Latest Updates
-
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം -
ലോക ഹൃദയ ദിനം: ദമ്പതികൾക്ക് ഹൃദയാരോഗ്യം കാക്കാൻ 30 ദിവസത്തെ ഈ ചാലഞ്ച് പരീക്ഷിക്കൂ
നിങ്ങളിലെ പുരുഷഹോര്‍മോണ്‍ വര്‍ദ്ധിപ്പിയ്ക്കൂ
പുരുഷന്മാരിലെ ലൈംഗികശക്തിയും താല്പര്യമവുമെല്ലാം വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒരു ഹോര്‍മോണാണ് ടെസ്റ്റോസ്റ്റിറോണ്‍. ഇതു മാത്രമല്ല, രോമവളര്‍ച്ച, ബീജാരോഗ്യം, മസിലുകള്‍, എല്ലുകളുടെ ആരോഗ്യം തുടങ്ങിയ ധാരാളം കാര്യങ്ങളില്‍ ടെസ്റ്റോസ്റ്റിറോണ്‍ പ്രധാനമാണ്.
ചില പ്രത്യേക അസുഖങ്ങള്‍, പ്രായക്കൂടുതല്‍ എന്നിവ കാരണം പുരുഷന്മാരില് ടെസ്റ്റോസ്റ്റിറോണ്‍ അളവിന് കുറവു വരാം.
ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കാന്‍ ചില പ്രത്യേക ഭക്ഷണങ്ങള്‍ സഹായിക്കും. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

വൈറ്റമിന്‍ ഡി
വൈറ്റമിന്‍ ഡി പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ അളവു വര്‍ദ്ധിപ്പിയ്ക്കുന്ന ഒരു പ്രധാന ഘടകമാണ്. സൂര്യപ്രകാശമേല്‍ക്കുന്നതു ഗുണം ചെയ്യും.ഇതിനു പുറമെ കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതും നല്ലതു തന്നെ. ഇവ വൈറ്റമിന്‍ ഡി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവു വര്‍ദ്ധിപ്പിയ്ക്കും.

മത്സ്യങ്ങള്‍
സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങള്‍ പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണ്‍ തോതുയര്‍ത്താന്‍ സഹായിക്കും.

മുട്ട
പ്രോട്ടീന്‍, വൈറ്റമിന്‍ ഡി എന്നിവ ടെസ്റ്റോസ്റ്റിറോണ്‍ തോതുയര്‍ത്താന്‍ സഹായിക്കുന്ന ചില ഘടകങ്ങളാണ്. ഇവ മുട്ടമഞ്ഞയില്‍ ധാരാളമുണ്ട്.

ധാന്യങ്ങള്‍
ധാന്യങ്ങള്‍ ധാരാളം ധാതുക്കളും വൈറ്റമിനുകളും അടങ്ങിയവയാണ്. ഇവ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനത്തിനു സഹായിക്കുകയും ചെയ്യും.

കക്കയിറച്ചി
സിങ്ക് ടെസ്റ്റോസ്റ്റിറോണ്‍ തോതുയര്‍ത്തുന്ന മറ്റൊരു വസ്തുവാണ്. ഇതുകൊണ്ടുതന്നെ കക്കയിറച്ചി ഗുണം ചെയ്യും.

ബീന്‍സ്
ബീന്‍സില്‍ വൈറ്റമിന്‍ ഡി, സിങ്ക് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ബേക്ക് ചെയ്തു കഴിയ്ക്കുന്നതു ഗുണം ചെയ്യും.

നിലക്കടല
നിലക്കടല ടെസ്റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. ഇതിലെ മോണോസാച്വറേറ്റഡ് കൊഴുപ്പാണ് ഇതിനു സഹായിക്കുന്നത്.

ബീഫ് ലിവര്‍
ബീഫ് ലിവറില്‍ വൈറ്റമിന്‍ ഡി അടങ്ങിയിട്ടുണ്ട്. നിയന്ത്രിത അളവില്‍ ഇതു കഴിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിയ്ക്കും.

ക്യാബേജ്
സ്ത്രീ ശരീരത്തില്‍ കാണുന്ന ഹോര്‍മോണായ ഈസ്ട്രജന് തോതു വര്ദ്ധിയ്ക്കുന്ന് പുരുഷഹോര്‍മോണ്‍ തോതു കുറയ്ക്കും. ക്യാബേജ്, ബ്രൊക്കോളി തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നതു ഗുണം ചെയ്യും.



Click it and Unblock the Notifications
