Latest Updates
-
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
ഫാറ്റി ലിവര്‍ സിന്‍ഡ്രോം പരിഹാരങ്ങള്‍
ഒന്നിനും സമയമില്ലാത്ത ജീവിതവും അനാരോഗ്യകരമായ ആഹാരശൈലിയും ജീവിത്തില്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കാം. ഇത്തരം പ്രശ്നങ്ങള്‍ ആദ്യം നിസ്സാരമായായിരിക്കും പ്രത്യക്ഷപ്പെടുക. എന്നാല്‍ യഥാസമയം ചികിത്സിച്ചില്ലെങ്കില്‍ അത് ഗുരുതരമായി മാറാം.
കരള്‍ കോശങ്ങളില്‍ അമിതമായി കൊഴുപ്പ് അടിയുന്നത് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നമാണ് ഫാറ്റി ലിവര്‍. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ ഇത് കരളിന് കേടുവരുത്തും. കരളിലുണ്ടാകുന്ന ഇന്‍ഫ്ളമേറ്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി കോശങ്ങളില്‍ മുറിവുണ്ടാവുകയും അവയുടെ മൃദുത്വം നഷ്ടപ്പെടുകയും ചെയ്യും.
ഫാറ്റി ലിവറിന് വീട്ടില്‍ വച്ച് ചെയ്യാവുന്ന ചികിത്സകള്‍ വളരെ ഫലപ്രദമാണ്. ഇവയില്‍ ചിലത് കാലങ്ങളായി ഉപയോഗത്തിലുള്ളതാണ്. എന്നാല്‍ മറ്റു ചിലവ കരള്‍ സംരക്ഷണത്തിന് ഉത്തമമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.ഫാറ്റി ലിവര്‍ മൂലമുള്ള പ്രശ്നങ്ങളില്‍ നിന്നകന്ന് ആരോഗ്യത്തോടും സുരക്ഷിതമായും ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിന് വീട്ടുചികിത്സ സഹായിക്കുമെന്ന് മാത്രമല്ല, അത് അത്യാവശ്യവുമാണ്.
അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മദ്യത്തിന്റെ അമിത ഉപയോഗം, പൊണ്ണത്തടി മുതലായവയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങള്‍. ഭക്ഷണശീലവും ഫാറ്റി ലിവറും തമ്മില്‍ വലിയ ബന്ധമുണ്ട്. അതിനാല്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ പിന്തുടരാന് ശ്രദ്ധിക്കുക. ഫാറ്റി ലിവര്‍ ഭേദമാക്കാനും കരള്‍ സംരക്ഷിക്കാനും സഹായിക്കുന്ന ചില ഔഷധങ്ങളെ അടുത്തറിയാം.

ഗ്രീന്‍ ടീ
ഫാറ്റി ലിവറില്‍ നിന്ന് ഒരു പരിധി വരെ മോചനം നല്കാന് ഗ്രീന്‍ ടീ സഹായിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ശരീരത്തിനും കരളിനും നല്ലതാണ്. അതിനാല്‍ ദിവസവും ഗ്രീന്‍ ടീ ഉപയോഗിക്കുക. അതിന്റെ പ്രയോജനം അനുഭവിച്ചറിയുക.

സിട്രസ് പഴങ്ങള്‍
വിറ്റാമിന്‍ സിയുടെ കലവറയായ സിട്രസ് ജ്യൂസ് ഫാറ്റി ലിവറിന് പറ്റിയ ഔഷധമാണ്. വെറുംവയറ്റില്‍ ഓറഞ്ച് ജ്യൂസ്, നാരങ്ങാവെള്ളം എന്നിവ കുടിക്കുക. മികച്ച ഫലം ലഭിക്കും.

പാവയ്ക്ക
കയ്പ്പാണെങ്കിലും പാവയ്ക്ക നിങ്ങളുടെ കരളിനെ ഫാറ്റി ലിവറില്‍ നിന്ന് രക്ഷിക്കും. മികച്ച ഫലത്തിനായി എല്ലാ ദിവസവും അര അല്ലെങ്കില്‍ ഒരു കപ്പ് പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. പാവയ്ക്ക് ജ്യൂസ് അടിച്ചും കുടിക്കാവുന്നതാണ്.

മില്‍ക് തിസല്‍
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കള്‍ നീക്കം ചെയ്യാന്‍ മില്‍ക് തിസല്‍ എന്ന ഔഷധച്ചെടിക്ക് കഴിയും. ഇത് കരളിനും വളരെ നല്ലതാണ്. ദിവസവും ഇത് കഴിച്ചാല്‍ കേടുവന്ന കരള്‍ കോശങ്ങളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയും.

മുഴുവന്‍ ധാന്യങ്ങള്‍
കരളില്‍ അടിഞ്ഞുകൂടിയ മാലിന്യങ്ങളും വിഷങ്ങളും ഇല്ലാതാക്കാന്‍ ഹോള്‍ ഗ്രെയ്ന്‍ കഴിയും. സംസ്കരിച്ച ധാന്യങ്ങളേക്കാള്‍ ഹോള്‍ ഗ്രെയ്നും ഹോള്‍ ഗ്രെയ്ന്‍ ഉത്പന്നങ്ങളും ശീലമാക്കിയാല്‍ മികച്ച ഫലം ലഭിക്കും.

വേവിക്കാത്ത തക്കാളി
വേവിക്കാതെ തക്കാളി തിന്നുന്നത് ഫാറ്റി ലിവര്‍ ഭേദപ്പെടാന്‍ സഹായിക്കും. തക്കാളി എല്ലായിടത്തും ലഭിക്കുന്നതിനാല്‍ അത് ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക പ്രയാസമുള്ള കാര്യമായിരിക്കില്ല.

മറ്റു വീട്ടുചികിത്സകള്‍
ഫാറ്റി ലിവര്‍ ചികിത്സിക്കുന്നതിന് പ്രകൃതിദത്തമായ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. റോസ്മെറി, ജമന്തി (ഡാന്റെലിയോണ്), സമാനമായ മറ്റു ഔഷധച്ചെടികള്‍ എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാണ് ഒരു രീതി. ഗര്‍ഭിണികള്‍ ഫാറ്റി ലിവര്‍ ചികിത്സയ്ക്ക് ഇവ ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഫ്രൂട്ട് ജ്യൂസുകള്‍
ആഹാരത്തില്‍ ഫ്രൂട്ട് ജ്യൂസുകള്‍ ഉള്‍പ്പെടുത്തുക. ധാരാളം വെള്ളം കുടിയ്ക്കുക.

കൊഴുപ്പ്
അനാരോഗ്യകരവും കൊഴുപ്പ് അടങ്ങിയതുമായ ഭക്ഷണം ഒഴിവാക്കണം.



Click it and Unblock the Notifications
