Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വെളിച്ചെണ്ണ മരുന്നാക്കാം!!
ജലദോഷം നിങ്ങളെ വിഷമിപ്പിക്കുന്നുണ്ടോ? താരനും മുടികൊഴിച്ചിലും നിങ്ങളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നുണ്ടോ? ശരീര ഗന്ധം കാരണം സുഹൃത്തുക്കള്‍ അകലുന്നുണ്ടോ? എങ്കില്‍, ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം ഉള്ള പ്രതിവിധി ഒരു കുപ്പി വെളിച്ചെണ്ണ നല്‍കും.
കോട്നി കദാഷിയാന് ഹോട്ട് വേഷങ്ങളില്‍
ചെലവ് കുറവും അതെ സമയം വളരെ ഫലപ്രദവുമാണ് വെളിച്ചെണ്ണ. വിവധ രോഗങ്ങള്‍ക്കുള്ള വീട്ടുമരുന്നായിട്ട് വെളിച്ചെണ്ണ അതുകൊണ്ട് ഉപയോഗിക്കാം. സൗന്ദര്യ പ്രശ്നമായാലും ആരോഗ്യപ്രശ്നമായാലും വെളിച്ചെണ്ണ പെട്ടന്ന് പരിഹാരം നല്‍കും.
വീട്ടില്‍ വെളിച്ചെണ്ണ ഉപയോഗിക്കാവുന്ന 10 രീതികള്‍

1. താരനും മുടികൊഴിച്ചിലും
ബാക്ടീരിയകളെയും ഫംഗസുകളെയും ചെറുക്കാനുള്ള ശേഷി ഉള്ളതിനാല്‍ വെളിച്ചെണ്ണ താരന് അകറ്റാന്‍ സഹായിക്കും. മുടിയുടെ വളര്‍ച്ച ഉത്തേജിപ്പിക്കുകയും അന്തരീക്ഷ മലിനീകരണത്തില്‍ നിന്നും സമ്മര്‍ദ്ദങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ചൂടുള്ള വെളിച്ചെണ്ണ തലയെട്ടിയിലും മുടിയുടെ വേരുകളിലും തേച്ച് പിടിപ്പിക്കുന്നത് മുടിയുടെ നനവ് നിലനിര്‍ത്തുന്നതിനും താരനും ചൊറിച്ചിലും അകറ്റുന്നതിനും വളരെ ഫലപ്രദമാണ്. ശിരോചര്‍മ്മം പുഷ്ടിപ്പെടുത്തി മുടി കൊഴിച്ചില്‍ തടയുകയും ചെയ്യും.

2. ചെറിയ പൊള്ളലുകള്‍
പൊള്ളിലുണ്ടായാല് ആ ഭാഗത്ത് പെട്ടന്ന് തണുത്തത് എന്തെങ്കിലും പുരട്ടണം. അതിന് ശേഷം വെളിച്ചെണ്ണ തേയ്ക്കുക. വേദനയ്ക്ക് ശമനം ഉണ്ടാകുന്നത് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് വെളിച്ചെണ്ണ പുരട്ടി കൊണ്ടിരിക്കുക. പൊള്ളലിന്റെ പാടുണ്ടാകാതിരിക്കാന് വെളിച്ചെണ്ണ സഹായിക്കും.

3. ശരീര ഗന്ധം
കക്ഷത്തില്‍ ഒരല്പം വെളിച്ചെണ്ണ തേയ്ക്കുന്നത് അമിതമായ ശരീര ഗന്ധം അകറ്റുന്നതിന് സഹായിക്കും.

4. ജലദോഷം
ജലദോഷവും ചുമയും ഉണ്ടെങ്കില്‍ കമോമില് ടീയില്‍ ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണ ചേര്‍ത്ത് കുടിക്കുന്നത് ആശ്വാസം നല്‍കും.

5. ചൊറിഞ്ഞ് പൊട്ടല്‍
ചില കുട്ടികളില്‍ ഡയര്പ്പര് കെട്ടുന്നിടത്ത് ചൊറിഞ്ഞ് പൊട്ടാറുണ്ട്. ഇതിന് പരിഹാരം നല്കാന് വെളിച്ചെണ്ണ സഹായിക്കും. ഓരോ പ്രാവശ്യം ഡയപ്പര്‍ മാറ്റുമ്പോഴും തിണര്‍പ്പുള്ള ഭാഗത്ത് വെളിച്ചെണ്ണ പുരട്ടുക.

6.ഉറക്കം
ഉറക്കമില്ലായ്മ വിഷമിപ്പിക്കുന്നുണ്ടെങ്കില്‍ എല്ലാ ദിവസവും മൂന്ന് ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ കഴിക്കുന്നത് ശരീര പ്രവര്‍ത്തനങ്ങള്‍ ക്രമപ്പെടുത്താന്‍ സഹായിക്കും. ആവശ്യമായ ഉറക്കം ലഭിക്കുന്നതിന് ഇത് വഴി തെളിയിക്കും.

7. ചെവിക്കായം കളയാന്‍
എല്ലാവര്ക്കും ചെവിക്കായം ഉണ്ട്. ഇത് വല്ലാതെ ഉറച്ച് പോയാല്‍ ഇളകി വരാന്‍ വിഷമമാകും. ചെവിക്കായം എടുക്കുന്നതിനായി ചെവയില്‍ എന്തെങ്കിലും ഇട്ട് കുത്തുന്നത് ശരിയല്ല. നേര്‍ത്ത് ചൂടുള്ള വെളിച്ചെണ്ണ എടുത്ത് എതാനം തുള്ളികള്‍ നേരിട്ട് ചെവിയില്‍ ഒഴിക്കുക. ചെവിക്കായം അയഞ്ഞ് തനിയേ പുറത്തേക്ക് വരാന്‍ ഇത് സഹായിക്കും.

8. സൂര്യാഘാതം
സൂര്യാഘാതം ഭേദമാക്കാന്‍ വെളിച്ചെണ്ണ ഇടയ്ക്കിടെ പുരട്ടുന്നത് നല്ലതാണ്. രോഗം വന്നിട്ട് ചികിത്സിക്കന്നതിനേക്കാള് ഭേദം വരാതെ നോക്കുന്നതാണ് . സൂര്യപ്രകാശം ഏല്ക്കുന്നതിന് മുമ്പായി ചര്‍മ്മത്തില്‍ നന്നായി വെളിച്ചെണ്ണ തേയ്ക്കുക. ചര്‍മ്മത്തിന്റെ സഹനശക്തി സാവധാനം ഉയര്‍ത്തുകയും സൂര്യപ്രകാശം ഏല്‍ക്കുന്നതിന്റെ ദൈര്‍ഘ്യം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.സാധാരണ അളവില്‍ വെളിച്ചെണ്ണ ഉപയോഗിക്കുകയും കഴിക്കുന്നതില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

9. ചുളിവുകള്‍ ഇല്ലാതാക്കും
വെളിച്ചെണ്ണ ചര്‍മ്മത്തിന് വളരെ നല്ലതാണ്. ചര്‍മ്മത്തിന്റെ നനവ് സ്വാഭാവികമായി നിലനിര്‍ത്തും . ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റുകള്‍ പ്രായം കൂടുതലിന്റെ ലക്ഷണങ്ങള്‍ പ്രതിരോധിക്കാന്‍ സഹായിക്കും. കുട്ടികളുടേത് പോലെ മൃദുവായ ചര്‍മ്മം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ വെളിച്ചെണ്ണ ദിവസം രണ്ട് തവണ ചര്‍മ്മത്തില്‍ തേച്ച് തടവുകയും ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുക.

10. വേദനയ്ക്ക് ആശ്വാസം
പേശികളിലും സന്ധികളിലും ചൂട് വെളിച്ചെണ്ണ പുരട്ടി തടവുന്നത് വേദനയ്ക്ക് ആശ്വാസം നല്‍കും.
വെളിച്ചെണ്ണ വിവിധ തരത്തില്‍ ഉപയോഗപ്രദമാണന്ന് മനസ്സിലായില്ലേ? ശരിയായ രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ വിവിധ പ്രശ്നങ്ങള്‍ക്ക് വീട്ടില്‍ തന്നെ പരിഹാരം കാണാന്‍ വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണ നല്ല ഉപയോഗങ്ങള്‍ക്കായി വയ്ക്കുക.



Click it and Unblock the Notifications
