Latest Updates
-
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സൂര്യൻ അസ്തം നക്ഷത്രത്തിലേക്ക്: ഈ ആഴ്ച ശ്രദ്ധിക്കേണ്ട കാര്യങ്ങളും ലളിതമായ പരിഹാരങ്ങളും
ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ
ഇന്നത്തെ കാലത്ത് കണ്ടു വരുന്ന മാരക രോഗങ്ങളില്‍ ഒന്നാണ് ക്യാന്‍സര്‍. പല ക്യാന്‍സറുകളും നേരത്തെ തന്നെ ചികിത്സ തേടിയില്ലെങ്കില്‍ ജീവനു തന്നെ ഭീഷണിയായേക്കാം.
ക്യാന്‍സര്‍ തന്നെ പല തരമുണ്ട്. ശരീരത്തിന്റെ ഓരോരോ ഭാഗങ്ങളേയും ബാധിയ്ക്കുന്ന വിധത്തിലെ വിവിധ തരം ക്യാന്‍സറുകള്‍. ഇത്തരം ക്യാന്‍സറുകളുടെ കാരണങ്ങളും ലക്ഷണങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കുകയും ചെയ്യും.
ക്യാന്‍സര്‍ ബാധകളില്‍ ഒന്നാണ് ലംഗ്സ് ക്യാന്‍സര്‍. ശ്വാസകോശങ്ങളെ ബാധിയ്ക്കുന്ന ഗുരുതരമായ ഒരു രോഗമാണിത്. വേണ്ട സമയത്തു തിരിച്ചറിഞ്ഞു ചികിത്സിച്ചില്ലെങ്കില്‍ 90 ശതമാനം വരെ മരണം സംഭവിയ്ക്കാവുന്ന ഒരു ക്യാന്‍സര്‍. പുകവലിയടക്കമുള്ള പല കാരണങ്ങളും ലംഗ്സ് ക്യാന്‍സറിന് കാരണമാകാറുണ്ട്.
മറ്റേതു രോഗങ്ങളേയും പോലെ ലംഗ്സ് ക്യാന്‍സര്‍ കണ്ടെത്തി ചികിത്സിച്ചാല്‍ രോഗവിമുക്തി എളുപ്പമാകും.
ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളെന്തൊക്കെയെന്നു നോക്കൂ,

ചുമ
ചുമ പല കാരണങ്ങള്‍ കൊണ്ടും വരാം. എന്നാല്‍ ഇത് ലംഗ്സ് ക്യാന്‍സര്‍ ലക്ഷണമായും എടുക്കാം. ഇടയ്ക്കിടെ വരുന്ന ചുമയും നീണ്ടു നില്ക്കുന്ന ചുമയുമെല്ലാം ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങളില്‍ പെടും.

ശ്വസനതടസം
ഇടയ്ക്കിടെ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെടുകയാണെങ്കില്‍ ഇത് ലംഗ്സ് ക്യാന്‍സര്‍ ലക്ഷണവുമാകാം. പുകവലി കാരണമുള്ള ലംഗ്സ് ക്യാന്‍സറിന്റെ പ്രധാന ലക്ഷണമാണിത്.

വേദന
നെഞ്ച്, , ഷോള്‍ഡര്‍, പുറം, കഴുത്ത് എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന വേദനയും ലംഗ്സ് ക്യാന്‍സറിന്റെ ഒരു ലക്ഷണമാണ്.

തളര്‍ച്ച
തളര്‍ച്ച, അടിയ്ക്കടി അസുഖം വരിക, ഡിപ്രഷന്, പെട്ടെന്ന് തൂക്കം കുറയുക. കാല്‍മുട്ടു വേദന തുടങ്ങിയവ പുകവലി കാരണമുണ്ടാകുന്ന ലംഗ്സ് ക്യാന്‍സര്‍ ലക്ഷണമായി എടുക്കാം.

ന്യൂമോണിയ, ബ്രൊങ്കൈറ്റിസ്
ന്യൂമോണിയ, ബ്രൊങ്കൈറ്റിസ് തുടങ്ങിയ രോഗങ്ങളും ലംഗ്സ് ക്യാന്‍സര്‍ ലക്ഷണങ്ങള്‍ തന്നെയാണ്.

ഉറങ്ങുമ്പോള്‍ ശ്വസനതടസം
ഉറക്കത്തില്‍ ശ്വാസം വലിയ്ക്കുവാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് ലംഗ്സ് ക്യാന്‍സര്‍ ലക്ഷണവുമാകാം. ഇത് പലപ്പോഴും സ്ലീപ്പിംഗ് ഡിസോര്‍ഡര്‍ എന്ന നിലയ്ക്കു കരുതപ്പെടാറുണ്ട്.

ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍
ശബ്ദത്തിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ ലംഗ്സ് ക്യാന്‍സറിന്റെ മറ്റൊരു ലക്ഷണമാണ്. ശരീരത്തിലെ നാഡികളെ ലംഗ്സ് ക്യാന്‍സര്‍ ബാധിയ്ക്കുമ്പോഴാണ് ഇതുണ്ടാകുന്നത്. ലംഗ്സ് ക്യാന്‍സറിന്റെ തുടക്കലക്ഷണങ്ങളിലൊന്നായി ഇത് കരുതാം.



Click it and Unblock the Notifications
