Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണങ്ങള്‍
വിരയുടെ ആകൃതിയില്‍ വന്‍കുടലിനോട് ചേര്‍ന്ന് കാണപ്പെടുന്ന അവയവമായ അപ്പന്‍ഡിക്സിനുണ്ടാകുന്ന രോഗമാണ് അപ്പന്‍ഡിസൈറ്റിസ്. ഇത് രൂക്ഷമായ വേദനയ്ക്കും കാരണമാകും. അപ്പന്‍ഡിസൈറ്റിസ് ഭേദമാക്കുന്നതിന് ശസ്ത്രക്രിയയും ആവശ്യമായി വന്നേക്കാം.
അപ്പന്ഡിക്സിലുണ്ടാകുന്ന രോഗബാധ മരണകാരണം വരെയായേക്കോം. സാധാരണയായി ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ വഴി രോഗബാധിതമായ അപ്പന്‍ഡിക്സ് നീക്കം ചെയ്യാറാണ് പതിവ്.
അടിവയറ്റിലുണ്ടാകുന്ന വേദനയാണ് അപ്പന്‍ഡിസൈറ്റിസിന്റെ പ്രധാന ലക്ഷണം. എന്നാല്‍ വേറെയും പല ലക്ഷണങ്ങള്‍ അപ്പന്ഡിസൈറ്റിസിനുണ്ട്. അത്തരം ചിലതാണ് ഇവിടെ പറയുന്നത്. അവ നിങ്ങളെ ബാധിക്കുന്നതാണെങ്കില്‍ എത്രയും പെട്ടന്ന് വൈദ്യസഹായം തേടുക.

പൊക്കിളിന് വേദന
അപ്പന്‍ഡിസൈറ്റിസിന്റെ ഒരു ആദ്യ ലക്ഷണമാണ് അടിവയറ്റില്‍ പൊക്കിളിനോട് ചേര്‍ന്നുണ്ടാകുന്ന വേദന. ഇത് ക്രമേണ അടിവയറില്‍ നിന്ന് മുകളിലേക്ക് വ്യാപിക്കും.

വര്‍ദ്ധിച്ചു വരുന്ന വേദന
തുടക്കത്തില്‍ ചെറിയ തോതിലുള്ള വേദന ക്രമേണ വര്‍ദ്ധിച്ചുവരും. ഇത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സംഭവിക്കാം. വേദന രൂക്ഷമാകുമ്പോള്‍ രോഗിയുടെ ദൈനംദിന ജോലികള്‍ക്കൊക്കെ തടസം നേരിടും.

പനി
വയറ് വേദനയും അതിനൊപ്പമുള്ള ചെറിയ പനിയും അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാണ്. രോഗം മൂര്‍ഛിക്കുമ്പോള്‍ പനിയും കൂടും.

മനം പിരട്ടലും ഛര്‍ദ്ദിയും
മനം പിരട്ടലും അനുബന്ധമായുള്ള ഛര്‍ദ്ദിയും അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാണ്. വയറിലെ അസ്വസ്ഥതയായി തുടങ്ങുന്ന ഇത് 12 മണിക്കൂറിന് മേലെ നീണ്ടു നിന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ സന്ദര്‍ശിക്കണം.

അതിസാരം
പലപ്പോഴും വയറ് വേദനയോടൊപ്പം ചെറിയ തോതില്‍ അതിസാരവുമുണ്ടാകാം. ഇതില്‍ കഫവും കാണപ്പെട്ടേക്കാം. ഈ സാഹചര്യത്തില്‍ ഒരു ഡോക്ടറുടെ സഹായം തേടണം.

വയര്‍ വീര്‍ക്കലും ഗ്യാസും
വയര്‍ വീര്‍ക്കലും ഗ്യാസും ഗുരുതരമായ കാര്യങ്ങളായി ആരും കാണാറില്ല. എന്നാല്‍ അടിവയറ്റിലെ ശക്തമായവേദനയും ഇതിന്റെയൊപ്പം അനുഭവപ്പെടുന്നുണ്ടെങ്കില്‍ എത്രയും പെട്ടന്ന് ഡോക്ടറെ കാണണം.

അടിവയറിന്റെ ദുര്‍ബലത
നിങ്ങള്‍ക്ക് അപ്പന്ഡിസൈറ്റിസുണ്ടോ എന്ന് മനസിലാക്കാന്‍ അടവയറിന്റെ വലത് ഭാഗത്ത് മുകളിലായി ചെറുതായി അമര്‍ത്തി നോക്കുക. വേദന അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് രോഗസൂചനയാണ്.

മൂത്രമൊഴിക്കുമ്പോള്‍ വേദന
ചില അപ്പന്‍ഡിസൈറ്റിസ് രോഗികള്‍ക്ക് മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപ്പെടും. മൂത്രമൊഴിക്കുമ്പോള്‍ അടിവയറിലുണ്ടാകുന്ന സമ്മര്‍ദ്ദമാണ് ഈ വേദനയ്ക്ക് കാരണമാകുന്നത്.

ശരീരവേദന
അടിവയറിന്റെ മുകളിലോ താഴെയോ, പുറം,ഗുദം എന്നിവിടങ്ങളിലുള്ള വേദന അപ്പന്‍ഡിസൈറ്റിസിന്റെ ലക്ഷണമാകാം.

മലബന്ധം
അപ്പന്‍ഡിസൈറ്റിസിന്റെ സാധാരണമായ ലക്ഷണമല്ല ഇത്. എന്നിരുന്നാലും ചില രോഗികള്‍ക്ക് മലബന്ധം അനുഭവപ്പെടാറുണ്ട്.



Click it and Unblock the Notifications
