Latest Updates
-
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം!
സെക്സ്, മാസമുറയ്ക്കു മുന്‍പും പിന്‍പും
സ്ത്രീകളുടെ ശരീരത്തില്‍ നടക്കുന്ന സ്വാഭാവിക പ്രക്രിയയാണ് മാസമുറ. സ്ത്രീ പ്രത്യുല്പാദന ക്ഷമതയുടെ പ്രധാന സൂചനയെന്നു വേണമെങ്കില്‍ പറയാം. ഹോര്‍മോണുകളാണ് ഇതിന് കാരണമാകുന്നത്.
ആര്‍ത്തവകാലത്ത് സ്ത്രീയ്ക്ക് ശാരീരിക, മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതു സ്വാഭാവികം. ഈ സമയത്ത് ശാാരീരിക ശുചിത്വത്തില്‍ വേണ്ട രീതിയില്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അണുബാധ പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.
ആര്‍ത്തവത്തിനു തൊട്ടു മുന്‍പും പിന്‍പും ഗര്‍ഭസാധ്യത തീരെക്കുറിവാണെന്നാണ് ശാസ്ത്രീയ വിശദീകരണങ്ങള്‍. ഇതുകൊണ്ടുതന്നെ ഈ സമയത്തെ സെക്സ് പൊതുവെ സുരക്ഷിതമാണെന്നു കരുതുന്നവരുമുണ്ട്.
ആര്‍ത്തവത്തിനു തൊട്ടു മുന്‍പും പിന്‍പുമുള്ള സെക്സ് ആരോഗ്യകരമോയെന്ന കാര്യത്തെക്കുറിച്ചു കൂടുതലറിയൂ,

അണുബാധ
ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള സെക്സ് അണുബാധകള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. കാരണം ഈ സമയത്ത് സ്ത്രീകളുടെ ശരീരത്തിന്റെ പ്രതിരോധശേഷി കുറവായിരിയ്ക്കും. യോനീസ്രവങ്ങളുടെ അളവും കുറഞ്ഞിരിയ്ക്കും. ഇതാണ് അണുബാധയ്ക്കുള്ള കാരണമാകുന്നത്.

ബാക്ടീരിയ
ആര്‍ത്തവത്തിനു തൊട്ടടുത്ത ദിനമുള്ള ശാരീരിക ബന്ധവും അത്ര ആരോഗ്യകരമല്ല. ഇതും അണുബാധയ്ക്കു കാരണമാകും. യോനീഭാഗത്തുള്ള ഒരു ബാക്ടീരിയയാണ് ഇതിനു കാരണമാകുന്നത്. ആര്‍ത്തവത്തിനു ശേഷം രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു മാത്രം സെക്സ് ആകുന്നതാണ് ആരോഗ്യകരം.

രോഗങ്ങള്‍
ആര്‍ത്തവശേഷം ഉടനടിയുള്ള ലൈംഗികബന്ധം ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കും. ജെനൈറ്റല്‍ ഹെര്‍പിസ്, വാര്‍ട്സ് തുടങ്ങിയ സെക്സ് രോഗങ്ങള്‍ക്കുള്ള സാധ്യത കൂടുതലാണ്.

ഗര്‍ഭധാരണ സാധ്യത
ഗര്‍ഭധാരണ സാധ്യത ഈ ഘട്ടത്തില്‍ തീരെ കുറവാണെന്നതു വാസ്തവാണ്. തീരെയില്ലെന്നു തന്നെ പറയാം. എന്നാല്‍ വളരെ അപൂര്‍വമായി ഇതു സംഭവിയ്ക്കാറുമുണ്ട്. പ്രത്യേകിച്ച് ആര്‍ത്തവചക്രം, ഓവുലേഷന് എന്നിവ ക്രമമല്ലാത്തവരില്‍. എന്നാല്‍ ഗര്‍ഭധാരണസാധ്യത ആര്‍ത്തവശേഷം രണ്ടാഴ്ച കഴിഞ്ഞാണ്.

വയറുവേദന
ആര്‍ത്തവത്തിനു ശേഷം ഉടനടിയുള്ള ലൈംഗികബന്ധം ചില സ്ത്രീകളില്‍ വയറുവേദനയ്ക്കും ബ്ലീഡിംഗിനുമെല്ലാം കാരണമാകും. ക്ഷീണമനുഭവപ്പെടുന്നതും സാധാരണം. കാരണം ആര്‍ത്തവസമയത്തെ ബ്ലീഡിംഗിലൂടെ ശരീരത്തിന് രക്തനഷ്ടമുണ്ടാകുന്നതു തന്നെ കാരണം.

പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം
ആര്‍ത്തവത്തിനു തൊട്ടു മുന്‍പ് സ്ത്രീകള്‍ പ്രീ മെന്‍സ്ട്രല്‍ സിന്‍ഡ്രോം എന്ന അവസ്ഥയിലൂടെ കടന്നു പോകുന്നതു സാധാരണമാണ്. ഡിപ്രഷനും ദേഷ്യവും അകാരണമായ ദുഖവുമെല്ലാം അനുഭവപ്പെടും. ഇത്തരം അവസ്ഥയില്‍ ചില സ്ത്രീകള്‍ക്ക് സെക്സിനോട് താല്പര്യക്കുറനുഭവപ്പെടുന്നതും സാധാരണം.

വയറുവേദന
മാസമുറയടുക്കുമ്പോള് സ്ത്രീകള്‍ക്ക് വയറുവേദന, ശാരീരിക വേദന എന്നിവ അനുഭവപ്പെടും. ചിലര്‍ക്ക് ഇത്തരം സമയത്ത് സെക്സിലേല്പ്പെടുന്നത് വേദനകള്‍ കൂടാന്‍ കാരണമാകും.

ബ്ലീഡിംഗ്
ആര്‍ത്തവത്തിനു തൊട്ടുമുന്‍പുള്ള സെക്സ് ബ്ലീഡിംഗിനെ ബാധിയ്ക്കുന്നതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ചിലരിലെങ്കിലും ബ്ലീഡിംഗ് തോതുയര്‍ത്തും.



Click it and Unblock the Notifications
