Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
ക്യാന്‍സര്‍ തടയും വ്യായാമങ്ങള്‍
ഇന്നത്തെ കാലത്ത് ആളുകള്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്ന ഒരു രോഗമാണ് ക്യാന്‍സര്‍. തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മരണകാരണമായേക്കാവുന്ന ഒരു രോഗമെന്നതു തന്നെയാണ് ഇതിന്റെ തീവ്രത വര്‍ദ്ധിപ്പിയ്ക്കുന്നതും.
ക്യാന്‍സറിന് ഭക്ഷണവും ജീവിതശീലങ്ങളുമുള്പ്പെടെ പല കാര്യങ്ങളും കാരണങ്ങളായി പറയാറുണ്ട്. ഇവയില്‍ നിയന്ത്രണങ്ങള്‍ വരുത്തുന്നത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കുകയും ചെയ്യും.
വ്യായാമം ക്യാന്‍സര്‍ തടയാനുള്ള വഴികളിലൊന്നാണ്. കാരണം ഭക്ഷണവും മദ്യപാനം പോലുള്ള ശീലങ്ങളും വഴിയുണ്ടാകുന്ന പല ദോഷങ്ങളും ക്യാന്‍സറിനു കാരണമാകുന്നതു തടയാന്‍ സാധിയ്ക്കും.
ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ചില പ്രത്യേക വ്യായാമങ്ങളുണ്ട്. ഇവയേതൊക്കെയെന്നു നോ്ക്കൂ,

നടക്കുന്നത്
ദിവസവും നടക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഏറ്റവും ലളിതമായ വ്യായാമമുറയാണെന്നു പറയാം. ഇത് ശരീരത്തിന് ആരോഗ്യം നല്‍കും.

ജോഗിങ്
ജോഗിങ് ശരീരം വിയര്‍പ്പിയ്ക്കുന്ന ഒരു വ്യായാമമാണ്. ശരീരം വിയര്‍ക്കുന്നതിലൂടെ ക്യാന്‍സറിന് കാരണമാകുന്ന ടോക്സിനുകള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നു.

നീന്തുന്നത്
ദിവസവും നീന്തുന്നത് ശരീരത്തിലെ എല്ലാ അവയവങ്ങള്‍ക്കും ആരോഗ്യം നല്കുന്ന ഒന്നാണ്. ഇത് ക്യാന്‍സര്‍ തടയുവാന്‍ സഹായിക്കും.

സൈക്കിള്‍ ചവിട്ടുന്നത്
സൈക്കിള്‍ ചവിട്ടുന്നതാണ് ക്യാന്‍സര്‍ തടയാനുള്ള മറ്റൊരു വ്യായാമം. ഇതു ചെയ്യുന്നതിലൂടെ ശരീരം വിയര്‍ക്കുക മാത്രമല്ല, ശരീരത്തിലേയ്ക്ക് ശുദ്ധവായു എത്തിച്ചേരുകയും ചെയ്യും.

തായ് ചി
തായ് ചി എന്നൊരു ചൈനീസ് കായികാഭ്യാസമുണ്ട്. ശരീരത്തിലെ അവയവങ്ങള്‍ അനക്കുകയും ശ്വസനക്രിയയും വഴി അഭ്യസിയ്ക്കുന്ന ഒന്ന്. ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന ഒരു വ്യായാമമുറയാണിത്.

ഹൈക്കിംഗ്
സ്ട്രെസ് ഒഴിവാക്കുന്നതിനും ഇതുവഴി ക്യാന്‍സറിനെ തടയുന്നതിനുമുള്ള ഒന്നാണ് ഹൈക്കിംഗ്. ഒരു വിനോദോപാധി എന്നതിലുപരി ക്യാന്‍സറിനെ ചെറുക്കുവാന്‍ പറ്റിയ നല്ലൊരു വ്യായാമം.

റോളര്‍ സ്കേറ്റിംഗ്
റോളര്‍ സ്കേറ്റിംഗ് മസിലുകള്‍ക്ക് ശക്തി നല്‍കുക മാത്രമല്ല, ശാരീരികാവയവങ്ങളുടെ ആരോഗ്യത്തിനും മികച്ചതാണ്. ഇത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കും.

യോഗ
ക്യാന്‍സര്‍ തടയുന്നതിനുള്ള നല്ലൊരു വ്യായാമമാണ് യോഗ. ഇത് ശരീരത്തിലെ വിഷാംശം പുറന്തള്ളുന്നതിനുള്ള നല്ലൊരു വഴിയാണ്.

ടെന്നീസ്
ടെന്നീസ് കളിയ്ക്കുന്നത് ക്യാന്‍സര്‍ തടയാന്‍ സഹായിക്കുന്ന മറ്റൊരു വ്യായാമമാണ്. ശരീരത്തിലെ കൊഴുപ്പു ദൂരികരിയ്ക്കാന് സഹായിക്കുന്ന ഒരു വ്യായാമം.



Click it and Unblock the Notifications
