For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അലര്‍ജി തടയാനുള്ള മാര്‍ഗ്ഗങ്ങള്‍

By Super
|

കാലാവസ്ഥ എന്തു തന്നെ ആയാലും എല്ലാ സീസണിലും പലരെയും അലര്‍ജി വിഷമിപ്പിക്കാറുണ്ട്‌. സീസണ്‍ മാറുന്നതിനായി ഏറെ പ്രതീക്ഷയോടെ നമ്മള്‍ കാത്തിരിക്കുമെങ്കിലും ഈ സമയങ്ങളില്‍ അലര്‍ജി ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്‌.

അലര്‍ജി വല്ലാത്ത അസ്വസ്ഥത ഉണ്ടാക്കും. അലര്‍ജികള്‍ വരാതെ നോക്കുന്നതാണ്‌ഏറ്റവും നല്ലത്‌. തുമ്മല്‍ , ശ്വാസം മുട്ടല്‍,മൂക്കൊലിപ്പ്‌ കണ്ണ്‌ ചൊറിച്ചില്‍ എന്നിവയാണ്‌ സീസണല്‍ അലര്‍ജികളുടെ പ്രധാന ലക്ഷണങ്ങള്‍

അലര്‍ജികളെ പ്രതിരോധിക്കുന്നതിന്‌ നിരവധി പരമ്പരാഗത മരുന്നുകള്‍ ലഭ്യമാകും. പ്രകൃതി ദത്ത വഴികള്‍ തിരഞ്ഞെടുക്കുന്നതാണ്‌ ഉത്തമം. അലര്‍ജിക്ക്‌ കാരണമെന്താണന്ന്‌ കണ്ടെത്തി എന്താണ്‌ ചെയ്യേണ്ടതെന്ന്‌ മനസ്സിലാക്കുക. പ്രകൃതി ദത്ത മരുന്നുകള്‍ക്ക്‌ പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടാകില്ല.


അലര്‍ജിക്ക്‌ ഔഷധ മരുന്നുകള്‍ നല്ലതാണ്‌. സാധാരണ അവസ്ഥകളില്‍ ഉപ്പുവെള്ളം മികച്ച ഫലം നല്‍കും.സമ്മര്‍ദ്ദം അലര്‍ജിക്ക്‌ കാരണമാകാറുണ്ട്‌. അലര്‍ജിയോടുള്ള ഭയം സാഹചര്യങ്ങള്‍ മോശമാക്കാറുണ്ട്‌. സീസണല്‍ അലര്‍ജികളെ ചെറുക്കുന്നതിന്‌ ചെയ്യേണ്ട ചില കാര്യങ്ങളാവിടെ പറയുന്നത്‌

സൗഹൃദ ബാക്ടീരിയ

സൗഹൃദ ബാക്ടീരിയ കൊണ്ട്‌ ശരീരത്തിന്റെ കുറവ്‌ നികത്തുക. സീസണല്‍ അലര്‍ജികള്‍ പ്രതിരോധിക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്ന്‌ പ്രതിരോധ നടപടി എന്ന നിലയില്‍ പ്രോബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതാണ്‌. ഇവ പ്രതിരോധ സംവിധാനത്തെ സ്വാധീനിക്കുകയും അലര്‍ജിയെ കൈകാര്യം ചെയ്യുകയും ചെയ്യും.


വീട്‌ പരിശോധിക്കുക

അലര്‍ജി അനുഭവപ്പെടുന്നുണ്ട്‌ എങ്കില്‍ വീട്ടിലെ അവസ്ഥ നിങ്ങള്‍ക്കാവശ്യമുള്ള പോലെയായിരിക്കില്ല. .മൂടപ്പെട്ട വീട്ടു സാധാനങ്ങള്‍, തലയിണ, കിടക്കവിരി, ചിവിട്ടി, പരവതാനി തുടങ്ങിയവയിലെല്ലാം പുറത്തുള്ളതിലും പൊടി കാണും. അതുകൊണ്ട്‌ നന്നായി പരിശോധിച്ച്‌ ഇവയില്‍ എന്താണ്‌ അലര്‍ജി ഉണ്ടാക്കുന്നതെന്ന്‌ കണ്ടെത്തുക.

നല്ല ആഹാരം

ശരിയായ ആഹാരം കഴിക്കാതിരിക്കുന്നതും ചിലപ്പോള്‍ അലര്‍ജി ഉണ്ടാക്കും. ശരിയായ ഭക്ഷണങ്ങള്‍ കഴിക്കുന്നത്‌ ആസ്‌തമ പോലുള്ള ആരോഗ്യ പ്രശ്‌നങ്ങളും അലര്‍ജിയും വരാനുള്ള സാധ്യത കുറയ്‌ക്കും.

ശരീരത്തിനകത്തെ വീക്കത്തെ ചെറുക്കാന്‍ ആന്റി ഓക്‌സിഡന്റ്‌ നിറഞ്ഞ ആഹാരം സഹായിക്കും. അലര്‍ജി നിയന്ത്രിക്കാന്‍ സഹായിക്കുന്ന പ്രധാന ഘടകമാണിത്‌.

Allergy

ശരീര ഭാരം കുറയ്‌ക്കുക

പൊണ്ണത്തടി ഹൃദ്രോഗങ്ങളുടെയും സീസണല്‍ അലര്‍ജികളുടെയും പ്രധാന കാരണമാണ്‌. തടി കൂടുതലാണെങ്കില്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.വയറിന്‌ ചുറ്റുമുള്ള കൊഴുപ്പ്‌ കൂടുതല്‍ ഓക്‌സിജന്‍ എടുക്കാന്‍ വേണ്ടി ശ്വാസകോശത്തെ കൂടുതല്‍ അദ്ധ്വാനിപ്പിക്കും. വികസിക്കുമ്പോള്‍ ഡയഫ്രത്തിന്‌ കൊഴുപ്പിനോട്‌ മല്ലിടേണ്ടി വരും. പൂമ്പൊടിയും പുല്ലും ആണ്‌ സീസണല്‍ അലര്‍ജിയുടെ പ്രധാന കാരണങ്ങള്‍. അതുകൊണ്ട്‌ മരങ്ങള്‍ പൂത്തു തുടങ്ങിയാല്‍ വേണ്ട മുന്‍കരുതല്‍ എടുക്കുക.

പൂമ്പൊടി നിങ്ങള്‍ക്കെത്ര അസ്വസ്ഥത ഉണ്ടാക്കുന്നു എന്ന്‌ നോക്കി വീടിനുള്ളില്‍ തന്നെ തങ്ങുന്നതാണ്‌ അലര്‍ജി ഒഴിവാക്കാനുള്ള ഒരു വഴി. മുഖം മൂടി ധരിക്കുന്നത്‌ ഒരു പരിധി വരെ വായു അരിച്ചെടുക്കാന്‍ സഹായിക്കും. ഒറ്റ രാത്രി കൊണ്ട്‌ പൂര്‍ണമായി ആശ്വാസം ഉണ്ടാകില്ല എന്ന കാര്യം മനസ്സിലാക്കണം. ആവശ്യത്തിന്‌ സമയമെടുത്ത്‌ പരീക്ഷിച്ച്‌ നോക്കുക.

Read more about: allergy അലര്‍ജി
English summary

Effective Ways To Fight Allergy

There are few things that you can do on how to fight the seasonal allergies. A few of them are mentioned below.
X
Desktop Bottom Promotion