Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആര്‍ത്തവം വൈകുന്നുവോ, പരിഹാരമിതാ...
സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തില്‍ ആര്‍ത്തവത്തിന് സുപ്രധാന സ്ഥാനമുണ്ട്. പ്രത്യുല്പാദനത്തിന് മാത്രമല്ല, ഒരു സ്ത്രീയുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനുള്ള ഒരു പ്രക്രിയയാണിത്.
പല സ്ത്രീകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ അനുഭവപ്പെടാം. ഇതിന് കാരണങ്ങളും പലതുണ്ടാകാം. 28 ദിവസമാണ് കൃത്യമായ ആര്ത്ത ചക്രമെങ്കിലും ഇതിന് മൂന്നോ നാലോ ദിവസം മുന്നോട്ടും പിന്നോട്ടുമെല്ലാം സര്‍വസാധാരണവുമാണ്.
വൈകി വരുന്ന ആര്‍ത്തവം പല സ്ത്രീകളുടേയും പ്രശ്നമാണ്. ഇത് ആര്ത്തവക്രമക്കേടു തന്നെയായി കണക്കാക്കുകയും ചെയ്യാം.
ആര്‍ത്തവം വൈകി വരുന്നതിന് ചില സ്വാഭാവിക പരിഹാരങ്ങളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

അരയാല്‍ വേരുകള്‍
അരയാല്‍ മരത്തിന്റെ വേരുകള്‍ വെള്ളത്തിലിട്ടു തിളപ്പിയ്ക്കുക. ഇത് ഊറ്റി പശുവിന് പാലില്‍ കലക്കി രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. ആര്‍ത്തവക്രമക്കേടുകള്‍ക്കുള്ള പരിഹാരമാണിത്.

പപ്പായ ജ്യൂസ്
പഴുത്ത പപ്പായ ജ്യൂസ് കുടിയ്ക്കുന്നതും പച്ചപ്പപ്പായ വേവിച്ചോ അല്ലാതെയോ കഴിയ്ക്കുന്നതും ആര്‍ത്തവം കൃത്യമായി വരാന്‍ നല്ലതാണ്.

നെല്ലിക്കാ ജ്യൂസ്
രാവിലെ വെറും വയറ്റില്‍ നെല്ലിക്കാ ജ്യൂസ് കുടിയ്ക്കുക. പിന്നീട് ഒരു മണിക്കൂര്‍ നേരത്തേയ്ക്ക് ഒന്നും കഴിയ്ക്കരുത്. നെല്ലിക്കാ ജ്യൂസ് ലഭ്യമല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചതും തേനും ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കഴിയ്ക്കാം.

പാവയ്ക്ക ജ്യൂസ്
പാവയ്ക്കയുടെ ജ്യൂസ് പ്രമേഹത്തിന് മാത്രമല്ല, ആര്‍ത്തവം കൃത്യമാക്കാനും നല്ലതാണ്. ഇത് ദിവസവും കുടിയ്ക്കുക.

കറ്റാര്‍ വാഴ ജ്യൂസ്
കറ്റാര്‍ വാഴയുടെ ജ്യൂസ് ആര്‍ത്തവ ക്രമക്കേടുകള്‍ക്കുള്ള മറ്റൊരു പരിഹാരമാണ്.

കറുപ്പു മുന്തിരിയുടെ ജ്യൂസ്
കറുപ്പു മുന്തിരിയുടെ ജ്യൂസ് ദിവസവും കുടിയ്ക്കുന്നതും ആര്‍ത്തവ ക്രമക്കേടുകള്‍ മാറാനുള്ള ഒരു വഴിയാണ്.

മുതിര
മുതിര ആര്‍ത്തവ ക്രമക്കേടുകള്‍ മാറാനുള്ള നല്ലൊരു വഴിയാണ്. ഇത് ആരോഗ്യത്തിനും ഏറെ ഗുണകരമാണ്.

എള്ള്
ആര്‍ത്തവചക്രം കൃത്യമാക്കാനുള്ള ഒരു വഴിയാണ് എള്ള്. എള്ള് ചേര്‍ത്ത ഭക്ഷണങ്ങള്‍ കഴിയ്ക്കാം.



Click it and Unblock the Notifications
