Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
വന്ധ്യതക്കിടയാക്കും പാനീയങ്ങള്‍
ചില പാനീയങ്ങളുടെ ഉപയോഗം പുരുഷന്മാരുടെ പ്രത്യുദ്പാദന ശേഷിയെ കാര്യമായിത്തന്നെ സ്വാധീനിക്കും. അതിനാല്‍ ഇവയുടെ ഉപയോഗം നിയന്ത്രിച്ചില്ലെങ്കില്‍ വന്ധ്യതക്ക് കാരണമാകും. നഷ്ടപ്പെട്ട പ്രത്യുത്പാദനശേഷി വീണ്ടെടുക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യം തന്നെയാണ്. കുട്ടികളെ ഭാവി ജീവിതത്തിന്റെ ഭാഗമായി പ്രതീക്ഷിക്കുന്നുണ്ടെങ്കില്‍ ഇക്കാര്യങ്ങളില്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. പിറക്കാന്‍ പോകുന്ന കുട്ടികളുടെ ആരോഗ്യവും നിങ്ങളുടെ ആരോഗ്യത്തെയും ജീവിത ശൈലിയെയും ആശ്രയിച്ചാണിരിക്കുന്നത്.
പുരുഷവന്ധ്യതയ്ക്ക് പ്രധാനകാരണമാകുന്ന ഒരു പാനീയമാണ് മദ്യം. കടുത്ത മദ്യപാനികള്‍ക്ക് കുട്ടികളുണ്ടാവുക എന്നത് പ്രയാസമുള്ള കാര്യമാണ്. സ്ഥിരമായ മദ്യപാനം ബീജത്തിന്റെ ഗുണവും അളവും കുറയാനിടയാക്കും. വോഡ്ക, ജിന്‍, വൈറ്റ് റം എന്നീ മദ്യങ്ങള്‍ പ്രത്യുദ്പാദന ശേഷി കുറയ്ക്കുന്നവയില്‍ മുന്‍പന്തിയിലുള്ളവയാണ്. എന്നാല്‍ വൈന്‍ അത്ര ദോഷകാരിയല്ല.
മറ്റൊരു ദോഷകാരിയായ പാനീയമാണ് കഫീന്‍ അടങ്ങിയവ. കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍ എന്നിവ അമിതമായി ഉപയോഗിക്കുന്നത് പ്രത്യുദ്പാദനശേഷി കുറയ്ക്കും. പ്രായപൂര്‍ത്തിയായ ഒരാളിന് ഒരു ദിവസം കഴിക്കാവുന്ന കഫീന്റെ അളവ് 300 മില്ലി ഗ്രാമാണ്. ഈ പരിധിയില്‍ നിന്ന് താഴ്ന്നിരുന്നാല്‍ അത് അത്രത്തോളം ആരോഗ്യകരമാകും. പ്രത്യുദ്പാദന ശേഷി കുറയ്ക്കുന്ന ചില പാനീയങ്ങളെ പരിചയപ്പെടാം.

1. കാപ്പി
പ്രഭാതത്തിലെ ആദ്യ കപ്പ് കാപ്പി ഒഴിവാക്കേണ്ടതില്ല. എന്നാല്‍ കഫീന്റെ അളവ് 200 മില്ലിഗ്രാമിന് മേലെ ആയാല്‍ അത് വെട്ടിച്ചുരുക്കണം. അമിതമായി കാപ്പി ഉപയോഗിക്കുന്നത് പ്രത്യുദ്പാദന ശേഷിക്ക് ഭീഷണി ഉയര്‍ത്തുന്നതാണ്. നിങ്ങളൊരു കുട്ടിക്കായി ശ്രമിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും കാപ്പി ഉപയോഗം ചുരുക്കണം. കഫീന്‍, ഇരുമ്പ് ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കുകയും, അമിതമായി ഉപയോഗിച്ചാല്‍ ശരീരത്തിലെ ജലാംശം നഷ്ടമാകാനും ഇടയാക്കും.

2. മദ്യപാനോത്സവങ്ങള്
സുഹൃത്തുക്കള്‍ക്കൊപ്പം പബ്ബില്‍ പോയി ലഹരി നുണയുന്നത് പതിവായിരിക്കാം. എന്നാല്‍ ഒരു കുഞ്ഞിനായി ആഗ്രഹിക്കുന്നുവെങ്കില്‍ അത് അത് ഒഴിവാക്കുക. അല്ലെങ്കില്‍ ഒരു ഗ്ലാസ്സ് വെള്ളവും മുന്നില്‍ വെച്ച് സുഹൃത്തക്കള്‍ക്കൊപ്പം ചേരുക. ബീജത്തിന്റെ ഗുണനിലവാരം കുറയ്ക്കുക മാത്രമല്ല ലൈംഗിക ശേഷി കുറയ്ക്കാനും അമിതമായ മദ്യപാനം കാരണമാകും.

3. മദ്യം
അമിതമായ മദ്യോപയോഗം ടെസ്റ്റോസ്റ്റീറോണിന്റെ അളവ് കുറയ്ക്കുകയും, ബീജത്തിന്റെ ഗുണവും അളവും കുറയാന്‍ ഇടയാക്കുകയും ചെയ്യും. ക്രമേണ ഇത് ലൈംഗികശേഷി നഷ്ടമാകാനും ഇടയാക്കും. അമിതമായ മദ്യപാനം ഗര്‍ഭധാരണത്തിനുള്ള സാധ്യത വലിയ തോതില്‍ കുറയാനിടയാക്കും. എന്നാല്‍ മദ്യപാനത്തിന്റെ അളവ് കുറച്ചാല്‍ ഇത് പരിഹരിക്കാനുമാകും. ശരീരത്തിലെ ജലാംശം ഇല്ലാതാക്കുന്നതിനാല്‍ മദ്യപാനം ബീജത്തിന്റെ ഗുണത്തെയും ബാധിക്കും. അമിതമായ ജലാംശനഷ്ടം മൂലം പല അവയവങ്ങളെയും, കോശങ്ങളെയും മദ്യം ദോഷകരമായി ബാധിക്കും.

4. എനര്‍ജി ഡ്രിങ്ക്സ്
നേരിട്ട് പ്രത്യുദ്പാദന അവയവങ്ങളെ ബാധിക്കുന്നില്ലെങ്കിലും കോളകളും മറ്റ് ഏനര്‍ജി ഡ്രിങ്കുകളും ശരീരത്തിന് ഏറെ ദോഷകരമാണ്. ശരീരത്തിന് ഊര്‍ജ്ജം നല്കുന്ന ഇവയില്‍ കഫീന്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുണ്ട്. കാര്‍ബണ്‍ഡയോക്സൈഡ് ചേര്‍ത്ത പാനീയങ്ങള്‍ ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും മലബന്ധമുണ്ടാക്കുകയും ചെയ്യും. ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന മലബന്ധം രക്തത്തിനെയും ദോഷകരമായ ബാധിക്കുന്നതാണ്. എനര്‍ജി ഡ്രിങ്കുകളില്‍ അമിതമായുള്ള കഫീനും ശരീരത്തിന് ഗുണകരമല്ല.



Click it and Unblock the Notifications
