Latest Updates
-
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
കൊളസ്ട്രോള്‍ നിയന്ത്രിക്കാം
ദിവസേനയുള്ള തിരക്കുപിടിച്ച ജീവിത ശൈലി ഇന്നത്തെ തലമുറയുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇതിന്റെ ഫലമായി പ്രമേഹം, പൊണ്ണത്തടി, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്നങ്ങള്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ പലരേയും ബാധിക്കുന്നതായി കാണാം.
ജോലിയില്‍ മാത്രം ശ്രദ്ധി കേന്ദ്രീകരിച്ചു കൊണ്ടുള്ള തിരക്കുപിടിച്ച് ജീവിത രീതി ആരോഗ്യത്തിന് ഹാനികരമാണ്. കുട്ടികളും യുവാക്കളും കളിക്കാനും മറ്റ് ശാരീരക പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തണം. ലഘുഭക്ഷണങ്ങള്‍ കഴിക്കുന്നതും ടിവി കാണുന്നതും കമ്പ്യൂട്ടറില്‍ കഴിക്കുന്നതും സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റുകളില്‍ മുഴുകുന്നതും കുറയ്ക്കേണ്ടത് അത്യാവശ്യമാണ്.
കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിന് നിരവധി മാര്‍ഗങ്ങളുണ്ട്. കൊളസ്ട്രോള്‍ നിയന്ത്രിച്ച് ഹൃദയത്തെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഇവയില്‍ ചിലത് തിരഞ്ഞെടുക്കുക.

ശരീര ഭാരം കുറയ്ക്കുക
കൊളസ്ട്രോളിന്റെ അളവ് സ്വാഭാവികമായി കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണിത്. ഇതിനായി ആരോഗ്യദായമായ ഭക്ഷണക്രമം പാലിക്കണം. ചായ, കാപ്പി, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറച്ച് ആന്റി ഓക്സിഡന്റ്സ് നിറഞ്ഞ പ്രകൃതി ദത്ത ഭക്ഷണങ്ങള്‍ കഴിച്ച് തുടങ്ങുക. പഴങ്ങള്‍, ബീന്‍സ്, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ധാരാളം ഉള്‍പ്പെടുത്തുക. കൊളസ്ട്രോളിലും ശരീര ഭാരത്തിലും ഉണ്ടാകുന്ന വ്യത്യാസം ഇതോടെ കാണാന്‍ കഴിയും

വ്യായാമം
കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ചിലവ് കുറഞ്ഞ മാര്‍ഗ്ഗമാണ് വ്യായാമം. ദിവസം 30 മുനുട്ട് നേരം നടക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ലിഫ്റ്റും എലിവേറ്ററും ഉപയോഗിക്കുന്നതിന് പകരം പടികള്‍ കയറുന്നത് ശീലമാക്കുക. കൂടാതെ മറ്റ് ചില വ്യായാമങ്ങള്‍ കൂടി ചെയ്തു തുടങ്ങിയാല്‍ കൊളസ്ട്രോളിന്റെ അളവില്‍ നല്ല വ്യത്യാസം കാണാന്‍ കഴിയും,

ഒമേഗ 3 ഫാറ്റി ആസിഡ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. നിങ്ങള്‍ മത്സ്യ പ്രേമികളാണെങ്കില്‍ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള സാല്‍മണ്‍, ട്യൂണ , അയല എന്നിവ ഇനി മുതല്‍ തിരഞ്ഞെടുക്കുക. ബദാം, പാല്, വാല്നട്ട്് എന്നിവയിലും ഇത് അടങ്ങിയിട്ടുണ്ട്.

അപൂരിത കൊഴുപ്പ്
അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുള്ള വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍ കുറയ്ക്കുക. ഏതെങ്കിലും ഭക്ഷ്യോത്പന്നം വാങ്ങുന്നതിന് മുമ്പ് അവയില്‍ അടങ്ങിയിട്ടുള്ള ചേരുവകള്‍ എന്തെല്ലാമാണന്ന് പരിശോധിക്കുക. അപൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ടെങ്കില്‍ ഒഴിവാക്കുക

വെളുത്തുള്ളി, ചെറിയ ഉള്ളി, സവാള
ഉള്ളി വര്‍ഗത്തില്‍ പെടുന്ന വെളുത്തുള്ളി, ചെറിയ ഉള്ളി, സവാള എന്നിവ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്. അതിനാല്‍ ആഹാരത്തില്‍ ഇവ പരമാവധി ഉപയോഗിക്കുക. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ വെളുത്തി ഒരു മികച്ച് പ്രകൃതി ദത്ത മാര്‍ഗ്ഗമാണ്.

ഒലിവ് എണ്ണ
സസ്യഎണ്ണ, നെയ്യ്, വെണ്ണ എന്നിവയ്ക്ക് പകരം ഒലിവ് എണ്ണയും കടുകെണ്ണയും മറ്റും ഉപയോഗിച്ച് തുടങ്ങുന്നത് കൊളസ്ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കും.

പുകവലി
പുകവലി ഉപേക്ഷിക്കുക. പുകവലി ഹൃദയത്തിനും ശ്വാസകോശത്തിനും ദോഷകരമാണെന്നതിന് പുറമെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് ഉയര്‍ത്തും



Click it and Unblock the Notifications
