Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം
ആരോഗ്യത്തിന് ആപ്പിള്‍ ടീ
ഒരു ദിവസം ഒരു ആപ്പിള്‍ കഴിയ്ക്കുന്നത് അസുഖങ്ങള്‍ അകലാന്‍ സഹായിക്കുമെന്നു പറയും. ആപ്പിളിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ടന്നതാണ് കാരണം. ഇതുപോലെത്തെന്നെയാണ് ആപ്പിള്‍ ടീയുടെ കാര്യവും.
ആപ്പിള്‍ കൊണ്ടുണ്ടാക്കുന്ന ചായയാണ് ആപ്പിള്‍ ടീ. ആപ്പിള്‍ ചേര്‍ത്തുണ്ടാക്കുന്ന കട്ടന്‍ ചായ. ഇതില്‍ പല ആന്റിഓക്സിഡന്റുകളും മഗ്നീഷ്യം, വൈറ്റമിന്‍ ബി, സി, ഇ, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ പല ധാതുക്കളുമുണ്ട്.

ആപ്പിള്‍ ടീ എങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ,
ഒരു സോസ്പാനില്‍ 2 ലിറ്റര്‍ വെള്ളം വയ്ക്കുക. ഇത് തിളപ്പിയ്ക്കണം.ആരോഗ്യദായകം ചൗവ്വരി!!
ആപ്പിള്‍ കഴുകി കുരുവും തണ്ടും നീക്കി ഒരിഞ്ചു വലിപ്പമുള്ള കഷ്ണങ്ങളാക്കി മുറിയ്ക്കുക. തൊലി കളയരുത്. ഇത് തിളയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുക. ഇത് അഞ്ചു മിനിറ്റു തിളയ്ക്കട്ടെ.
പിന്നീട് ഇതിലേയ്ക്ക് അല്പം ഗ്രാമ്പൂ, കറുവാപ്പട്ട, അല്പം തേയില എന്നിവ ചേര്‍ത്ത് വീണ്ടും ആറേഴു മിനിറ്റു തിളപ്പിയ്ക്കുക.
ഇത് അരിച്ചെടുത്ത് ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ച് ഉപയോഗിയ്ക്കാം.

ആപ്പിള്‍ ടീ ഗുണങ്ങള്‍
* ശരീരത്തിന്റെ പ്രതിരോധശേഷിയെ ശക്തിപ്പെടുത്താന്‍ ആപ്പിള്‍ ടീ സഹായിക്കും.
* ലംഗ്സ്, കോളന്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവ ചെറുക്കും.
* കൊളസ്ട്രോള്‍ കുറയ്ക്കും.
* വാതം പോലുള്ള രോഗങ്ങള്‍ തടയും.

പാര്‍ശ്വഫലങ്ങള്‍
* ഗര്‍ഭകാലത്തും മുലയൂട്ടുന്ന സമയത്തും ആപ്പിള്‍ ടീ കുടിയ്ക്കാതിരിയ്ക്കുക. ഇത് കുഞ്ഞിനു നല്ലതല്ല.
* ആപ്പിള്‍ അലര്‍ജിയുള്ളവര്‍ ആപ്പിള്‍ ടീ കുടിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.
* മരുന്നുകള്‍ കഴിയ്ക്കുന്നവര്‍ ആപ്പിള്‍ ടീയെക്കുറിച്ചു ഡോക്ടറുടെ ഉപദേശം തേടിയ ശേഷം കുടിയ്ക്കുക. കാരണം ചില മരുന്നകളുടെ കൂടെ പ്രവര്‍ത്തിച്ച് ഇവ പാര്‍ശ്വഫലങ്ങളുണ്ടാക്കിയേക്കും. ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ, ഷെയര്‍ ചെയ്യൂ
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
