Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കരള്‍ രോഗങ്ങള്‍ക്ക് വീട്ടുചികിത്സ
കരളിന്റെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന താളപ്പിഴകളാണ് കരള്‍ രോഗമെന്ന് അറിയപ്പെടുന്നത്. ശരീരത്തില്‍ നടക്കുന്ന പ്രധാനപ്പെട്ട പല പ്രവര്‍ത്തനങ്ങള്‍ക്കും ആരോഗ്യമുള്ള കരള്‍ കൂടിയേതീരൂ. അതുകൊണ്ട് കരളിന് പരുക്കേല്‍ക്കുകയോ രോഗം ബാധിക്കുകയോ ചെയ്താല്‍ അത് ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കും. കരള്‍ രോഗം ഹെപ്പാറ്റിക് രോഗം എന്നും അറിയപ്പെടുന്നു.
പഞ്ചസാര, കൊഴുപ്പ്, ഇരുമ്പുസത്ത് എന്നിവ വിഘടിപ്പിക്കുന്നതില്‍ കരളിന് വലിയ പ്രാധാന്യമുണ്ട്. കൊഴുപ്പിനെ ദഹിപ്പിക്കാന്‍ സഹായിക്കുന്നത് കരള്‍ ഉത്പാദിപ്പിക്കുന്ന പിത്തരസമാണ്. പ്രോട്ടീനുകളുടെ ഉത്പാദനത്തെയും രക്തം കട്ടിപിടിക്കാന്‍ സഹായിക്കുന്ന രാസവസ്തുക്കളുടെ ഉത്പാദനത്തെയും ഇത് സഹായിക്കുന്നു. തളര്‍ച്ച, ക്ഷീണം, ഭാരനഷ്ടം, ഓക്കാനം, ഛര്‍ദ്ദി, തൊലിയുടെ നിറം മഞ്ഞയാകുന്ന മഞ്ഞപ്പിത്തം മുതലായവയാണ് കരള്‍ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. കോശങ്ങളുടെ 75 ശതമാനത്തില്‍ കൂടുതല്‍ കേടുവന്നാല്‍ മാത്രമേ കരളിന്റെ പ്രവര്‍ത്തനം തകരാറിലാകൂ.
കേടുവന്ന കോശങ്ങള്‍ക്ക് പകരം പുതിയ കോശങ്ങള്‍ ഉത്പാദിപ്പിക്കാന്‍ കരളിന് അനായാസം കഴിയും. എന്നാല്‍ 75 ശതമാനത്തിനും മേലേ കേടുവന്നാല്‍ ഇത് അത്ര എളുപ്പമാകില്ല. കരളിനെ ബാധിക്കുന്ന ചില രോഗങ്ങള്‍ വീട്ടില്‍ തന്നെ ചികിത്സിക്കാവുന്നതാണ്. എന്നാല്‍ ചിലതിന് മരുന്ന് കഴിച്ചേ മതിയാകൂ. പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചാല്‍ കരള്‍ മാറ്റിവയ്ക്കേണ്ടിയും വന്നേക്കാം.

മില്‍ക് തസില്‍
ഒരുമാതിരിപ്പെട്ട എല്ലാ കരള്‍രോഗങ്ങള്‍ക്കും പറ്റിയ ഔഷധമാണിത്. വൈറല്‍ ഹെപ്പറ്റൈറ്റിസ്, സിറോസിസ്, മദ്യപാനം മൂലമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്, രാസവസ്തുക്കള്‍, കുമിള്‍ മുതലായവയില്‍ നിന്നുണ്ടാകുന്ന വിഷബാധ എന്നിവയ്ക്ക് ഇത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.
* ആഹാരം കഴിക്കുമ്പോള്‍ ദിവസവും രണ്ടുനേരം 900 മില്ലിഗ്രാം വീതം ഇത് കഴിക്കുക.

ആപ്പിള്‍ സൈഡര്‍ വിനാഗിരി
കരളിനെ വിഷമുക്തമാക്കാന്‍ ഇത് സഹായിക്കും. കൊഴുപ്പിനെ എളുപ്പത്തില്‍ ദഹിപ്പിക്കാനും ഇതിന് കഴിയും. അതിനാല്‍ ആഹാരത്തിന് മുമ്പ് കഴിക്കുക.
* ഒരു ഗ്ലാസ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സൈഡര്‍ വിനാഗിരി ചേര്‍ക്കുക.
* ഇതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ കൂടി ഒഴിക്കുക.
* ഇത് ദിവസവും മൂന്ന് നേരം സേവിച്ചാല്‍ കരള്‍ ശുദ്ധമാകും.

ഡാന്‍ഡലൈന്‍ റൂട്ട് ടീ
ഡാന്‍ഡലൈന്‍ റൂട്ട് പൊടി കടകളില്‍ ലഭിക്കും. ഇതുപയോഗിച്ച് ചായ ഉണ്ടാക്കുക. ഇത് ദിവസവും കുറഞ്ഞത് രണ്ടുനേരം കുടിച്ചാല്‍ കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടും. ഡാന്‍ഡലൈന്‍ വേരിട്ട് വെള്ളം തിളപ്പിച്ചും കുടിക്കാവുന്നതാണ്.

നെല്ലിക്ക
വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക കരളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും. കരളിനെ സംരക്ഷിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയുമെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
* ദിവസം 4-5 നെല്ലിക്ക കഴിക്കുക.
* ഇത് സാലഡുകളില്‍ ചേര്‍ത്ത് കഴിക്കുകയോ അരിഞ്ഞ് തൈരിനോടൊപ്പം ചേര്‍ത്ത് കഴിക്കുകയോ ചെയ്യാവുന്നതാണ്.

ഇരട്ടിമധുരം
മദ്യപാനം മൂലമുല്ലാതെ ഉണ്ടാകുന്ന ഫാറ്റി ലിവറിന് ഇത് മികച്ച ഔഷധമാണ്. കരള്‍ രോഗങ്ങള്‍ക്കുള്ള ആയുര്‍വേദ മരുന്നുകളില്‍ ഇരട്ടിമധുരം ഉപയോഗിക്കുന്നുണ്ട്.
* ഇരട്ടിമധുരത്തിന്റെ വേര് പൊടിക്കുക
* ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് ചായ ഉണ്ടാക്കുക
* ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ദ്രാവകം തെളിച്ചെടുക്കുക
* ഈ ചായ ദിവസവും ഒന്നോ രണ്ടോ തവണ കുടിക്കുക.

മഞ്ഞള്‍
മികച്ച അണുനാശിനിയും നിരോക്സീകാരിയുമാണ്. അതുകൊണ്ട് ഇതിന് കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ കഴിയും. മികച്ച അണുനാശിനി ആയതിനാല്‍, ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവയ്ക്ക് കാരണമാകുന്ന വൈറസുകളുടെ വളര്‍ച്ച തടയാനും മഞ്ഞളിന് കഴിയും.
* ആഹാരത്തില്‍ മഞ്ഞള്‍ ചേര്‍ക്കുക
* പാലില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് പതിവായി കുടിക്കുക
* ഒരു ടീസ്പൂണ്‍ തേനില്‍ അര ടീസ്പൂണ്‍ മഞ്ഞള്‍ ചേര്‍ത്ത് ദിവസവും കഴിക്കുക.

ഫ്ളാക്സ് വിത്തുകള്‍
രക്തത്തിലുള്ള ഹോര്‍മോണുകളെ നീക്കം ചെയ്യുന്നത് കരളാണ്. ഇത് കരളിന്റെ അധ്വാനം വര്‍ദ്ധിപ്പിക്കും. ഫ്ളാക്സ് വിത്തുകളിലുള്ള ഫൈറ്റോ ഘടകങ്ങള്‍ ഹോര്‍മോണുകള്‍ രക്തിത്തിലൂടെ ചംക്രമണം ചെയ്യുന്നത് തടയുകയും കരളിന്റെ അധ്വാനം ലഘൂകരിക്കുകയും ചെയ്യും.
* ടോസ്റ്റ് അല്ലെങ്കില്‍ സാലഡില്‍ മുഴുവനായിട്ടുള്ളതോ പൊടിച്ചതോ ആയ ഫ്ളാക്സ് വിത്തുകള്‍ ചേര്‍ക്കുക
* ഭക്ഷ്യധാന്യങ്ങളോടൊപ്പവും ഇത് ഉപയോഗിക്കാവുന്നതാണ്.

പപ്പായ
കരള്‍ രോഗമായ സിറോസിന് പപ്പായ
ഫലപ്രദമായ ഔഷധമാണ്. കരള്‍ രേഗങ്ങള്ക്കുന്ന പ്രകൃതിദത്തവും സുരക്ഷിതവുമായ പ്രതിവിധി കൂടിയാണിത്.
* രണ്ട് ടീസ്പൂണ്‍ പപ്പായ ജ്യൂസില്‍ അര ടീസ്പൂണ്‍ നാരങ്ങാനീര് കൂടി ചേര്‍ത്ത് ദിവസവും കുടിക്കുക
* 3-4 ആഴ്ച ഇത് കുടിച്ചാല്‍ രോഗം നിശ്ശേഷം മാറും.

സ്പിനാച്ച്, കാരറ്റ് ജ്യൂസ്
സിറോസിസിന് എതിരെ ഇതും ഫലപ്രദമാണ്.
* അര ഗ്ലാസ് സ്പിനാച്ച് ജ്യൂസില്‍ അര ഗ്ലാസ് കാരറ്റ് ജ്യൂസ് ചേര്‍ക്കുക.
* ഇത് ദവസവും മൂന്നുനാല് തവണ കുടിക്കുക.

മദ്യം ഉപേക്ഷിക്കുക
കരളിന്റെ ആരോഗ്യം സംരക്ഷിക്കണമെന്നുണ്ടെങ്കില്‍ മദ്യം പൂര്‍ണ്ണമായും ഒഴിവാക്കുക. മദ്യം കരളിന്റെ അധ്വാനം വര്‍ദ്ധിപ്പിക്കും.

അവകാഡോയും വാള്‍നട്ടും
ആഹാരത്തില്‍ ആവാകാഡോയും വാല്‍നട്ടും ഉള്‍പ്പെടുത്തിയാല്‍ കരളിന്റെ ആരോഗ്യം ഒരുപരിധി വരെ സംരക്ഷിക്കാനാകും.
* അവകാഡോയിലും വാല്‍നട്ടിലും അടങ്ങിയിരിക്കുന്ന ഗ്ലൂട്ടാതയോന് കരളിനെ ശുദ്ധീകരിക്കും.

ആപ്പിളും ഇലക്കറികളും
ഇലക്കറികള്‍ പിത്തരസത്തിന്റെ ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും അപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ ദഹനേന്ദ്രിയ വ്യവസ്ഥയിലെ വിഷവസ്തുക്കളെ നീക്കുകയും ചെയ്യും. ഇത് കരളിനെ സംരക്ഷിക്കാന്‍ സഹായിക്കും.

ഫ്ളൂറിന്മുക്ത വെള്ളം
ഫ്ളൂറിന് അടങ്ങിയിട്ടില്ലാത്ത വെള്ളം ധാരാളം കുടിക്കുക. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ വെള്ളം സഹായിക്കും.
* കരളിന്റെ ആരോഗ്യം സംരക്ഷിക്കാനും മാലിന്യങ്ങള്‍ അകറ്റാനും ദിവസവും 10-12 ഗ്ലാസ് വെള്ളം കുടിക്കുക.

വ്യായാമം
ശരിയായ രീതിയിലുള്ള വ്യായാമം ദഹനം മെച്ചപ്പെടുത്തുകയും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കുറയ്ക്കുകയും ചെയ്യും. വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന വിയര്‍പ്പിലൂടെ ശരീരത്തിലെ മാലിന്യങ്ങള്‍ പുറത്തുപോകും. ഇത് കരളിന്റെ അധ്വാനം ലഘൂകരിക്കും.
* മികച്ച ഫലം ലഭിക്കുന്നതിന് ആഴ്ചയില്‍ 5 ദിവസമെങ്കിലും വ്യായാമം ചെയ്യുക. കുറഞ്ഞത് 40 മിനിറ്റ് വ്യായാമം ചെയ്യണം.

ഗ്രീന്‍ടീ
കരള്‍രോഗങ്ങള്‍ക്കുള്ള ഏറ്റവും മികച്ച പ്രിതിവിധികളില് ഒന്നാണിത്. കരളിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്ന കാറ്റെച്ചിന്‍സ് ഗ്രീന്‍ടീയില്‍ ധാരാളമടങ്ങിയിട്ടുണ്ട്.
* കരളിന്റെ സംരക്ഷണത്തിനായി ദിവസവും 3-4 ഗ്ലാസ് ട്രീന്ടീ കുടിക്കുക.

പുകവലി
ഇതിന് പുറമെ മറ്റു ചില കാര്യങ്ങള്‍ കൂടി നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പുകവലി ഉപേക്ഷിക്കുക.

അയേണ്‍ സ്പ്ലിമെന്റ്
അയണ്‍ സപ്ലിമെന്റുകളുടെ അമിത ഉപയോഗവും നിര്‍ത്തുക.
സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam



Click it and Unblock the Notifications
