Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഹാന്‍ഡ് ബാഗുകള്‍
മനോഹരമായ ഹാന്‍ഡ് ബാഗുകള്‍ ഇപ്പോള്‍ ഫാഷനാണ്. അടിപൊളി വസ്ത്രങ്ങള്‍ ധരിച്ചതുകൊണ്ടോ മനോഹരമായ ആഭരണങ്ങള്‍ അണിഞ്ഞതുകൊണ്ടോ മാത്രം നിങ്ങള്‍ക്ക് ട്രെന്‍ഡി ലുക്ക് ലഭിക്കില്ല. അതിന് കൈയില്‍ ഒരു ബാഗ് കൂടിയേതീരൂ. അതുകൊണ്ട് തന്നെ മിക്ക സ്ത്രീകള്‍ക്കും ഹാന്‍ഡ് ബാഗില്ലാതെ പുറത്തിറങ്ങാന്‍ വലിയ മടിയാണ്.
പല നിറങ്ങളിലും വലുപ്പത്തിലുമുള്ള നിരവധി ബാഗുകള്‍ നിങ്ങളുടെ പക്കലുണ്ടാകും. ഇവയില്‍ നിങ്ങള്‍ക്ക് മേക്കപ്പ് സാധനങ്ങള്‍, കാര്‍ഡുകള്‍, പണം, താക്കോല്‍ തുടങ്ങിയ എന്തും സൗകര്യപ്രദമായി കൊണ്ടുനടക്കാനാവും. അവ നിങ്ങളുടെ ഇഷ്ടസാധനങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ചതിന്റെ കാരണവും മറ്റൊന്നല്ല.
മഹിളാമണികളേ, ബാഗുകളോടുള്ള ഈ ഭ്രമം നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന കാര്യമറിയാമോ? നിങ്ങളുടെ കൈയ്യിലിരിക്കുന്ന കുഞ്ഞന്‍ ബാഗില്‍ നിരവധി അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അവ നിങ്ങളെ രോഗികളാക്കി മാറ്റാം. ഇവ നാം കൊണ്ടുനടക്കുകയും പല സ്ഥലങ്ങളിലും വയ്ക്കുകയും ചെയ്യാറുണ്ടല്ലോ? അതിനാല്‍ അവയില്‍ രോഗാണുക്കള്‍ വാസമുറപ്പിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. പതിനായിരക്കണക്കിന് രോഗാണുക്കള്‍ നിങ്ങളുടെ ബാഗിന്റെ പുറംഭാഗത്ത് താമസിക്കുന്നുണ്ടെന്ന വിവരം നിങ്ങളില്‍ ഞെട്ടലുണ്ടാക്കിയേക്കാം. പുറത്ത് മാത്രമല്ലേ അവ കാണൂവെന്ന് കരുതി സമാധാനിക്കാന്‍ വരട്ടെ, ഉള്ളിലും അവ സ്വസ്ഥമായി ജീവിക്കുന്നുണ്ടാകും. ഹാന്‍ഡ് ബാഗില്‍ പതുങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട അഞ്ച് അപകടങ്ങള്‍ പരിചയപ്പെടാം.

വാട്ടര്‍ ബോട്ടില്‍
കുടിവെള്ളം ആരോഗ്യത്തിന് വളരെ അത്യാവശ്യമാണെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ പ്ലാസ്റ്റിക് കുപ്പിയില്‍ സൂക്ഷിച്ചിരിക്കുന്ന വെള്ളം അടിക്കടി കുടിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ല. പ്ലാസ്റ്റിക്കില്‍ അടങ്ങിയിരിക്കുന്ന നാഫ്തലീന്‍ എന്ന രാസവസ്തു സാവധാനം ജലവുമായി കലരുകയും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കും പ്രത്യുത്പാദനപരമായ പ്രശ്നങ്ങള്‍ക്കും കാരണമാവുകയും ചെയ്യും. കൂടുതല്‍ നേരം പ്ലാസ്റ്റിക് കുപ്പിയില്‍ വെള്ളം വച്ചിരുന്നാല്‍ അതില്‍ അടങ്ങിയിരിക്കുന്ന രാസവസ്തുവിന്റെ അളവും വര്‍ദ്ധിക്കും.
ഗ്ലാസ് ബോട്ടിലുകളില്‍ സൂക്ഷിക്കുന്ന വെള്ളത്തില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകില്ല. ഗ്ലാസ് ബോട്ടിലുകള്‍ പൊട്ടുമെന്ന ആശങ്കയുണ്ടെങ്കില്‍ അലുമിനയം അല്ലെങ്കില്‍ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ ബോട്ടിലുകള്‍ തിരഞ്ഞെടുക്കുക. ആരോഗ്യത്തോടെ ഇരിക്കൂ! ധാരാളം വെള്ളം കുടിക്കൂ!

ഉപയോഗിച്ച തൂവാല/ ടിഷ്യു
മിക്ക സ്ത്രീകളും മൂക്കുപിടിക്കാന് ഉപയോഗിച്ച തൂവാലയും ടിഷ്യു പേപ്പറും ബാഗില്‍ സൂക്ഷിക്കാറുണ്ട്. പനിക്കും ജലദോഷത്തിനും കാരണമാകുന്ന രോഗാണുക്കള്‍ ഇവയില്‍ കുറച്ചധികം സമയം വലിയ അപകടമൊന്നും കൂടാതെ ജീവിക്കും. ഫലമോ, ബാഗില്‍ കൈ ഇടുമ്പോഴൊക്കെ രോഗാണുക്കള്‍ നിങ്ങളുടെ ശരീരവുമായി സമ്പര്‍ക്കത്തില്‍ വരും. ഇത് നിങ്ങള്‍ പിടിക്കുന്ന സ്ഥലങ്ങളിലെല്ലാം രോഗാണുക്കള്‍ എത്താന്‍ ഇടയാക്കുകയും രോഗം പകരാന്‍ കാരണമാവുകയും ചെയ്യും.

സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍
ഹാന്‍ഡ് ബാഗില്‍ മേക്കപ്പ് സാധനങ്ങള്‍ കുത്തിനിറയ്ക്കുന്നത് ചിലരുടെ ശീലമാണ്. പഴകിയ ഭക്ഷണസാധനങ്ങള്‍ കളയുന്നത് പോലെ കാലാവധി കഴിഞ്ഞ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ മാറ്റി അവയ്ക്ക് പകരം പുതിയത് വയ്ക്കേണ്ടതാണ്. കുറഞ്ഞത് ഒന്നര വര്ഷത്തിലൊരില് ഇത് ചെയ്യണം. ഇത് ഇവയിലെ ബാക്ടീരിയ വളര്‍ച്ച തടയാന്‍ സഹായിക്കും, പ്രത്യേകിച്ച് മസ്ക്കാര ട്യൂബിലെ.

മൊബൈല്‍ ഫോണ്‍
പേഴ്സില്‍ സൂക്ഷിക്കുന്ന മൊബൈല്‍ ഫോണുകള്‍ മാനസികവും ശാരീരികവുമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇതുമൂലം ബ്രെയിന്‍ ട്യൂമര്‍ മുതല്‍ പ്രത്യുത്പാദന പ്രശ്നങ്ങള്‍ വരെ ഉണ്ടാവാന്‍ ഇടയുണ്ട്. മാത്രമല്ല വിസ്സര്ജ്ജ്യവസ്തുക്കളില് നിന്നുള്ള അണുക്കള്‍ മൊബൈല്‍ ഫോണുകളില്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന് ഗവേഷണപഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരില്‍ സ്ട്രെയ്ന്‍ ഇന്‍ജ്വറി, ടെക്സ്റ്റേഴ്സ് തമ്പ് തുടങ്ങിയ അവസ്ഥകളും കണ്ടുവരുന്നുണ്ട്.

ഭാരമുള്ള സാധനങ്ങള്‍
പകല്‍ സമയത്ത് ആവശ്യമുള്ള സാധനങ്ങളെല്ലാം രാവിലെ ബാഗില്‍ കുത്തിനിറച്ചായിരിക്കും നിങ്ങള്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. പുസ്തകങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, വലിയ ഇലക്ട്രോണിക് ഉപകരണങ്ങള്‍, ജിം ഷൂകള്‍ മുതലായവ പതിവായി ചുമക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകാം. ഇത്തരം പ്രശ്നങ്ങള്‍ നിങ്ങള്‍ക്ക് പെട്ടെന്ന് അനുഭവപ്പെടില്ല. കാലക്രമേണ കഴുത്ത് വേദന, നടുവേദന എന്നിവയുടെ രൂപത്തില്‍ ഇവ തലപൊക്കും.



Click it and Unblock the Notifications











