Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
മാട്ടിറച്ചി ആരോഗ്യകരമായി പാകം ചെയ്യാം
ആരോഗ്യത്തിന് മാട്ടിറച്ചി അത്ര നല്ലതല്ലെന്നു പറയും. കൊഴുപ്പ് കൂടുതലുള്ളതാണ് കാരണം. ഇതുകൊണ്ടു തന്നെ കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഇതുണ്ടാക്കുകയും ചെയ്യും.
എങ്കിലും മാട്ടിറച്ചി ഭക്ഷണത്തില്‍ നിന്നും ഒഴിച്ചു നിര്ത്താനാകാത്തവരുണ്ട്. ഇത്തരക്കാര്‍ക്ക് ഇവ ആരോഗ്യകരമായി ഉപയോഗിയ്ക്കുകയെന്നതാണ് ചെയ്യാവുന്ന ഒരു കാര്യം. മാട്ടിറച്ചി ആരോഗ്യകരമായി എങ്ങനെ ഉപയോഗിക്കാമെന്നു നോക്കൂ,

ലീന്‍ മീറ്റ്
മാട്ടിറച്ചി വാങ്ങുമ്പോള്‍ ലീന്‍ മീറ്റ് അഥവാ കൊഴുപ്പില്ലാത്തതു തെരഞ്ഞെടുത്തു വാങ്ങുക.

കൊഴുപ്പു നീക്കുക
വാങ്ങിയ മാട്ടിറച്ചിയില്‍ കൊഴുപ്പുണ്ടെങ്കില്‍ ഇത് നീക്കുക.

റൂം ടെമ്പറേച്ചര്‍
ഫ്രീസറില്‍ വച്ച മാട്ടിറച്ചിയാണ് ഉപയോഗിയ്ക്കുന്നതെങ്കില്‍ ഇത് പാകം ചെയ്യും മുന്‍പ് തണുപ്പ് മാറാന്‍ അനുവദിയ്ക്കുക. അതായത് റൂം ടെമ്പറേച്ചറിലേയ്ക്കു കൊണ്ടുവരിക. ഇങ്ങനെ ചെയ്യുമ്പോള്‍ ഇത് നല്ലപോലെ വേവുകയും ചെയ്യും.

ഗ്രില്‍
മാട്ടിറച്ചി ഗ്രില്‍ ചെയ്യുന്നതാണ് ഏറ്റവും ആരോഗ്യകരമായ വഴി. ഇത് കൊഴുപ്പു കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ്.

കുറഞ്ഞ തീയില്‍
കുറഞ്ഞ തീയില്‍ മാട്ടിറച്ചി വേവിയ്ക്കുക. ഇത് ആരോഗ്യകരമായ ഒരു പാചകരീതിയാണ്. വേവാന്‍ അല്പം കൂടുതല്‍ നേരമെടുത്തേക്കാം. എങ്കിലും നല്ല പോലെ വേവിച്ച ശേഷമാണ് കഴിയ്ക്കുന്നതെന്നുറപ്പിയ്ക്കാം.

കീമ, മിന്‍സ് മീററ്
മിക്കവാറും മാട്ടിറച്ചി കഴിയ്ക്കുന്ന ശീലമുള്ളവര്‍ കീമ, മിന്‍സ് മീററ് തുടങ്ങിയവ കഴിയ്ക്കുന്നതായിരിയ്ക്കും നല്ലത്. ഇതില്‍ സാച്വറേച്ചഡ് കൊഴുപ്പു കുറവാണ്.

നാച്വറല്‍ ഓയില്‍
മാട്ടിറച്ചി പാകം ചെയ്യാന്‍ നാച്വറല്‍ ഓയില്‍ ഉപയോഗിയ്ക്കുന്നതാണ് നല്ലത്. ഇത് വയറ്റില്‍ ഫാറ്റി ടിഷ്യൂ ഉണ്ടാക്കില്ല.



Click it and Unblock the Notifications
