Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വീട്ടിലിരുന്ന് പരീക്ഷിക്കാവുന്ന ഈ വഴികൾ അറിഞ്ഞോ? -
ഏപ്രിൽ 22 പഞ്ചാംഗം: പുണർതം നക്ഷത്രത്തിന്റെ കരുത്തിൽ ഇന്ന് കൈവെക്കുന്നതെല്ലാം നേട്ടമാകും, രാശിഫലം ഇങ്ങനെ -
ജീവിതം മാറിമറിയാൻ ഇനി മണിക്കൂറുകൾ മാത്രം; 2026-ലെ അപൂർവ്വ രാജയോഗങ്ങൾ ആർക്കൊക്കെ? -
ഏപ്രിൽ 22 രാശിഫലം: പണവും കരിയറും തിളങ്ങും, ഭാഗ്യം തേടിയെത്തുന്ന ആ 4 രാശികൾ ഇവയാണ്! -
2026 ഏപ്രിൽ 22 നക്ഷത്രഫലം: ഗ്രഹനിലയിലെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ വഴിത്തിരിവാകുമോ? -
രാശിഫലം: ഗ്രഹനില മാറുന്നു, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം; നിങ്ങളുടെ രാശിഫലം അറിയാം -
കഠിനമായ വേനൽച്ചൂട് വരുന്നു; ഈ പാനീയങ്ങൾ കുടിച്ചാൽ തളർച്ച പമ്പ കടക്കും! -
ഉഷ്ണതരംഗം കടുക്കുന്നു; കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുമ്പോൾ ജീവൻ കാക്കാൻ ഈ മുൻകരുതലുകൾ വേണം -
ഉഷ്ണതരംഗം കടുക്കുന്നു; ഗർഭിണികൾ അറിയാതെ പോകരുത് ഈ അപകട സൂചനകൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഇന്ന് ഉച്ചയ്ക്ക് ശേഷം ജീവിതം മാറിമറിയും, ഈ രാശിക്കാർക്ക് വമ്പൻ നേട്ടം
20 ഗുണങ്ങളുള്ള 10 തരം ഗ്രീന്ടീകള്
ഗ്രീന്‍ ടീയ്ക്ക് നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉണ്ടെന്ന് നമുക്കറിയാം. വ്യത്യസ്ത രുചികളിലുള്ള വിവിധ തരം ഗ്രീന്‍ ടീകള്‍ ലഭ്യമാണ്. ഇവയിലെ കഫീന്റെ അളവ് വ്യത്യസ്തമായിരിക്കും.ഏത് ഗ്രീന്‍ടീ തിരഞ്ഞെടുക്കണം എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടത്തിന് അനുസരിച്ചായിരിക്കണം. പരമാവധി ആരോഗ്യ ഗുണം ലഭ്യമാകുന്നതിന് ഇഞ്ചി, ഏലക്ക, കുരുമുളക്, ഗ്രാമ്പു തുടങ്ങിയ സുഗന്ധവ്യജ്ഞനങ്ങളും ഔഷധങ്ങളും ചേര്‍ന്ന ഗ്രീന്‍ ടീ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് തിരഞ്ഞെടുക്കാം.
മികച്ച ഗുണം നല്കുന്ന 10 തരം ഗ്രീന്‍ ടീകളാണ് താഴെ പറയുന്നത്. ഇവയെല്ലാം വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാം.

ജാസ്മിന് ഗ്രീന്‍ ടീ
പോഷക സമൃദ്ധവും കലോറി കുറഞ്ഞതുമായ നേര്‍ത്ത രുചിയുള്ള പാനീയമാണിത്. അര്‍ബുദ പ്രതിരോധത്തിന് സഹായിക്കുന്ന ഇജിസിജി എന്ന സംയുക്തം ഇതില്‍ അടങ്ങിയിട്ടുണ്ട്. ഡിഎന്‍എയെ നശിപ്പിച്ച് അര്‍ബുദത്തിന് കാരണമാകുന്ന ശരീരത്തിലെ സ്വതന്ത്ര റാഡിക്കലുകളെ നിയന്ത്രിക്കാനുള്ള ശേഷി ഇതിലടങ്ങിയിട്ടുള്ള ആന്റി ഓക്സിഡന്റായ കാറ്റെചിനിന് ഉണ്ട്.
ടൈപ്പ് 2 പ്രമേഹം കുറയ്ക്കാനും ജാസ്മിന് ഗ്രീന്‍ ടീ നല്ലതാണ്. ഇതിന് പുറമെ ഇന്ദ്രിയങ്ങള്‍ക്ക് ആശ്വാസം നല്കാന് ജാസ്മിന്റെ സൗരഭ്യം സഹായിക്കും.
മൊറോക്കന്‍ മിന്റ് ഗ്രീന്‍ ടീ
മോറോക്കയിലെ ജനങ്ങള്‍ ദിവസവും ആസ്വദിക്കുന്ന രുചികരമായ പാനീയമാണ് മൊറോക്കന്‍ മിന്റ് ഗ്രീന്‍ ടീ. സ്വാഭാവിമായും കലോറി കുറവുള്ള ഇവ പച്ച അല്ലെങ്കില്‍ ഉണങ്ങിയ തേയില കൊണ്ടാണ് ഉണ്ടാകുന്നത്. ഗ്രീന്‍ ടീയില്‍ പുതിന ഇല കുതിര്‍ത്താണ് ഇത് തയ്യാറാക്കുന്നത്. പുതിന നെഞ്ചെരിച്ചിലിനും ദഹനക്കേടിനും ആശ്വാസം നല്‍കും. അധികം നിറയുന്നതിനും തലവേദനയ്ക്കും പരിഹാരം നല്‍കുകയും ചെയ്യും. വിവിധ ജൈവിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നിരവധി വിറ്റാമിനുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്.
ഡ്രാഗണ്‍ വെല്‍ ഗ്രീന്‍ ടീ
പ്രശസ്തമായ ചൈനീസ് ഗ്രീന്‍ ടീകളില്‍ ഒന്നാണ് ഡ്രാഗണ്‍ വെല്‍ ഗ്രീന്‍ ടീ . ഉന്മേഷം നല്കുന്ന രുചിയാണ് കൊഴുപ്പ് തോന്നിപ്പിക്കുന്ന ഈ പാനീയത്തിനുള്ളത്. ശാരീരിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തിയും കൊഴുപ്പ് ദഹിപ്പിച്ചും ശരീര ഭാരം കുറയ്ക്കാന്‍ ഈ ഗ്രീന്‍ ടീ സഹായിക്കും. ഗ്രീന്‍ ടീയില്‍ കാണപ്പെടുന്ന ആന്റി ഓക്സിഡന്റുകള്‍ കൊളസ്ട്രോളും രക്തസമ്മര്‍ദ്ദവും കുറയ്ക്കുകയും പനിയും മറ്റ് ബാക്ടീരിയ, വൈറസ് അണുബാധകളും വരാനുള്ള സാധ്യതയും കുറയ്ക്കും.പനിയും ജലദോഷവും ഉണ്ടെങ്കില്‍ ഗ്രീന്‍ടീയില്‍ അല്പം തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ആശ്വാസം നല്‍കും.
ഗ്യൂക്കുറോ ഗ്രീന്‍ ടീ
പരമ്പരാഗതമായി ജപ്പാനില്‍ വളരുകയും വിളവെടുക്കുകയും ചെയ്യുന്നതാണ് ഈ ഗ്രീന്‍ ടീ. ഗ്യൂക്കുറോയ്ക്ക് പച്ച നിറവും ചെറിയ ഇലകളുമാണ് ഉള്ളത്. ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന ഇവ നിരവധി അസുഖങ്ങളുടെ ചികിത്സിക്ക് ഉപയോഗിക്കുന്നു .അര്‍ബുദത്തെ ചെറുക്കാന്‍ ശേഷിയുള്ള പോളിഫിനോള്‍ അടങ്ങിയിട്ടുണ്ട് എന്നതാണ് ഈ ടീയുടെ ഏറ്റവും മികച്ച ഗുണങ്ങളില്‍ ഒന്ന്. ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ആരോഗ്യകരമായ അളവില്‍ നിലനിര്‍ത്തി പ്രമേഹ സാധ്യതും കുറയ്ക്കുകയം ചെയ്യും. ഉണങ്ങിയ ഇല രൂപത്തില്‍ ഗ്യൂക്കോറ സ്റ്റോറുകളില്‍ ലഭ്യമാകും. ഗ്യൂക്കോറ ഗ്രീന്‍ ടീയില്‍ കുറച്ച് കഫീന്‍ അടങ്ങിയിട്ടുണ്ട് . അതുകൊണ്ട് ഗര്‍ഭം ധരിച്ചിരിക്കുമ്പോഴും മുലയൂട്ടി കൊണ്ടിരിക്കുമ്പോഴും ഇത് കുടിരിക്കരുത്.
ജെന്മെയ്ക ഗ്രീന്‍ ടീ
ജാപ്പനീസ് ജെന്മെയ്ക ഗ്രീന്‍ ടീ തവിട് അരി ചേര്‍ത്താണ് തയ്യാറാക്കുന്നത്. കാറ്റെച്ചിന്‍, ഗാലിക് ആസിഡ് പോലുള്ള വിവിധ പോളിഫിനോളുകളും കരോറ്റെനോയിഡ്സ്, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയ ആന്റി ഓക്സിഡന്റുകളും കാണപ്പെടുന്ന ഈ ഗ്രീന്‍ ടീ ദിവസവും കുടിക്കുന്നത് വിവിധ രോഗങ്ങള്‍ വരുന്നത് തടയാന്‍ സഹായിക്കും. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കുറയ്ക്കാനും ഇവ സഹായിക്കും. ഹൃദയ ധമനീ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഹൃദ്രോഗം അകറ്റാന്‍ ഗ്രീന്‍ ടീ സഹായിക്കുന്നത് എങ്ങനെ എന്ന് വായിക്കുക. ഓര്‍ഗാനിക് ജെന്മെയ്ക ടീ സാധാരണ സ്റ്റോറുകളില്‍ ലഭ്യമാകും.
കുകിച്ച ഗ്രീന്‍ ടീ
തേയില ചെടിയുടെ തളിരും തണ്ടും ഉപയോഗിച്ച് തയ്യാറാക്കുന്ന ജാപ്പനീസ് ടീയാണ് കുകിച്ച ഗ്രീന്‍ ടീ. ഇതില്‍ വളരെ കുറഞ്ഞ അളവിലെ കഫീന്‍ അടങ്ങിയിട്ടുള്ളു. അതുപോലെ ക്ഷാര ഗുണം കൂടുതലാണ്. കഫീന്‍ കുറഞ്ഞ പാനീയങ്ങള്‍ അസിഡിറ്റി, ഉത്കണ്ഠ, ഉറക്കമില്ലായ്മ എന്നവയ്ക്ക് പരിഹാരം നല്‍കും. വിറ്റാമിനുകളും ധാതുക്കളും ധാരാളം അടങ്ങിയിട്ടുള്ള ഈ ഗ്രീന്‍ ടീയില്‍ ഒരു ഗ്ലാസ്സ് പാലില്‍ അടങ്ങിയിട്ടുള്ളതിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ചൂടുള്ളതോ തണുത്തതോ ആയ ഗ്രീന്‍ ടീ കുടിക്കാം. ഊര്‍ജവും ഉണര്‍വും നല്കുമെന്നതിനാല് പ്രഭാതത്തില്‍ കുടിക്കാന്‍ വളരെ നല്ലതാണ്.
സെന്ചാ ഗ്രീന്‍ ടീ
വളരെ കുറച്ച് മാത്രം സംസ്കരിക്കപ്പെടുന്ന ഉയര്‍ന്ന ഗുണ നിലവാരമുള്ള ജാപ്പനീസ് ചായയാണ് സെന്‍ച ഗ്രീന്‍ ടീ.ശരീരത്തിലെ കോശങ്ങളെ സ്വതന്ത്രറാഡക്കലുകളില് നിന്നും സംരക്ഷിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ ഇവയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ ഗ്രീന്‍ ടീ ഹൃദ്രോഗങ്ങളെ ചെറുക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുകയും ചെയ്യും. സെന്ചയുടെ ഉന്മേഷം നല്കുന്ന മണം വായ്നാറ്റം അകറ്റാന്‍ സഹായിക്കും. ഏലക്ക ഗ്രീന്‍ ടീയും വായ്നാറ്റം അകറ്റാന്‍ സഹായിക്കും.
മാറ്റ്ച ഗ്രീന്‍ ടീ
തേയില ഇലകള്‍ നന്നായി പൊടിച്ച് ഉണ്ടാക്കുന്നതാണ് മാറ്റ്ച ഗ്രീന്‍ ടീ. തേയില ഇലയില്‍ നിന്നും ഉണ്ടാക്കുന്ന മറ്റ് ഗ്രീന്‍ ടീകളേക്കാള് ആരോഗ്യ ഗുണം ഇവയ്ക്കാണ്. ആന്റി ഓക്്സിഡന്റുകളും മറ്റ് ധാതുക്കളും അടങ്ങിയിട്ടുള്ള ഇവ ആരോഗ്യവും സൗന്ദര്യവും നിലനിര്‍ത്താന്‍ സഹായിക്കും. അമിനോ ആസിഡ് എല്‍- തയാനിന് ഇന്ദ്രയങ്ങള്ക്ക് ആശ്വാസവും മനസ്സിന് ശാന്തിയും നല്‍കും. ഇതില്‍ അടങ്ങിയിട്ടുള്ള ക്ലോറോഫിലിന് വിഷവിമുക്തമാക്കാനുള്ള ശേഷിയുണ്ട്. ഗ്രീന്‍ ടീയില്‍ ഏലക്ക കൂടി ചേര്‍ത്ത് കഴിക്കുന്നത് കുടലിലെ വിരകളെ അകറ്റാന്‍ സഹായിക്കും.
ഹൗജിച്ച ഗ്രീന്‍ ടീ
പടലകളായി കാണപ്പെടുന്ന ഹൗജിച്ച തേയില ഇലയ്ക്ക് തവിട്ട് നിറമാണുള്ളത്. കഫീന്‍ കുറഞ്ഞ പനീയം ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് വളരെ മികച്ചതാണ്. മറ്റ് ചായകളും കാപ്പികളും കുടിക്കുന്നതില്‍ നിന്നും വ്യത്യസ്തമായി നല്ല ഉറക്കം കിട്ടുന്നതിന് ഇവ കിടക്കുന്നതിന് മുമ്പായി കുടിക്കാം. വൈറസുകളെയും ബാക്ടീരിയകളെയും ചെറുക്കാന്‍ കഴിവുള്ള ഇവ ഹൃദയധമനീ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഓര്‍ഗാനിക് ഹൗജിച്ച ആമസോണ്‍ വഴി ബുക്ക് ചെയ്യാം.
ബാന്ച ഗ്രീന്‍ ടീ
പ്രത്യേക രുചിയുള്ള ബാന്ച ഗ്രീന്‍ വളരെ എളുപ്പം തയ്യാറാക്കാം. കഫീന്‍ വളരെ കുറച്ച് അനുപാതത്തില്‍ അടങ്ങിയിട്ടുള്ള ഇവയില്‍ കാറ്റെചിന്‍ പോലുള്ള പോളിഫിനോള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഏകഗ്രത കൂട്ടും. വായിലുണ്ടാകുന്ന അണുബാധ നിയന്ത്രിക്കാന്‍ ഇവ സഹായിക്കും. ഗ്രീന്‍ ടീയില്‍ കുരുമുളക് ചേര്‍ത്ത് കഴിക്കുന്നത് രോഗ പ്രതിരോധ ശേഷി ശക്തമാക്കാനും അണുബാധ തടയാനും സഹായിക്കും.
ഓര്‍ക്കേണ്ട കാര്യങ്ങള്‍
ബോട്ടിലില്‍ കിട്ടുന്ന ഗ്രീന്‍ ടീയേക്കാള്‍ ഉണ്ടാക്കി എടുക്കുന്ന ഗ്രീന്‍ ടീ കുടിക്കുന്നതാണ് നല്ലത്. കാരണം ഇതിലായിരിക്കും ആന്റി ഓക്്സിഡന്റുകള്‍ കൂടുതല്‍ അടങ്ങിയിരിക്കുക. പരമ്പരാഗത തേയിലയില്‍ കീടനാശിനികളുടെ അവശിഷ്ടം ഉണ്ടാകും അതിനാല്‍ ഓര്‍ഗാനിക് തേയില തിരഞ്ഞെടുക്കുന്നതാണ് നല്ലത്.
കഫീന്‍ നീക്കം ചെയ്ത ടീയില്‍ ഗുണകരമായ ആന്റി ഓക്സിഡന്റ് കുറവായിരിക്കും. അധികം കഫീന്‍ വേണ്ട എങ്കില്‍ ഹൗജിച്ച, ബാന്ച ചായകള്‍ തിരഞ്ഞെടുക്കുന്നതാണ് ഉചിതം.ഗ്രീന്‍ ടീയ്ക്ക് പാര്‍ശ്വഫലങ്ങളും!!
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











