Latest Updates
-
മഴക്കാലത്ത് ചർമ്മം ചൊറിഞ്ഞു തടിക്കുന്നുണ്ടോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ അപകടമോ? ഈ മൂന്ന് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ! -
ചന്ദ്രൻ മിഥുനം രാശിയിൽ: ഈ രാശിക്കാർക്ക് ഭാഗ്യം, ഡിജിറ്റൽ ഇടപാടുകളിൽ ശ്രദ്ധ വേണം! -
2026 ജൂലൈ 11: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 11 ശനിയാഴ്ച: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
വെള്ളിയാഴ്ചത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് ഭാഗ്യദിനം, ഗ്രഹനിലയിൽ വമ്പൻ മാറ്റങ്ങൾ -
മുംബൈയിൽ എലിപ്പനി ജാഗ്രത: വെള്ളക്കെട്ടിലൂടെ നടന്നവരാണോ നിങ്ങൾ? 72 മണിക്കൂറിനുള്ളിൽ ഈ മുൻകരുതലുകൾ എടുക്കൂ -
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ
പുകവലി വന്ധ്യതയ്ക്ക് കാരണമാകുമോ?
പുകവലിയുമായി ബന്ധപ്പെട്ട് വരുന്ന് നിരവധി രോഗങ്ങള്‍ ഉണ്ട്. പുകവലിക്കുന്നവരെ മാത്രമല്ല അവരുടെ കുടുംബത്തെയും ഇത് ബാധിക്കാം. ഹൃദ്രോഗങ്ങള്‍, ശ്വാസ കോശ അര്‍ബുദം, ക്ഷയം എന്നിവയാണ് പുകവലിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന ചില മാരക രോഗങ്ങള്‍. എന്നാല്‍ , പുകവലി വന്ധ്യതയ്ക്കും കാരണമാകുമെന്ന് നിങ്ങള്‍ക്ക് അറിയാമോ?
പുകവലിയുടെ സ്വാധീനം
ഒരാളുടെ ഉത്പാദന ശേഷിയെ എങ്ങനെയാണ് പുകവലി ബാധിക്കുന്നത്? പുകവലി ശ്വാസകോശവുമായി ബന്ധപ്പെട്ടിരിക്കുകയും പ്രത്യുല്പാദന സംവിധാനവുമായി നേരിട്ട് ബന്ധപ്പെടാതിരിക്കുകയും ചെയ്യുന്നതിനാല്‍ ഈ ചോദ്യം നിങ്ങളില്‍ ഉണ്ടാവാം. നിങ്ങള്‍ സിഗരറ്റ് വലിക്കുമ്പോള്‍ ഈ പുക ശരീരം ഏറ്റുവാങ്ങുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യും. അതിന്റെ ഫലങ്ങള്‍ പ്രകടമാക്കി തുടങ്ങുകയും ചെയ്യും. സ്ത്രീകളുടെയും പുരുഷന്മാരുടെയും ഉത്പാദന ക്ഷമതയെ പുകവലി എങ്ങനെ ബാധിക്കുന്നു എന്നാണ് താഴെ പറയുന്നത്. പുകവലി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍

ബീജത്തിന്റെ എണ്ണത്തില്‍ കുറവ്
ബീജത്തിന്റെ എണ്ണം കൂടുന്നത് അനുസരിച്ച് ഗര്‍ഭധാരണത്തിനുള്ള സാധ്യതയും ഉയരും. ബീജത്തിന്റെ എണ്ണം കുറയുന്നതിനനുസരിച്ച് ഉത്പാദനക്ഷമതയിലും കുറവ് വരും.
ബീജത്തിന് ചലന കുറവ്
ബീജത്തിന്റെ നീന്തല്‍ ശേഷിയെ സംബന്ധിച്ച് പറയുന്നതാണിത്. ബീജത്തിന്റെ നീന്തല്‍ ശേഷി എത്രയും മികച്ചതാണോ
അത്രയും ഉയര്‍ന്നതാണ് അണ്ഡവുമായി കൂടിച്ചേരാനുള്ള സാധ്യത. നീന്തല്‍ ശേഷി കുറവാണെങ്കില്‍ ബീജത്തിന് അണ്ഡത്തിന് അടുത്ത് എത്താനുള്ള സാധ്യതയും കുറയും. നേരിട്ട് വന്ധ്യതയ്ക്ക് കാരണമാകില്ലെങ്കിലും ഉത്പാദനശേഷിയെ ഇത് ബാധിക്കും.
അണ്ഡ സഞ്ചാരം തടസ്സപ്പെടും
ഗര്‍ഭപാത്രത്തിലേക്ക് ഫാലോപിയന്‍ ട്യൂബിലൂടെയുള്ള അണ്ഡത്തിന്റെ സഞ്ചാരത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുമെന്നതിനാല്‍ പുകവലി വന്ധ്യതയ്ക്ക് കാരണമാകും.അണ്ഡത്തിന് ഗര്‍ഭപാത്രത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല എങ്കില്‍ ഗര്‍ഭ ധാരണം സാധ്യമാവില്ല.
ഡിഎന്‍എയ്ക്ക് നാശം
പുകവലി ഡിഎന്‍എയ്ക്ക് നാശം ഉണ്ടാക്കും എന്നതാണ് വന്ധ്യതതയ്ക്ക് കാരണമാകുന്ന മറ്റൊരു പ്രശ്നം. ബീജം അല്ലെങ്കില്‍ അണ്ഡം നശിച്ച ഡിഎന്‍എ ആണ് വഹിക്കുന്നത് എങ്കില്‍ ഗര്‍ഭധാരണത്തിനുള്ള സാധ്യത കുറയും. ഗര്‍ഭധാരണം നടന്നാല്‍ തന്നെ ഗര്‍ഭഛിദ്രത്തിനുള്ള സാധ്യതയും കൂടുതലായിരിക്കും.
ഉദ്ധാരണ ശേഷി കുറവ്
ഉദ്ധാരണ ശേഷി കുറവുള്ളവരില്‍ ലിംഗോദ്ധാരണം നടക്കാനും നിലനിര്‍ത്താന്‍ ബുദ്ധിമുട്ടും ആയിരിക്കും. പുകവലി ഈ പ്രശ്നത്തിന് കാരണമാകുമെന്നതിനാല്‍ വന്ധ്യതയ്ക്കും കാരണമാകുമെന്ന് പറയാം.
ഹോര്‍മോണ്‍ അസന്തുലനം
രക്തത്തില്‍ വിവിധ തരം രാസവസ്തുക്കള്‍ പ്രവേശിക്കുന്നത് സ്ത്രീകളുടെയും പുരുഷന്മാരുടെയും ഹോര്‍മോണുകളെ ദോഷകരമായി ബാധിക്കും. ഇത് ശരീരത്തിന്റെ പ്രത്യുത്പാദന സംവിധാനത്തെ തകരാറിലാക്കും.
നേരത്തെയുള്ള ആര്‍ത്തവ വിരാമം
പുകവലി മൂലം സ്ത്രീകളില്‍ അണ്ഡ നഷ്ടത്തിന്റെ തോത് ഉയരും. ഇത്തരത്തില്‍ നഷ്ടപ്പെടുന്ന അണ്ഡം വീണ്ടും ഉണ്ടാകില്ല. ഇത് ആര്‍ത്തവ വിരാമം നേര്ത്തെയാകാനുള്ള സാധ്യത ഉയര്‍ത്തുകയും ഗര്‍ഭം ധരിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications