Latest Updates
-
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത
ട്രൈഗ്ലിസറൈഡുകള്‍ നിങ്ങളെ കൊല്ലും!!
കൊളസ്ട്രോള്‍, ബിപി, പ്രമേഹം തുടങ്ങി ശരീരത്തിന്, പ്രത്യേകിച്ച് ഹൃദയത്തിന് ദോഷകരമായ ധാരാളം ഘടകങ്ങളുണ്ട്. ഇവയായിരിയ്ക്കും എല്ലാവരുടേയും നാവിന് തുമ്പത്ത് ആദ്യം വരുന്ന പേരുകളും.
എന്നാല്‍ ഇവയൊന്നുമല്ലാതെ മറ്റൊരു കൂടി ആരോഗ്യത്തിന് ദോഷകരമായി ഉണ്ട്. ട്രൈഗ്ലിസറൈഡുകള്‍ എന്നാണ് ഇവ അറിയപ്പെടുന്നത്.
യഥാര്‍ത്ഥത്തില്‍ ട്രൈഗ്ലിസറൈഡുകള്‍ ശരീരത്തിന് ആവശ്യമാണ്. അധികം വരുന്ന കൊഴുപ്പ് ഫാറ്റ് സെല്ലുകളില്‍ ട്രൈഗ്ലിസറൈഡുകളുടെ രൂപത്തില്‍ ശേഖരിയ്ക്കപ്പെടുന്നു. ശരീരത്തിലെ കോശങ്ങള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുകയെന്നതാണ് ഇവ ചെയ്യുന്നത്.
എന്നാല്‍ ട്രൈഗ്ലിസറൈഡുകളുടെ അളവു കൂടുന്നത് ആരോഗ്യത്തിന് നല്ലതല്ല. ഇവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കുകയും ചെയ്യും.
നോര്‍മല്‍ ട്രൈഗ്ലിസറൈഡ് തോത് 150നേക്കാള്‍ കുറവായിരിയ്ക്കും. 199 വരെ ബോര്‍ഡര്‍ കേസായി എടുക്കാം. ഇതിനു മുകളിലേയ്ക്ക് കൂടിയ ട്രൈഗ്ലിസറൈഡ് തോതാണ്.

ട്രൈഗ്ലിസറൈഡ് കാരണങ്ങള്‍
ഏതവസ്ഥയ്ക്കുമെന്ന പോലെ ട്രൈഗ്ലിസറൈഡുകള്ക്കും ചില കാരണങ്ങളുണ്ട്. അമിത വണ്ണം, പ്രമേഹം, വ്യായാമക്കുറവ്, കാര്‍ബോഹൈഡ്രേറ്റ്, മധുരം തുടങ്ങിയവ അധികം കഴിയ്ക്കുന്നത്, ഹൈപ്പോതൈറോയ്ഡ്, കിഡ്നി പ്രശ്നങ്ങള്‍, അമിതമദ്യപാനം, കൂടിയ തോതിലെ ഈസ്ട്രജന്, സ്റ്റിറോയ്ഡുകള്‍ തുടങ്ങിയവയെല്ലാം ഇതിനുള്ള കാരണങ്ങളാണ്.

തടി
തടി കുറയ്ക്കുക. നിങ്ങള്‍ക്ക് അമിത വണ്ണമുണ്ടെങ്കില്‍ ഇത് 10 ശതമാനം കുറയ്ക്കുന്നത് ട്രൈഗ്ലിസറൈഡ് തോത് 20 ശതമാനം കുറയ്ക്കും.

മധുരം
മധുരം നിയന്ത്രിയ്ക്കുക. മധുരം ട്രൈഗ്ലിസറൈഡ് തോത് ഉയര്‍ത്തും. ഇതുകൊണ്ടുതന്നെ മധുരം നിയന്ത്രിയ്ക്കേണ്ടത് അത്യാവശ്യം.

സാച്വറേറ്റ്ഡ, ട്രാന്‍സ്ഫാറ്റുകള്‍
സാച്വറേറ്റ്ഡ, ട്രാന്‍സ്ഫാറ്റുകള്‍ കുറയ്ക്കുക. ഇവ ട്രൈഗ്ലിസറൈഡുകള്‍ ഉയരാനുള്ള ഒരു പ്രധാന കാരണമാണ്.

ഒമേഗ ത്രീ ഫാറ്റി ആസിഡ്
ഒമേഗ ത്രീ ഫാറ്റി ആസിഡ് ട്രൈഗ്ലിസറൈഡ് തോത് കുറയ്ക്കും. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

മദ്യം
മദ്യം ട്രൈഗ്ലിസറൈഡ് തോതുയര്‍ത്തും. ഇത് നിയന്ത്രിയ്ക്കുക.

വ്യായാമം
വ്യായാമം ട്രൈഗ്ലിസറൈഡ് തോത്ു കുറയ്ക്കാന്‍ സഹായിക്കും. സ്ഥിരമായി വ്യായാമം ചെയ്യുക.

പുകവലി
പുകവലി ട്രൈഗ്ലിസറൈഡിന് ദോഷം വരുത്തുന്ന ഒന്നാണ്. ഇതു നിയന്ത്രിയ്ക്കുക.

മെഡിറ്റേഷന്‍
മെഡിറ്റേഷന്‍ പോലുള്ളവ ട്രൈഗ്ലിസറൈഡ് തോതു കുറയ്ക്കാന്‍ നല്ലതാണ്

ഭക്ഷണശീലങ്ങള്‍
ട്രൈഗ്ലിസറൈഡ് തോത് നിയന്ത്രിയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണശീലങ്ങള്‍ ഏതെല്ലാമെന്നറിയൂ,
വീറ്റ് ബ്രെഡ്, ഓട്സ്, കൊഴുപ്പു കുറഞ്ഞ പാല്, തൈര്, തക്കാളി, ലെറ്റൂസ്, ബ്രൗണ്‍ റൈസ്, കുക്കുമ്പര്‍, ഒലീവ് ഓയില്‍, ആപ്പിള്‍, ക്യാരറ്റ്, നിലക്കടല, ഉണക്കമുന്തിരി, ടര്‍ക്കി, ബ്രൊക്കോളി



Click it and Unblock the Notifications
