Latest Updates
-
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സെപ്റ്റംബർ 9 നക്ഷത്രഫലം: ആയില്യം മാറി മകം ഉദിക്കുന്നു, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം!
വാര്‍ദ്ധക്യകാല രോഗങ്ങള്‍
വാര്‍ദ്ധക്യത്തെ കുറിച്ചുളള സങ്കല്‍പ്പം വ്യക്തികള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെട്ടു കൊണ്ടിരിക്കും. എന്നാല്‍ വാര്‍ദ്ധക്യത്തെ കുറിച്ചുള്ള നിര്‍വ്വചനം എല്ലാവര്ക്കും ഒരുപോലെയാണ്. പ്രായം കൂടുന്തോറും ശരീരത്തിന്റെ പുനരുജ്ജീവന ശേഷി കുറയുകയും ഇത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്യും. വാര്‍ദ്ധക്യകാല രോഗങ്ങളെ കുറിച്ച് നിരവധി പഠനങ്ങള്‍ നടക്കുന്നുണ്ട്. ഈ പഠനശാഖ ജെറിയാട്രിക്സ് എന്ന് അറിയപ്പെടുന്നു.
വാര്‍ദ്ധക്യകാല രോഗങ്ങളെ കുറിച്ചുള്ള അറിവ് ഇവയുടെ പ്രഭാവം പരമാവധി കുറച്ച് ജീവിതവും ജീവിതശൈലിയും ക്രമീകരിക്കാന്‍ നിങ്ങളെ സഹായിക്കും. ചില തയ്യാറെടുപ്പുകളിലൂടെ വാര്‍ദ്ധക്യം മനോഹരമാക്കാന്‍ കഴിയും. വാര്‍ദ്ധക്യകാല രോഗങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ ജീവിതം അനായാസം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുമെന്ന് ചുരുക്കം.
വാര്‍ദ്ധക്യകാലത്ത് പലരെയും അലട്ടുന്ന ചില രോഗങ്ങളെ അറിയാം.

അസ്ഥിക്ഷതം അഥവാ ഒസ്റ്റിയോപോറോസിസ്
വാര്‍ദ്ധക്യകാല രോഗങ്ങളില്‍ വളരെ പ്രധാനപ്പെട്ട ഒന്നാണ് അസ്ഥിക്ഷതം. എല്ലുകള്‍ എളുപ്പത്തില്‍ പൊട്ടുന്ന അവസ്ഥയാണിത്. എല്ലുകളുടെ ബലം കുറയുന്നതിനാല്‍ പൊട്ടലുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടും. ആര്‍ത്തവ വിരാമത്തിന് ശേഷം സ്ത്രീകളില്‍ അസ്ഥിക്ഷതം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

കാഴ്ചക്കുറവ് അഥവാ മാക്യുലാര്‍ ഡിജെനറേഷന്‍
പ്രായമായവരില്‍ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്നമാണ് കാഴ്ചക്കുറവ്. ഈ അവസ്ഥ മാക്യുലാര്‍ ഡിജെനറേഷന്‍ എന്ന് അറിയപ്പെടുന്നു. ഇത് വാര്‍ദ്ധക്യകാല ജീവിതം പ്രയാസം നിറഞ്ഞതാക്കും. വസ്തുക്കളെ തിരിച്ചറിയാനും ആ ദൃശ്യങ്ങളെ തലച്ചോറിലേക്ക് അയക്കാനും സഹായിക്കുകയാണ് മാക്യുലയുടെ ധര്‍മ്മം.

കേള്‍വിക്കുറവ്
പ്രായമായവര്‍ നേരിടുന്ന വലിയ പ്രശ്നമാണ് കേള്‍വിക്കുറവ്. പ്രായമായവരില്‍ കാണുന്ന സാധാരണമായ ബധിരത പ്രെസ്ബൈക്യുസിസ് എന്ന് അറിയപ്പെടുന്നു. ഉയര്‍ന്ന ആവൃത്തിയിലുള്ള ശബ്ദം കേള്‍ക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നതിനാല്‍ ശ്രവണസഹായികള്‍ വേണ്ടിവരും.

ഗ്ലോക്കോമ
പ്രായമവരില് കണ്ടുവരുന്ന മറ്റൊരു ആരോഗ്യപ്രശ്നമാണ് ഗ്ലോക്കോമ. കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മൂലമാണ് ഇതുണ്ടാകുന്നത്. മര്‍ദ്ദം വര്‍ദ്ധിക്കുന്നത് മൂലം നാഡികള്‍ക്ക് കേടുവരുകയും കാഴ്ച നഷ്ടപ്പെടുകയും ചെയ്യും.

സ്മൃതിനാശം അഥവാ അല്‍ഷിമേഴ്സ്
പ്രായമായവരെ ബാധിക്കുന്ന മറ്റൊരു ഗുരുതര ആരോഗ്യപ്രശ്നമാണ് സ്മൃതിനാശം. ഈ രോഗം ബാധിക്കുന്നവര്‍ക്ക് ഓര്‍മ്മയും ചിന്താശേഷിയും നഷ്ടപ്പെടും. ഓര്‍മ്മക്കുറവിന്റെ രൂപത്തിലാകും അല്‍ഷിമേഴ്സ് പ്രത്യക്ഷപ്പെടുക.

മേധാക്ഷയം അഥവാ കൊഗ്നിറ്റീവ് ഇമ്പെര്മെന്റ്
മേധാക്ഷയം ബാധിച്ചാല്‍ ഓര്‍മ്മ നഷ്ടപ്പെടും. കാര്യങ്ങളെ പരസ്പരം ബന്ധിപ്പിക്കാനോ കണക്കുകള്‍ കൂട്ടാനോ കഴിയാതെ വരും. രോഗബാധിതന് ആശയക്കുഴപ്പിത്തിലാകും. മാത്രമല്ല ഒരേസമയം ഒന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള ശേഷിയെയും ഇത് ബാധിക്കും.

അറിയാതെ മൂത്രം പോവുക
അറിയാതെ മൂത്രം പോവുന്നത് പ്രായമായവരെ വല്ലാതെ അലട്ടുന്ന ആരോഗ്യപ്രശ്നമാണ്. പെല്‍വിക് പേശിയുടെ ശക്തി കുറയുന്നതിനാല്‍ സ്ത്രീകളിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങളുള്ള പുരുഷന്മാരെയും ഈ പ്രശ്നം അലട്ടാം.

സന്ധിവാതം
പ്രായമായവരില്‍ ഒരുപോലെ കാണപ്പെടുന്ന ഒരു രോഗമാണ് സന്ധിവാതം. സന്ധികളിലെ വേദനയാണ് ഇതിന്റെ പ്രധാന ലക്ഷണം. സന്ധിവാതം മൂലം രൂപവൈകൃതവും ഉണ്ടാകാറുണ്ട്. വിരലുകള്‍, ഇടുപ്പ്, കാല്‍മുട്ട്, കൈക്കുഴ, നട്ടെല്ല് എന്നിവിടങ്ങളെയാണ് സന്ധിവാതം സാധാരണഗതിയില്‍ ബാധിക്കുന്നത്.

മെറ്റബോളിക് സിന്‍ഡ്രോം
മെറ്റബോളിക് സിന്‍ഡ്രോമിന്റെ ഫലമായി വാര്‍ദ്ധക്യ കാലത്ത് പൊണ്ണത്തടിയും അനുബന്ധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാം. ഇതുമൂലം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, അമിത രക്തസമ്മര്‍ദ്ദം, ക്യാന്‍സര്‍ തുടങ്ങിയ അസുഖങ്ങളും ഉണ്ടാകാന്‍ ഇടയുണ്ട്.

വൈകാരിക പ്രശ്നങ്ങള്‍
ശാരീരിക വൈഷമ്യങ്ങള്‍ മാത്രമല്ല പ്രായമായവരെ അലട്ടുന്നത്. വാര്‍ദ്ധക്യം നിങ്ങളുടെ മാനസിക നിലയെയും സാമൂഹിക ബന്ധങ്ങളെയും ബാധിക്കാം. ഇത് നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും തലവേദന സൃഷ്ടിക്കും.



Click it and Unblock the Notifications
