Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
സ്തനവലിപ്പം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും
സ്ത്രീ സൗന്ദര്യത്തില്‍ മാറിടഭംഗിയ്ക്ക് പ്രധാന സ്ഥാനമുണ്ട്. ഇതുകൊണ്ടാണ് പലപ്പോഴും സ്ത്രീകള്‍ മാറിടവലിപ്പത്തിന്റെ കാര്യത്തിലും പ്രാധാന്യം കൊടുക്കുന്നത്.
സ്തനവലിപ്പം കുറഞ്ഞവര്‍ ബ്രെസ്റ്റ് ഇംപ്ലാന്റേഷന് അടക്കമുള്ള വഴികള്‍ തേടുന്നതിന് കാരണവും ഇതു തന്നെ.
സ്തനവലിപ്പം സ്ത്രീസൗന്ദര്യത്തിന് മാറ്റേകുമെങ്കിലും സ്തനവലിപ്പം വര്‍ദ്ധിയ്ക്കുന്നത് ചില ദോഷഫലങ്ങളും ഉണ്ടാക്കും. ഇവയെന്തെന്നറിയൂ,

നടുവേദന
സ്തനവലിപ്പം കൂടുതലുള്ളവര്‍ക്ക് നടുവേദന പതിവാണ്. സ്തനങ്ങള്‍ നട്ടെല്ലില്‍ ആയാസമേല്പ്പിയ്ക്കുന്നതാണ് ഇതിന് കാരണം.

കഴുത്ത്, ഷോള്‍ഡര്‍ വേദന
നടുവേദന മാത്രമല്ല, കഴുത്ത്, ഷോള്‍ഡര്‍ തുടങ്ങിയ ശരീരഭാഗങ്ങളിലും സ്തനവലിപ്പം കൂടുതലെങ്കില്‍ വേദന അനുഭവപ്പെടാറുണ്ട്.

മരവിപ്പ്
സ്തനവലിപ്പം നടുവിനും ഷോള്‍ഡറിനും ആയാസമാകുന്നതു കൊണ്ടുതന്നെ പലപ്പോഴും നാഡികള്‍ക്ക് ക്ഷതങ്ങള്‍ വരുത്താറുണ്ട്. ഇതുവഴി പലപ്പോഴും കൈകളിലും വിരലുകളിലുമെല്ലാം മരവിപ്പ് അനുഭവപ്പെടാറുമുണ്ട്.

ചര്‍മം
വലിപ്പമുള്ള സ്തനങ്ങളെങ്കില്‍ ഇവയെ സപ്പോര്‍ട്ട് ചെയ്യാന്‍ കട്ടിയുള്ള സ്ട്രാപ്പുള്ള ബ്രാകളും അത്യാവശ്യമാണ്. ഇത് ചര്‍മത്തില്‍ പാടുകളും സ്ട്രെച്ച് മാര്‍ക്കുകളും ഉണ്ടാക്കാന്‍ ഇടയുണ്ട്. പ്രത്യേകിച്ച് മാറിടത്തിനടിയില്‍.

ശ്വസന പ്രശ്നങ്ങള്‍
ഇത്തരക്കാര്‍ക്ക് ശ്വസിയ്ക്കുവാന്‍ പ്രയാസമനുഭവപ്പെടുന്നതും സാധാരണണാണ്. കാരണം സ്തനങ്ങള്‍ നെഞ്ചിന് ആയാസം നല്‍കും. ഇത് ശ്വസന പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ഉറക്കം
സൗകര്യപ്രദമായ പൊസിഷനുകളില്‍ കിടക്കാനും സ്തനവലിപ്പം തടസമാണെന്നു വരുന്നു. ഇത് ചിലപ്പോഴെങ്കിലും ഉറക്കത്തെ ബാധിയ്ക്കുകയും ചെയ്യും.

മാനസിക പ്രശ്നങ്ങള്‍
പല സ്ത്രീകള്‍ക്കും സ്തനവലിപ്പം വൈകാരിക പ്രശ്നങ്ങള്‍ സൃഷ്ടിയ്ക്കാറുണ്ട്. പലരും ഇതേക്കുറിച്ച് ബോധവതികളായിരിക്കും. ഇത് പലരിലും അപകര്‍ഷതാബോധത്തിനും ഇടയാക്കാറുണ്ട്. വലിപ്പമുള്ള മാറിടങ്ങള്‍ ചിലപ്പോഴെങ്കിലും മാനസിക പ്രശ്നങ്ങള്‍ വരുത്തി വയ്ക്കുമെന്നു ചുരുക്കം.



Click it and Unblock the Notifications
