Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
കറികള്‍ ആരോഗ്യകരമായി ഉണ്ടാക്കൂ
കറി ഇന്ത്യന്‍ ഭക്ഷണരീതിയില്‍ വളരെ പ്രധാനമാണ്. ഇത് ചോറിനാണെങ്കിലും ചപ്പാത്തിയ്ക്കാണെങ്കിലും.
സാധാരണയായി മസാലകളും എണ്ണയും മറ്റും ഉപയോഗിച്ചാണ് കറികളുണ്ടാക്കാറ്. ഇതുകൊണ്ടു തന്നെ ഇന്ത്യന്‍ കറികള്‍ ഇഷ്ടപ്പെടുന്നവരില്‍ വിദേശികള്‍ വരെയുണ്ടെങ്കിലും ഇവ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന അഭിപ്രായമാണ് പൊതുവായുള്ളത്.
ഇന്ത്യന്‍ കറി ആരോഗ്യകരമായി ഉണ്ടാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

എണ്ണ
എണ്ണയുടെ ഉപയോഗം കഴിവതും കുറയ്ക്കുക. വറുത്തിടാനോ സ്വാദിനോ വേണ്ടി മാത്രം കഴിവതും കുറഞ്ഞ അളവില്‍ എണ്ണ ഉപയോഗിയ്ക്കാം.

മസാല
മസാലപൊടികള്‍ വീട്ടിലുണ്ടാക്കുന്നതാണ് കൂടുതല്‍ നല്ലത്. വാങ്ങുന്നവയില്‍ പലപ്പോഴും കൃത്രിമവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടാകും. അല്ലെങ്കില്‍ സാധിയ്ക്കുന്നത്ര മുഴുവന്‍ മസാല തന്നെ ഉപയോഗിയ്ക്കാം.

തൈര്
ചിലതരം കറികള്‍ക്ക് കൊഴുപ്പു നല്കാന് ക്രീം, കശുവണ്ടിപ്പരിപ്പ് അരച്ചത് എന്നിവ ചേര്‍ക്കാറുണ്ട്. ഇവയക്കു പകരം തൈരുപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ആരോഗ്യകരം.

തക്കാളി
ടൊമാറ്റോ സോസിന് പകരം തക്കാളി ഉപയോഗിയ്ക്കുക. സോസ് ആരോഗ്യത്തിന് ഗുണകരമാണെന്നു പറയാനാവില്ല.

പച്ചമുളക്
മുളകുപൊടിയ്ക്കു പകരം പച്ചമുളക് ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

കുരുമുളകുപൊടി
എരിവിന് കുരുമുളകുപൊടി ഉപയോഗിയ്ക്കാനാവുന്ന കറികളിലെല്ലാം ഇതുപയോഗിയ്ക്കുക. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഒലീവ് ഓയില്‍
എണ്ണകള്‍ക്കു പകരം ഒലീവ് ഓയില്‍ ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ഒരേ തരത്തിലെ മസാലകള്‍
പല മസാലകള്‍ക്കു പകരം കഴിയാവുന്നത്ര ഒരേ തരത്തിലെ മസാലകള്‍ ഉപയോഗിയ്ക്കുന്നത് ഗുണകരമാണ്. ഇത് ഭക്ഷണഗുണം വര്‍ദ്ധിപ്പിയ്ക്കും.

പാചകം
കടായിയില്‍ പാചകം ചെയ്യുമ്പോള്‍ കൂടുതല്‍ എണ്ണയുപയോഗിയ്ക്കാനുള്ള പ്രവണതയുണ്ടാകും. പ്രഷര്‍ കുക്കര്‍ ഉപയോഗിയ്ക്കുന്നതാണ് കൂടുതല്‍ ഗുണകരം.

മഞ്ഞള്‍പ്പൊടി
കഴിയാവുന്നത്ര ഭക്ഷണങ്ങളില്‍ മഞ്ഞള്‍പ്പൊടി ഉപയോഗിയ്ക്കാം. ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.



Click it and Unblock the Notifications
