Latest Updates
-
ഉഷ്ണതരംഗം വരുന്നു; തളരാതിരിക്കാൻ ഈ പാനീയങ്ങൾ കുടിക്കൂ -
ഉഷ്ണതരംഗം: മസിൽ വളർത്താൻ ഈ തെറ്റുകൾ വരുത്തരുത്! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ വേനൽച്ചൂട് കുഞ്ഞിനെ ബാധിക്കുമോ? -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഗ്രഹമാറ്റം ഏപ്രിൽ 16: ജീവിതം മാറിമറിയുന്ന അപ്രതീക്ഷിത മാറ്റങ്ങൾ ഇതാ -
രാജയോഗം തേടി അലയുന്നോ? സോഷ്യൽ മീഡിയയിലെ തട്ടിപ്പുകൾ തിരിച്ചറിയൂ -
ഗജകേസരി യോഗം: 5 രാശിക്ക് ഇന്ന് ഭാഗ്യത്തിന്റെ സുവർണ്ണകാലം -
നക്ഷത്രഫലം ഏപ്രിൽ 16: കരിയറിൽ വൻ കുതിച്ചുചാട്ടം, ഭാഗ്യം ആർക്കൊക്കെ? -
രാശിഫലം: കരിയറിൽ വൻ കുതിപ്പ്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; പണവും പ്രശസ്തിയും തേടിയെത്തും!
രോഗശാന്തി നല്‍കും ഭക്ഷണങ്ങള്‍ !
ആഹാരം ശരീരത്തെ പോഷിപ്പിക്കുകയും, ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജ്ജം പ്രദാനം ചെയ്യുമെന്നും നമുക്കറിയാം. എന്നാല്‍ ഭക്ഷണത്തിന്, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ആസ്ത്മ, ചര്‍മ്മത്തിലെ ചൊറിച്ചില്‍, മൂത്രത്തിലെ അണുബാധ തുടങ്ങി പല ശാരീരിക പ്രശ്നങ്ങളും പരിഹരിക്കാനാകുമെന്ന് എത്ര പേര്‍ക്കറിയാം.
ശരീരത്തിന്റെ ആരോഗ്യസംരക്ഷണത്തിന് സന്തുലിതമായ ഭക്ഷണക്രമം സഹായിക്കും. എന്നാല്‍ ചില ഭക്ഷണങ്ങളിലെ പോഷകങ്ങള്‍ പല രോഗങ്ങളും, തകരാറുകളും പരിഹരിക്കാന്‍ ഫലപ്രദമാണ്. യാതൊരുവിധ ദോഷങ്ങളുമില്ലാതെ ഫലം നല്കുന്ന അത്തരം ചില ഭക്ഷ്യവസ്തുക്കളെ പരിചയപ്പെടാം.

1. അവൊക്കാഡോ
രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ ഫലപ്രദമാണ് അവൊക്കാഡോ. ഇതിലെ അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അവൊക്കാഡോ ദിവസവും കഴിക്കുന്നത് ധമനികള്‍ ശുദ്ധീകരിക്കാന്‍ സഹായിക്കും.

2. പൈനാപ്പിള്‍
മാംഗനീസിനാല് സമ്പന്നമാണ് പൈനാപ്പിള്‍. അസ്ഥികളുടെ ആരോഗ്യത്തിനും, അവയെ ബന്ധിപ്പിക്കുന്ന കോശങ്ങളുടെ രൂപീകരണത്തിനും ഇത് ഫലപ്രദമാണ്. ഒരു കപ്പ് പൈനാപ്പിള്‍ ഒരു ദിവസം ആവശ്യമായ മാംഗനീസില് 73 ശതമാനം നല്‍കും.

3. ബ്രൊക്കോളി
വിറ്റാമിനുകള്‍, മിനറലുകള്‍, ഫൈബര്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ബ്രൊക്കോളി ശരീരത്തിലെ ദോഷകാരികളായ സ്വതന്ത്ര മൂലകങ്ങളുണ്ടാക്കുന്ന തകരാറുകള്‍ തടയും. ഇക്കാരണത്താല്‍ രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിന് സഹായിക്കുന്ന ഒരു സൂപ്പര്‍ ഫുഡായി ബ്രൊക്കോളിയെ പരിഗണിക്കുന്നു.

4. ബ്ലൂബെറി
തലച്ചോറിനെ ശക്തിപ്പെടുത്താനും, സ്മൃതിനാശം സംഭവിക്കുന്നത് സാവധാനമാക്കാനും ബ്ലൂബെറി സഹായിക്കും. ഫൈറ്റോകെമിക്കലുകള്‍, ഫ്ലേവനോയ്ഡുകള്‍ എന്നിവയാല്‍ സമ്പന്നമായ ബ്ലുബെറി പ്രായം കൂടുമ്പോഴുണ്ടാകുന്ന ഓര്മ്മക്കുറിന് ഫലപ്രദമായ പരിഹാരമാണ്. ദിവസവും ഒരു പിടി ബ്ലുബെറി കഴിക്കുന്നത് നാഡീവ്യവസ്ഥ, തലച്ചോറിന്റെ ആരോഗ്യം എന്നിവയ്ക്കും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും ഉത്തമമാണ്.

5. ഉള്ളി
അലിയം സസ്യവര്‍ഗ്ഗത്തില്‍ പെട്ട ഉള്ളി വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളില്‍ ലഭ്യമാണ്. ഉള്ളിയിലെ പോളിഫിനോള്‍ ക്യുവെര്സെറ്റിന് ഘടകം ആണ് ഉള്ളിക്ക് സവിശേഷമായ ഗുണങ്ങള്‍ ലഭ്യമാക്കുന്നത്. ക്യുവെര്സെറ്റിന് എന്നത് സ്വഭാവികമായ അലര്‍ജിമൂലമുള്ള പ്രശ്നങ്ങളും, ആസ്ത്മയും തടയുന്ന ഒരു പ്രകൃതിദത്ത ഘടകമാണ്. ഇത് ശരീരത്തില്‍ ഹിസ്റ്റാമൈന്‍ പുറപ്പെടുന്നത് തടയുകയും അലര്‍ജിമൂലം ശരീരത്തിലുണ്ടാകുന്ന പ്രതികരണങ്ങള്‍ തടയുകയും ചെയ്യും. ഹൃദയസംബന്ധമായ രോഗങ്ങള്‍, ക്യാന്‍സര്‍, മൂത്രത്തിലെ അണുബാധ എന്നിവ തടയാനും ഉള്ളി ഫലപ്രദമാണ്.

6. സെലെറി
സാധാരണയായി ഉപയോഗിക്കപ്പെടുന്ന സെലെറി രക്തസമ്മര്‍ദ്ധം കുറയ്ക്കാന്‍ ഏറെ ഫലപ്രദമാണ്. ഇതിലെ ഫാറ്റലൈഡ്സ് എന്ന ഘടകം ധമനികളുടെ സമീപത്തുള്ള പേശികളുടെ ആയാസം കുറയ്ക്കാനും, അവയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നതാണ്. ദിവസം നാല് തണ്ട് സെലെറി കഴിക്കുന്നത് രക്തസമ്മര്‍ദ്ധം കുറച്ച് നിര്‍ത്താന്‍ ഫലപ്രദമാണ്.

7. മഞ്ഞള്‍
സന്ധിവാതത്തിന് ശമനം നല്കാന് മഞ്ഞള്‍ ഫലപ്രദമാണ്. കുര്‍ക്കുമിനോയ്ഡ് എന്ന ഘടകമാണ് ഇതിന് സഹായിക്കുന്നത്. ഇത് സന്ധികളിലെ വീക്കവും വേദനയും കുറയ്ക്കും. കറികളില്‍ മഞ്ഞള്‍ പതിവായി ഉപയോഗിക്കുന്നത് ആരോഗ്യകരം തന്നെയാണ്.

8. കാബേജ്
ആന്റി ഓക്സിഡന്റ്, ഗ്ലൂക്കോസിനോലേറ്റ്സ് തുടങ്ങിയ കാബേജിലെ ഘടകങ്ങള്‍ ക്യാന്‍സറിനെ തടയുന്നതിന് ഫലപ്രദമാണ്. ഇതിലെ ഐസോതിയോസൈനേറ്റ്സ്,ഇന്‍ഡോള്‍ 3 കാര്‍ബിനോള്‍ എന്നിവ ക്യാന്‍സറിനെ തടയുകയും ഈസ്ട്രജന്റെ ദോഷങ്ങള്‍ ഇല്ലാതാക്കുകയും ചെയ്യും. കാബേജിലെ ഫൈബറും, മറ്റ് സസ്യഘടകങ്ങളും ക്യാന്‍സറിനുള്ള സാധ്യത കുറയ്ക്കും.

9. ഗ്രീന്‍ ടീ
ഹൃദയാഘാതം പ്രധാനപ്പെട്ട ഒരു പ്രശ്നമാണ് പല രാജ്യങ്ങളിലും. ഇതടക്കം പല രോഗങ്ങളെയും തടയാന്‍ സഹായിക്കുന്ന ഒരു പാനീയമാണ് ഗ്രീന്‍ ടീ. ഇതിലെ ഫ്ലേവനോയ്ഡുകള്‍ ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ദിവസം നാല് കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഹൃദയഘാതത്തിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

10. ചുവന്ന മുളക്
വേദന, എരിച്ചില്‍, തൊണ്ടവേദന, ദഹനസംബന്ധമായ പ്രശ്നങ്ങള്‍, തലവേദന എന്നിവയ്ക്ക് ഫലപ്രദമാണ് ചുവന്ന മുളക്. ഇത് രക്തയോട്ടം കൂട്ടുകയും പെട്ടന്ന് തന്നെ തലയിലെ സമ്മര്‍ദ്ധം കുറച്ച് തലവേദനയ്ക്ക് ശമനം നല്‍കുകയും ചെയ്യും. അടുത്ത തവണ തലവേദനയുണ്ടാകുമ്പോള് ഇത് പരീക്ഷിച്ച് നോക്കുക.

11. വാഴപ്പഴം
ഉദരസംബന്ധമായ രോഗങ്ങളില്‍ നിന്ന് മുക്തി ലഭിക്കാനുള്ള ഒരു മാര്‍ഗ്ഗമാണ് വാഴപ്പഴം. മലബന്ധം തടയാന്‍ സഹായിക്കുന്ന ഫൈബര്‍ അടങ്ങിയ വാഴപ്പഴത്തില്‍ സ്വഭാവിക അന്റാസിഡും അടങ്ങിയിട്ടുണ്ട്.

12. ഇഞ്ചി
ഇഞ്ചിയും ഏറെ ഗുണകരമായ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ്. ഛര്‍ദ്ദി, നെഞ്ചെരിച്ചില്‍, വായുക്ഷോഭം, അതിസാരം എന്നിവയ്ക്ക് ഇഞ്ചി ഫലപ്രദമാണ്.

13. ചമോമൈല്‍
ഉത്കണ്ഠ കുറച്ച് മാനസികമായും ശാരീരികമായും സ്വാസ്ഥ്യം നേടാന്‍ സഹായിക്കുന്നതാണ് ചമോമൈല്‍. ചായയില്‍ ചേര്‍ത്ത് കഴിക്കുകയോ, ഒരു ചെറിയ പൊതിയാക്കി തലയണക്കടിയില്‍ വെച്ചോ റിലാക്സ് ചെയ്യാനും നല്ല ഉറക്കം സാധ്യമാക്കാനുമാകും.

14. മാതളനാരകം
ഇല്ലാജിക് ആസിഡ് സമൃദ്ധമായി അടങ്ങിയ മാതളനാരകം സൂര്യപ്രകാശമേല്‍ക്കുന്നതുകൊണ്ടുള്ള തകരാറുകളില്‍ നിന്ന് സംരക്ഷിക്കും. സൂര്യപ്രാകാശത്തിലെ ദോഷകരമായ കിരണങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിന് മികച്ച കഴിവുള്ള ഒന്നാണ് മാതളനാരകം.

15. ആപ്പിള്‍ സിഡെര്‍ വിനെഗര്‍
ചര്‍മ്മത്തിലെ ചൊറിച്ചില്‍, പ്രത്യേകിച്ച് ചര്‍മ്മം വരളുന്നത് മൂലം, പരിഹരിക്കാന്‍ ഏറെ ഉപയോഗിക്കപ്പെടുന്നതാണ് ആന്റി സെപ്റ്റിക്, ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ കഴിവുകളുള്ള ആപ്പിള്‍ സിഡെര്‍ വിനെഗര്‍. അത് ചൊറിച്ചിലിനും വേദനയ്ക്കും ശമനം നല്‍കും. ഒരു കോട്ടണ്‍ തുണിയില്‍ ഏതാനും തുള്ളി വിനെഗര്‍ ഒഴിച്ച് അത് ദേഹത്ത് പുരട്ടുക. ഇത് ചര്‍മ്മത്തിലെ പ്രശ്നങ്ങള്‍ക്ക് മികച്ച പരിഹാരമാകും.

16. മത്സ്യം
ചെമ്പല്ലി, ചൂര പോലുള്ള കൊഴുപ്പുള്ള മത്സ്യങ്ങള്‍ പോളി അണ്‍സാച്ചുറേറ്റഡ് കൊഴുപ്പിനാല്‍ സമ്പന്നമാണ്. വേദനയും, എരിച്ചിലുമുണ്ടാക്കുന്ന പ്രോസ്റ്റാഗ്ലാന്ഡിനുകളെന്ന രാസഘടകത്തിന്റെ ഉത്പാദനം കുറയ്ക്കാന്‍ ഈ ഫാറ്റി ആസിഡുകള്‍ സഹായിക്കും. ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കൊഴുപ്പുള്ള ഈ മത്സ്യങ്ങള്‍ കഴിക്കണം.

17.വെളുത്തുള്ളി
ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍, ആന്റി വൈറല്‍ ഘടകങ്ങള്‍ അടങ്ങിയതാണ് വെളുത്തുള്ളി. അലിസിനില് നിന്നാണ് വെളുത്തുള്ളിക്ക് ഈ ഗുണങ്ങള്‍ ലഭിക്കുന്നത്. വെളുത്തുള്ളി നേരിട്ട് ഉപയോഗിക്കുകയോ, കറികളിലോ സൂപ്പിലോ ചേര്‍ത്തോ ഉപയോഗിക്കാം.

18. തുളസി
ഏറെ വേദനാജനകമായ ഒരു രോഗമാണ് വായ്പുണ്ണ്. നാവ്, മോണ, ചുണ്ടുകള്‍, കവിളിന്റെ ഉള്‍ഭാഗങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ഇതുണ്ടാകാം. തുളസി ഇല ഉപയോഗിച്ചാല്‍ ഇതിന് പരിഹാരം കണ്ടെത്താം. 4-5 തുളസിയില ചവച്ചാല്‍ വേദന കുറയ്ക്കുക മാത്രമല്ല വായ്നാറ്റമകറ്റാനും ഇത് ഫലപ്രദമാണ്.

19. ക്രാന്‍ബെറി
മൂത്രാശയത്തിലെ അണുബാധ തടയാന്‍ ഉത്തമമാണ് ക്രാന്‍ബെറി. ദോഷകരമായ കോളി ഇ ബാക്ടീരിയ മൂത്രാശയക്കുഴലില് അടിയുന്നത് ക്രാന്‍ബെറി തടയും. മികച്ച ഫലം കിട്ടാന്‍ പുതുമയുള്ള പഴം കഴിക്കുകയോ, അല്ലെങ്കില്‍ ജ്യൂസാക്കി കഴിക്കുകയോ ചെയ്യുക.

20. ശതാവരി
ആവര്‍ത്തിച്ചുണ്ടാകുന്ന ആസിഡിന്റെ കുറവ് ജെര്‍ഡ് എന്ന രോഗാവസ്ഥയുണ്ടാക്കും. ഇത് നിയന്ത്രിക്കാന്‍ ഉത്തമമമാണ് ഒരു പ്രകൃതിദത്ത ആല്‍കലൈന്‍ ആയ ആസ്പരാഗസ് അഥവാ ശതാവരി. ആസിഡ്-ആല്‍ക്കലൈന്‍ തോത് സന്തുലിതമായി നിലനിര്‍ത്താന്‍ ഇത് സഹായിക്കും.



Click it and Unblock the Notifications











