For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എച്ച്‌ഐവി, ചില മിഥ്യാധാരണകള്‍

|

എച്ച്‌ഐവി എന്ന പേരു തന്നെ പലരേയും ഭയപ്പെടുത്തുന്ന ഒന്നാണ്. എയ്ഡ്‌സ് എന്നായിരിയ്ക്കും ഇതിന് കൂടുതല്‍ പ്രചാരമുള്ള ഒന്ന്.

ഒരിക്കല്‍ വന്നാല്‍ മാറില്ലെന്നതാണ് എച്ച്‌ഐവിയെ കൂടുതല്‍ ഭീകരമാക്കുന്നത്.

എച്ച്‌ഐവി ഗുരുതരമായ രോഗമാണെന്ന കാര്യം സത്യമാണ്. എന്നാല്‍ ഇതിനെ ഏറെ ഗുരുതരമാക്കുന്നത് ഇതെക്കുറിച്ചുള്ള ചില മിഥ്യാധാരണകളാണ്. ഇത്തരം ചില മിഥ്യാധാരണങ്ങള്‍ തിരിച്ചറിയൂ,

ചുംബനത്തിലൂടെ

ചുംബനത്തിലൂടെ

ചുംബനത്തിലൂടെ എച്ച്‌ഐവി പകരുമെന്ന ധാരണ ശരിയല്ല. വായില്‍ മുറിവുകളോ മറ്റോ ഉണ്ടെങ്കില്‍ മാത്രമയാണ് ഇതിനുള്ള സാധ്യത. ഉമിനീരിലൂടെ എച്ച്‌ഐവി പകരില്ല.

ഭക്ഷണമോ വെള്ളമോ പങ്കിട്ടു കഴിയ്ക്കുന്നതിലൂടെ

ഭക്ഷണമോ വെള്ളമോ പങ്കിട്ടു കഴിയ്ക്കുന്നതിലൂടെ

ഭക്ഷണമോ വെള്ളമോ എച്ച്‌ഐവി ബാധിതരുമായി പങ്കിട്ടു കഴിയ്ക്കുന്നതിലൂടെയും ഈ രോഗം പകരില്ല.

സ്പര്‍ശനത്തിലൂടെ

സ്പര്‍ശനത്തിലൂടെ

സ്പര്‍ശനത്തിലൂടെ എച്ച്‌ഐവി പകരുമെന്ന ധാരണ പലര്‍ക്കുമുണ്ട്. ഇതും ശരിയല്ല.

മരിയ്ക്കുമെന്ന ധാരണ

മരിയ്ക്കുമെന്ന ധാരണ

എച്ച്‌ഐവി പൊസറ്റീവെങ്കില്‍ നിങ്ങള്‍ ഉടനടി മരിയ്ക്കുമെന്ന ധാരണ തെറ്റാണ്. രോഗപ്രതിരോധ ശേഷി നഷ്ടപ്പെടാന്‍ വര്‍ഷങ്ങളെടുക്കും. ഇതുപോലെ മരണം സംഭവിയ്ക്കാനും.

ഗര്‍ഭം

ഗര്‍ഭം

എച്ച്‌ഐവി ഉള്ളവര്‍ക്ക് കുട്ടികളുണ്ടാകില്ലെന്ന ധാരണയും ഇതുള്ള സ്ത്രീകള്‍ ഗര്‍ഭം ധരിച്ചാല്‍ എച്ച്‌ഐവി ഉറപ്പായും ഉണ്ടായിരിയ്ക്കുമെന്ന ധാരണയും തെറ്റു തന്നെ. ഇവര്‍ക്ക് ഗര്‍ഭം ധരിയ്ക്കാം. ചിലപ്പോള്‍ മാത്രമേ കുഞ്ഞുങ്ങള്‍ക്ക് എച്ച്‌ഐവിയുണ്ടാകൂ.

സ്വവര്‍ഗരതി

സ്വവര്‍ഗരതി

എച്ച്‌ഐവി സ്വവര്‍ഗരതിയ്ക്കാരിലേ കൂടുതല്‍ വരൂ എന്ന ധാരണയും തെറ്റാണ്.

മരുന്നു കഴിയ്ക്കുകയാണെങ്കില്‍

മരുന്നു കഴിയ്ക്കുകയാണെങ്കില്‍

എച്ച്‌ഐവിയുള്ളയാള്‍ ഇതിനുള്ള മരുന്നു കഴിയ്ക്കുകയാണെങ്കില്‍ ഈ സമയത്ത് ഇത് മറ്റൊരാളിലേയ്ക്കു പകരില്ലെന്ന ധാരണയും തെറ്റു തന്നെ.

കൊതുക്

കൊതുക്

കൊതുക് എയ്ഡ്‌സ്‌ പരത്തില്ല. കൊതുക് എയ്ഡ്‌സ്‌ പടരുമെന്ന് നിസ്സംശയം പറയാന്‍ ഇതുവരെ ഒരു റിപ്പോര്‍ട്ടിനും സാധിച്ചിട്ടില്ല. ഒരു കൊതുകിനുള്ളില്‍ പടര്‍ന്നു കയറിയ എച്ച്.ഐ.വി രോഗാണുവിന് നിമിഷനരത്തേ ആയുസ്സേ ഉള്ളൂ.

ഏച്ച്.ഐ.വി, എയ്ഡ്‌സ്‌

ഏച്ച്.ഐ.വി, എയ്ഡ്‌സ്‌

ഏച്ച്.ഐ.വിയും എയ്ഡ്‌സ്‌ ഒന്ന് എച്ച്.ഐ.വിയും എയ്ഡ്‌സ്‌ ഒന്നല്ല. ഒരാളില്‍ സിഡി 4 കൗണ്ട് 200ല്‍ താഴെയാകുമ്പോഴാണ് ഏയ്ഡ് ബാധിതനാവുന്നത്. മറ്റു തരത്തിലുള്ള അണുബാധയും ഏയ്ഡ്‌സിലേക്ക് നയിക്കും. എച്ച്.ഐവി പോസിറ്റീവായ ഒരാള്‍ക്ക് വര്‍ഷങ്ങളോളം എയ്ഡ്‌സ്‌ ബാധിക്കാതെ ജീവിക്കാം.

ലൈംഗികബന്ധം വഴി മാത്രം

ലൈംഗികബന്ധം വഴി മാത്രം

ലൈംഗികബന്ധം വഴി മാത്രം വരുന്നത് എയ്ഡ്‌സ്‌ ബാധിച്ച ഒരാളുമായി നടത്തുന്ന ലൈംഗികബന്ധം വഴി മാത്രമേ എയ്ഡ്‌സ്‌ ഒരാളിലേയ്ക്ക് പകരൂവെന്നാണ് ഈ രോഗം വ്യാപകമായ കാലം മുതല്‍ നമ്മുടെ ധാരണ. ഇത് തെറ്റാണ്. രക്തം കൈമാറുന്നതിനലൂടെയും എയ്ഡ്‌സ്‌ ബാധിച്ച ഒരാളിന് ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും എയ്ഡ്‌സ്‌ പകരാം.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് വഴി എച്ച്‌ഐവി പകരില്ലെന്ന ധാരണ തെറ്റാണ്. ഓറല്‍ സെക്‌സിലൂടെയും എച്ച്‌ഐവി വരാം.

ആരോഗ്യവാര്‍ത്തകള്‍ അതിവേഗമറിയാന്‍...ഈ ഫേസ് ബുക്ക് പേജ് ലൈക്ക് ചെയ്യൂ....വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നും...

https://www.facebook.com/boldskymalayalam?fref=ts

Read more about: hiv എച്ച്‌ഐവി
English summary

Genuine Misconceptions About HIV Debunked

If you get rid of these misconceptions about HIV transmission, then you can take educated steps towards protecting yourself and others around you.
X
Desktop Bottom Promotion