Latest Updates
-
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ
ഗുണദോഷ സമ്മിശ്രം പാനീയങ്ങള്‍
ഭക്ഷണം പോലെ പാനീയങ്ങളും ശരീരത്തിന് പ്രാധാന്യമുള്ളവയാണ്. വെള്ളമുള്‍പ്പെടെയുള്ള പല പാനീയങ്ങളും ഇതില്‍ പെടുന്നു. ചില പാനീയങ്ങള്‍ ശരീരത്തിന് ഗുണം ചെയ്യും, ചിലത് ദോഷവും.
ശരീരത്തിന് ഗുണവും ദോഷവും വരുത്തുന്ന പാനീയങ്ങളെക്കുറിച്ചറിയൂ, ഗുണമുള്ളവ ഉപയോഗിയ്ക്കൂ, അല്ലാത്തവ ഉപേക്ഷിയ്ക്കൂ,

കരിക്കിന് വെള്ളം
കരിക്കിന് വെള്ളം, നാളികേര വെള്ളം എന്നിവ ശരീരത്തിന് ഗുണകരമായവയാണ്. ഇത് ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്തും. ശരീരത്തിലെ വിഷവസ്തുക്കള്‍ നീക്കം ചെയ്യും.

സ്മൂത്തി
സ്മൂത്തി ആരോഗ്യത്തിന് ചേര്‍ന്ന നല്ല പാനീയങ്ങളില്‍ പെടുന്നു. ഇത് ചര്‍മത്തിന് ഗുണകരമാണ്. തടി കുറയ്ക്കാനും നല്ലത്.

സംഭാരം
ആരോഗ്യത്തിന് ചേര്‍ന്ന പാനീയങ്ങളില്‍ സംഭാരം ഒന്നാം സ്ഥാനത്താണ്. പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ക്ക്. ഇത് ശരീരത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിയ്ക്കുന്നു.

ചമോമൈല്‍ ചായ
ചമോമൈല്‍ ചായ ആരോഗ്യത്തിന് ഏറെ മികച്ച ഒന്നാണ്. ഇത് ശരീരത്തിലെ ഡീഹൈഡ്രേഷന് തടയാന്‍ നല്ലതാണ്.

കുടമ്പുളി വെള്ളത്തിലിട്ടു കുടിയ്ക്കുന്നത്
കുടമ്പുളി അല്പം വെള്ളത്തിലിട്ടു കുടിയ്ക്കുന്നത് വയറിന് നല്ലതാണ്. ഇത് ദഹനപ്രശ്നങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണ്.

ചെറുനാരങ്ങാവെള്ളം
ചെറുനാരങ്ങാവെള്ളം ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ്. ഇത് തടി കുറയ്ക്കാനും ഊര്‍ജം നല്‍കാനുമെല്ലാം നല്ലതാണ്.

ബാര്‍ലി വെള്ളം
കിഡ്നി വൃത്തിയാക്കാനുള്ള നല്ലൊരു വഴിയാണ് ബാര്‍ലി വെള്ളം കുടിയ്ക്കുന്നത്.

പായ്ക്കില്‍ ലഭിയ്ക്കുന്ന ജ്യൂസുകള്‍
പായ്ക്കില്‍ ലഭിയ്ക്കുന്ന ജ്യൂസുകള്‍ ആരോഗ്യത്തിന് ദോഷം ചെയ്യുന്ന ഒന്നാണ്. ഇതില്‍ ധാരാളം കെമിക്കലുകളും കൃത്രിമമധുരവുമെല്ലാം അടങ്ങിയിട്ടുണ്ട്.

കോക്ക്
കോക്ക് പല്ലിനും ശരീരത്തിനുമൊന്നും നല്ലതല്ല. ഇതിലെ ആസിഡ്, മധുരം എന്നിവയാണ് ദോഷം ചെയ്യുന്നത്.

കാപ്പി
അധികം കാപ്പി കുടിയ്ക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്. കഫീന്‍ ശരീരത്തില്‍ നിന്നും ജലാംശം വലിച്ചെടുക്കും. മലബന്ധമടക്കമുള്ള പ്രശ്നങ്ങള്‍ വരുത്തും.



Click it and Unblock the Notifications
