Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നിങ്ങള്ക്ക് യൂറിനറി ഇന്ഫെക്ഷനുണ്ടോ?
യൂറിനറി ഇന്ഫെക്ഷന് പലരേയും ബാധിയ്ക്കുന്ന ഒരു അസുഖമാണ്. പുരുഷന്മാരേക്കാള് സ്ത്രീകള്ക്കാണ് ഈ അസുഖം കൂടുതല് വരാറുള്ളത്.
പ്രധാനമായും ശരീരത്തിലെ ജലാംശം കുറയുന്നതും വൃത്തിക്കുറവുമാണ് ഈ അവസ്ഥയ്ക്കു കാരണമാകാറ്.
വേണ്ട രീതിയില് ചികിത്സിച്ചില്ലെങ്കില് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്ക്ക് ഇത് വഴി വയ്ക്കും.
യൂണിനറി ഇന്ഫെക്ഷന് ഉള്ള സമയത്തു ചെയ്യേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ, ഇത്തരം കാര്യങ്ങള് അനുസരിയ്ക്കുന്നത് പെട്ടെന്നു തന്നെ രോഗത്തില് നിന്നും രക്ഷ നേടാന് സഹായിക്കും.

വെള്ളം
ധാരാളം വെള്ളം കുടിയ്ക്കേണ്ടത് വളരെ പ്രധാനമാണ്. ഇത് രോഗം പെട്ടെന്നു മാറാനുള്ള ഒരു വഴിയാണ്.

അണുബാധ
അണുബാധയുള്ളപ്പോള് അടിയ്ക്കടി മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികം. അടിയ്ക്കടി മൂത്രമൊഴിയ്ക്കുന്നത് നല്ലതുമാണ്. കാരണം ഇത് അസുഖം വേഗം മാറാന് സഹായിക്കും.

ച്ചക്കറികളും പഴവര്ഗങ്ങളും
ധാരാളം പച്ചക്കറികളും പഴവര്ഗങ്ങളും കഴിയ്ക്കുക. ഇവയില് സാധാരണ ഗതിയില് ധാരാളം വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് അസ്വസ്ഥയ്ക്കും ശമനം നല്കും.

വൃത്തിയുള്ള ബാത്റൂം
വൃത്തിഹീനമായ അന്തരീക്ഷം പലപ്പോഴും യൂണിനറി ഇന്ഫെക്ഷന് വഴിയൊരുക്കാറുണ്ട്. വൃത്തിയുള്ള ബാത്റൂം വളരെ പ്രധാനം.

അടിവസ്ത്രങ്ങള്
അടിവസ്ത്രങ്ങളുടെ ശുചിത്വത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വേണം. നനഞ്ഞ അടിവസ്ത്രങ്ങള് ഉപയോഗിയ്ക്കരുത്. കോട്ടന് വസ്ത്രങ്ങള് മാത്രം ഉപയോഗിയ്ക്കുക. ഇവ കഴുകി വൃത്തിയാക്കി ഉണക്കി മാത്രം ധരിയ്ക്കുക.

പാഡ് ഉപയോഗം
യൂണിനറി ഇന്ഫെക്ഷന് സമയത്ത് പാഡുകളും മറ്റും ഉപയോഗിയ്ക്കുമ്പോള് ശ്രദ്ധ വേണം. ഇവ നനവായാല് ഉടന് മാറ്റുക.



Click it and Unblock the Notifications
