Latest Updates
-
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും!
പുകവലിയ്ക്കും ആരോഗ്യഗുണങ്ങള്‍
പുകവലി ആരോഗ്യത്തിനു ഹാനികരം എന്ന വാചകം വാസ്തവമാണെന്നു പുക വലിയ്ക്കുന്നവര്‍ പോലും സമ്മതിക്കും. ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള പ്രധാന കാരണമാണ് പുകവലി. ആരോഗ്യത്തെയും സൗന്ദര്യത്തെയും ഒരുപോലെ ബാധിയ്ക്കുന്ന ഒന്ന്.
എന്നാല്‍ എന്തിനും രണ്ടുപക്ഷമുള്ളപോലെ പുകവലിയ്ക്കും ഗുണങ്ങളുണ്ടെന്നാണ് പഠനഫലങ്ങള്‍. പുകവലിയുടെ ഗുണങ്ങളായി ഇവിടെ പറയുന്ന ചില കാര്യങ്ങള്‍ എന്തെന്നറിയൂ. ഇത്തരം കാര്യങ്ങള്‍ പുകവലിയ്ക്കുന്നതിനുള്ള ലൈസന്‍സല്ലെന്നു കൂടി ഓര്‍ക്കുക.

കാല്‍മുട്ടിലുണ്ടാകുന്ന പ്രശ്നം
പുകവലിയ്ക്കുന്നവര്‍ക്ക് കാല്‍മുട്ടിലുണ്ടാകുന്ന പ്രശ്നം കുറയുമെന്നാണ് ആസ്ത്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അഡിലെയ്ഡ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.
പുകവലിയ്ക്കുന്നവര്‍ താരതമ്യേന തടി കുറഞ്ഞവരായിരിയ്ക്കും. ഇവര്‍ക്ക് ജോഗിംഗ് ആവശ്യമായി വരില്ല. എന്നാല്‍ പുകവലിയ്ക്കാത്തവരെങ്കിലും തടിയുള്ളവര്‍ കൂടുതല്‍ നടക്കുകയും ഓടുകയും ചെയ്യും. തടി കുറയ്ക്കാനായി തന്നെ. ഇത് നീ റീപ്ലേസ്മെന്റ് സര്ജറിയിലേയ്ക്കു നയിക്കുമെന്നാണ് പഠനഫലം.

പാര്‍ക്കിന്‍സണ്‍സ് ഡിസീസ്
ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നട്ത്തിയ പഠനത്തില്‍ പുകവലിയ്ക്കുന്നവര്‍ക്ക് പാര്‍ക്കിന്‍സണ്‍സ് ഡിസീസ് ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നു തെളിഞ്ഞിട്ടുണ്ട്.

തടി
പുകവലിയ്ക്കുന്നവരിലെത്തുന്ന നിക്കോട്ടില്‍ ബ്രെയിനിലെ ഹൈപ്പോതലാമസിനെ ബാധിയ്ക്കുകയും പൊതുവെ വിശപ്പു കുറയ്ക്കുവാന്‍ സഹായിക്കുകയും ചെയ്യുന്ന ഒരു ഘടകമാണ്. ഭക്ഷണത്തിന്റെ രുചി കുറയ്ക്കുവാനും ഇത് സഹായിക്കും. ഇത് തടി കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പല പഠനങ്ങളും പറയുന്നത്.

ഹാര്‍ട്ട് അറ്റാക്
പുകവലിയ്ക്കാരില് ഹാര്‍ട്ട് അറ്റാക് മൂലമുള്ള മരണങ്ങള് കുറയുമെന്നു തെളിഞ്ഞിട്ടുണ്ട. പുകവലിക്കാത്തവരില്‍ ഹൃദയാഘാതം മൂലമുള്ള മരണങ്ങളേക്കാള്‍ പുക വലിയ്ക്കുന്നവരില്‍ മരണസംഖ്യ കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മരുന്ന്
ക്ലോപിഡോഗ്രല്‍ എന്ന മരുന്ന് ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവരില്‍ പ്രയോഗിയ്ക്കുന്ന ഒന്നാണ്. ഇതിന്റെ പ്രവര്‍ത്തനം നല്ല രീതിയില്‍ നടക്കുന്നതിന് പുകവലി സഹായിക്കുമെന്ന് കൊറിയന്‍ സയന്റിസ്റ്റുകള്‍ നടത്തിയ പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.



Click it and Unblock the Notifications
