Latest Updates
-
ഭദ്രപദ പൗർണ്ണമി ശ്രാദ്ധം ഇന്ന്: കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? അണുബാധ തടയാൻ ഈ കാര്യങ്ങൾ മറക്കരുത് -
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം!
വായ്പ്പുണ്ണിന് വീട്ടുചികിത്സ
വായ്പുണ്ണ് അഥവാ മൗത്ത് അള്‍സര്‍ വായിലുണ്ടായാല് ഭക്ഷണം കഴിക്കുന്നതും, സംസാരിക്കുന്നതുമൊക്കെ പ്രയാസകരമാകും. വളരെ സാധാരണമായി കണ്ടുവരുന്ന ഈ പ്രശ്നം പ്രായപൂര്‍ത്തിയായവരില്‍ അഞ്ചില്‍ ഒരാള്‍ക്കും, കുട്ടികളില്‍ 5-10 ശതമാനത്തിനും വരുന്നതാണ്.
ചെറിയ തോതിലുള്ള വായ്പ്പുണ്ണ് ഒരു വര്‍ഷം മൂന്ന് നാല് തവണ വരുകയും, ഒരാഴ്ച വരെ നീണ്ടു നില്‍ക്കുകയും ചെയ്യുന്നതാണ്. 10 നും 20 നും ഇടയില്‍ പ്രായമുള്ളവരിലാണ് ഇത് ഏറ്റവും അധികമായി കാണുന്നത്. സങ്കീര്‍ണ്ണമായ വായ്പ്പുണ്ണ് താരതമ്യേന കുറവായാണ് കാണുന്നത്. മുമ്പ് ഉണ്ടായിട്ടുള്ളവരില്‍ ഇത് വീണ്ടും വരാനുള്ള സാധ്യത കൂടുതലാണ്.
വീട്ടില്‍ തന്നെ വായ്പ്പുണ്ണിന് പരിഹാരം കണ്ടെത്താനാവും. അത്തരം ചിലത് ഇവിടെ പരിചയപ്പെടാം.

തുളസി
നാലഞ്ച് തുളസിയില ചവക്കുകയും വെള്ളം കുടിക്കുകയും ചെയ്യുക.

ഉലുവയില
ഉലുവയില അല്പം വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇല നീക്കിയ ശേഷം വെള്ളം വായില്‍ കൊണ്ട് കുലുക്കുഴിയുക. ഇത് ദിവസം രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക.

തക്കാളി
വേവിക്കാത്ത തക്കാളി വായ്പ്പുണ്ണിന് നല്ല പരിഹാരമാണ്. അതുകൂടാതെ തക്കാളി നീര് വായില്‍ കൊള്ളുകയും ചെയ്യാം.

മഞ്ഞള്‍ പൊടി
അല്പം മഞ്ഞള്‍ പൊടി ഗ്ലിസറിനുമായി ചേര്‍ത്ത് മുറിവുകളില്‍ പുരട്ടുക.

തേങ്ങാപ്പാല്‍
അല്പം തേങ്ങാപ്പാല്‍ ഉപയോഗിച്ച് പുണ്ണുള്ള ഭാഗം മസാജ് ചെയ്യുക.

മൗത്ത് വാഷ്
ഉച്ചഭക്ഷണത്തിന് ശേഷവും, അത്താഴത്തിന് ശേഷവും, രാത്രി കിടക്കുന്നതിന് മുമ്പും, മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക. ഇത് വായ്പ്പുണ്ണിനെ തടയുന്നതിനൊപ്പം വായ്നാറ്റമകറ്റാനും സഹായിക്കും.

ടൂത്ത്പേസ്റ്റ്
- വായ്പ്പുണ്ണില്‍ അല്പം ടൂത്ത്പേസ്റ്റ് തേക്കുക.

ചൂടുള്ള ചായ, കാപ്പി
ചൂടുള്ള ചായ, കാപ്പി എന്നിവയും എണ്ണ കൂടുതലായി അടങ്ങിയതും, മസാല നിറഞ്ഞതതുമായ ഭക്ഷണങ്ങളും ഒഴിവാക്കുക. ഇവ വായ്പ്പുണ്ണ് വര്ദ്ധിക്കാനിടയാക്കുന്നവയാണ്.

കാല്‍സ്യം, വിറ്റാമിന്‍ സി
കാല്‍സ്യം, വിറ്റാമിന്‍ സി പോലുള്ളവ ധാരാളമായി അടങ്ങിയ തൈര്, പാല്, ചീസ്, ഓറഞ്ച് ജ്യൂസ് തുടങ്ങിയവ കഴിക്കുക.

സസ്യേതര ഭക്ഷണങ്ങള്‍ ഒഴിവാക്കുക
ശരീരത്തിലെ ആസിഡിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനാല്‍, സസ്യേതര ഭക്ഷണങ്ങള്‍ ഒഴിവാക്കുക.

ബേക്കിംഗ് സോഡ
ബേക്കിംഗ് സോഡ വെള്ളവുമായി ചേര്‍ത്ത് കുഴച്ച് മുറിവില്‍ തേക്കുക.

ഉള്ളി
ഉള്ളി ധാരാളമായി അടങ്ങിയ വേവിക്കാത്ത ഇനങ്ങള്‍ ചേര്‍ത്ത സാലഡുകള്‍ കഴിക്കുക.

കറ്റാര്‍വാഴ
കറ്റാര്‍വാഴയുടെ സത്ത് രണ്ട് സ്പൂണ്‍ വീതം ദിവസം മൂന്ന് തവണ കഴിക്കുന്നത് വളരെ ഫലപ്രദമാണ്.

വാഴപ്പഴം
വാഴപ്പഴം തൈരുമായി ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ കഴിക്കുന്നത് മികച്ച ഫലം നല്‍കും.

നെല്ലിക്ക
നെല്ലിക്ക പേസ്റ്റ് രൂപത്തില്‍ അരച്ച് മുറിവില്‍ തേക്കുക. ദിവസം രണ്ട് തവണയെങ്കിലും ഇത് ആവര്‍ത്തിക്കുക.

തണുത്തവെള്ളവും, ചൂട് വെള്ളവും
തണുത്തവെള്ളവും, ചൂട് വെള്ളവും മാറി മാറി വായില്‍ കൊള്ളുക. ഇത് വായ്പ്പുണ്ണ് ഭേദമാകാന്‍ സഹായിക്കും.



Click it and Unblock the Notifications
