ്ക്കുകയോ ചെയ്യുക. പതിവായി ചെയ്താല്‍ പൂപ്പലില്‍ നിന്ന് ആശ്വാസം ലഭിക്കും.

തൈര്
രണ്ട് ടേബിള്‍ സ്പൂണ്‍ തൈര് കുടിക്കുക. തൈരില്‍ അടങ്ങിയിരിക്കുന്ന സജീവ ആസിഡോഫിലസ് തടിപ്പ് കുറയ്ക്കും. ഈ ഗുണമുള്ള തൈര് തന്നെ വാങ്ങാന്‍ ശ്രദ്ധിക്കുക. ചൂടാക്കി പാസ്ച്വറൈസ് ചെയ്ത തൈരില്‍ ഫംഗസിനെ നിയന്ത്രിക്കുന്ന ലാക്ടോബിസില്ലസ് ബാക്ടീരിയ ആവശ്യത്തിന് ഉണ്ടാകില്ല. ഇതിന് പകരമായി ആസിഡോഫിലസ് ഗുളികയും കഴിക്കാവുന്നതാണ്. രണ്ട് ആസിഡോഫിലസ് ക്യാപ്സൂളുകള് എടുത്ത് അത് പൊട്ടിച്ച് ഒരു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് ജ്യൂസില്‍ ചേര്‍ത്ത് കഴിക്കുക.

എണ്ണകള്‍
ലാവെണ്ടര്‍ ഓയില്‍, ക്ലൊവ് ഓയില്‍, ടീ ട്രീ ഓയില്‍ മുതലായ ആന്റി ഇന്ഫക്ഷന് ഗുണങ്ങളുള്ള എണ്ണകളും വായിലെ പൂപ്പലിന് എതിരായ ചികിത്സയ്ക്ക് ഉപയോഗിക്കാം. ക്ലൊവ് ഓയിലും ലാവെണ്ടര്‍ ഓയിലും പലചരക്ക് കടകളില്‍ ലഭ്യമാണ്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ നിന്ന് ഏതാനും തുള്ളികള്‍ ടൂത്ത്പേസ്റ്റില്‍ ചേര്‍ത്ത് പല്ലുതേയ്ക്കുക. എണ്ണയും പേസ്റ്റും ചേര്‍ന്ന മിശ്രിതം ഒന്നോ രണ്ടോ മിനിറ്റ് നേരം വായില്‍ നിര്‍ത്തുക. അതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകി കളയുക. മേല്‍പ്പറഞ്ഞ എണ്ണകള്‍ ഉപയോഗിച്ച് മൗത്ത് വാഷും ഉണ്ടാക്കാവുന്നതാണ്. ഒരുകപ്പ് വെള്ളത്തില്‍ ഏതാനും തുള്ളി എണ്ണ ഒഴിിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് ദിവസവും രണ്ടോ മൂന്നോ തവണ വായ് കഴുകുക.



Click it and Unblock the Notifications
