Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കാഴ്ച വര്‍ദ്ധിപ്പിയ്ക്കാന്‍ ചില വ്യായാമങ്ങള്‍
ശരീരത്തിന്റെ മറ്റേതു ഭാഗങ്ങളേയും പോലെ കണ്ണിന്റെ ആരോഗ്യവും വളരെ പ്രധാനമാണ്. ഇപ്പോഴത്തെ കാലത്താവട്ടെ, ടിവി, കമ്പ്യൂട്ടര്‍ എന്നിവയുടെ അമിത ഉപയോഗം കണ്ണിന്റെ കാഴ്ചയെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യതയും ഏറെയാണ്.
കണ്ണിന്റെ കാഴ്ചയ്ക്ക് സഹായിക്കുന്ന ധാരാളം ഘടകങ്ങളുണ്ട്. കണ്ണ് കഴുകുന്നതു മുതല്‍ ഭക്ഷണങ്ങള്‍ വരെ ഇതില്‍ പെടും.
ശരീരത്തിന്റെ ആരോഗ്യത്തിന് വ്യായാമങ്ങള്‍ പ്രധാനമായതു പോലെ കണ്ണിന്റെ ആരോഗ്യത്തിനും വ്യായാമങ്ങള്‍ പ്രധാനമാണ്. കണ്ണിന്റെ ആരോഗ്യത്തിനു സഹായിക്കുന്ന ധാരാളം വ്യായാമങ്ങളുണ്ട്. ഇവയെന്തൊക്കെയന്നറിയൂ,

ടു ഡോട്ട് വിഷന്‍
ടു ഡോട്ട് വിഷന്‍ എന്ന വ്യായാമമുണ്ട്. ചുവരില്‍ നിന്നും 10 അടി അകലത്തില്‍ ഇരുന്ന് ഇടതു, വലതു വശങ്ങളിലായി അര മീറ്റര്‍ അകലത്തില്‍ രണ്ടു ബിന്ദുക്കളുണ്ടെന്നു സങ്കല്പ്പിയ്ക്കുക. ഇങ്ങനെ സങ്കല്പ്പിയ്ക്കാന് ബുദ്ധിമുട്ടാണെങ്കില്‍ രണ്ടു കു്ത്തുകളോ അടയാളങ്ങളോ ചുവരില്‍ രേഖപ്പെടുത്താം. ഒരു ബിന്ദുവിലേയ്ക്ക് 5-6 സെക്കന്റ് നേരം നോക്കുക. പിന്നീട് മറ്റേതിലേയ്ക്കു നോക്കാം. ഇത് മൂന്നു മിനിറ്റ് മാറി മാറി ചെയ്യുക. ഇതിനു ശേഷം കണ്ണടച്ച് റിലാക്സ് ചെയ്യാം.

നമ്പര്‍ ഗെയിം വ്യായാമങ്ങള്‍
കണ്ണിന്റെ മസിലുകള്‍ ശക്തിപ്പെടുത്താന്‍ നമ്പര്‍ ഗെയിം വ്യായാമങ്ങള്‍ ചെയ്യാം. ഒരു പേപ്പറില്‍ വലുതായും മറ്റൊരു പേപ്പറില്‍ ചെറുതായും നമ്പറുകള്‍ പ്രിന്റ് ചെയ്യുക. ഇവ ചുവരില്‍ പതിപ്പിച്ചു വയ്ക്കുക. ആദ്യം വലിയ നമ്പറുകള്‍ വായിയ്ക്കുക. പിന്നീട് ചെറിയ ചെറിയ നമ്പറുകളും. ഇത് മാറി മാറി ചെയ്യുന്നത് കാഴ്ച തെളിയാന്‍ സഹായിക്കും.

മുഖം പൊത്തുക
കൈകള്‍ കൊണ്ട് മുഖം പൊത്തുക. വളരെ മൃദുവായി കണ്ണിന് ക്ഷതമേല്പ്പിയ്ക്കാത്ത വിധം വേണം ഇങ്ങനെ ചെയ്യാന്‍. ഒരു തരി വെളിച്ചം പോലും വരരുത്. ഈ ഇരുട്ടിലേയ്ക്ക് കണ്ണു തുറന്ന് ഫോക്കസ് ചെയ്ത് ദീര്‍ഘശ്വാസം എടുക്കുക. ഇത് ദിവസവും മൂന്നു മിനിറ്റു വീതം ചെയ്യണം.

തുറന്നടയ്ക്കുക
കണ്ണുകള്‍ 10-15 തവണ അടുപ്പിച്ചു തുറന്നടയ്ക്കുക. ഇത് കണ്ണിന്റെ കാഴ്ചയ്ക്കു നല്ലതാണ്. കമ്പ്യൂട്ടര്‍, ടിവി എന്നിവ കൂടുതല്‍ ഉപയോഗിയ്ക്കുന്നവര്‍ പ്രത്യേകം ചെയ്യേണ്ട ഒരു വ്യായാമമാണിത്.

മസാജ്
കണ്ണുകള്‍ അടച്ചു പിടിച്ച് പതുക്കെ മസാജ് ചെയ്യുക. വളരെ മൃദുവായി വൃത്താകൃതിയില്‍ വേണം ഇങ്ങനെ ചെയ്യാന്‍. ഇത് ക്ണ്ണുകളിലേയ്ക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും.

അടച്ചു, തുറന്നു
കണ്ണുകള്‍ 5-6 സെക്കന്റ് അടച്ചു പിടിയ്ക്കുക. പിന്നീട് ഇത്രയും സമയം കണ്ണുകള്‍ തുറന്നും പിടിയ്ക്കുക. ഇത് ദിവസം 10 തവണയെങ്കിലും ചെയ്യുക.



Click it and Unblock the Notifications
