Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
തൈറോയ്ഡെങ്കില്‍ ഡയറ്റ് ശ്രദ്ധിയ്ക്കൂ
ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ചു വരുന്ന രോഗങ്ങളില്‍ ഒന്നാണ് തൈറോയ്ഡ്. ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കൊണ്ടുണ്ടാകുന്ന ഈ രോഗം രണ്ടു തരവുമുണ്ട്. ഹൈപ്പോതൈറോയ്ഡും ഹൈപ്പര്‍ തൈറോയ്ഡും..
തൈറോയ്ഡ് പ്രശ്നങ്ങളുള്ളവര്‍ക്ക് പെട്ടെന്നു തൂക്കം കൂടുക, കുറയുക, സ്ത്രീകളെങ്കില്‍ ആര്‍ത്തവ പ്രശ്നങ്ങള്‍ തുടങ്ങിയവ സാധാരണമാണ്.
തൈറോയ്ഡ് രോഗികള്‍ തങ്ങളുടെ ഭക്ഷണശീലങ്ങളിലും ഡയറ്റിലും കൂടുതല്‍ ശ്രദ്ധിയ്ക്കേണ്ടത് അത്യാവശ്യമാണ്. തൈറോയ്ഡ് രോഗികള്‍ ഡയറ്റില്‍ ശ്രദ്ധിയ്ക്കേണ്ട ചില കാര്യങ്ങളെക്കുറിച്ചറിയൂ, ഇത് ഹൈപ്പര്‍ തൈറോയ്ഡുകാര്ക്കും ഹൈപ്പോതൈറോയ്ഡുകാര്ക്കും വ്യത്യസ്തവുമാണ്.

അയോഡിന്‍
ഹൈപ്പോതൈറോയ്ഡെങ്കില്‍ കൂടുതല്‍ അയോഡിന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരീരത്തിലെ ഉപ്പിന്റെ തോത് കുറയും. ഇത് തൈറോയ്ഡ് ഗ്രന്ഥികളുടെ പ്രവര്‍ത്തനത്തെ ബാധിയ്ക്കുകയും ചെയ്യും.

ഫ്രഷ് ജ്യൂസ്
ഹൈപ്പോതൈറോയ്ഡെങ്കില്‍ ദിവസവും ഫ്രഷ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും. തൈറോയ്ഡ് ഗ്രന്ഥികളുടെ ശരിയായ പ്രവര്‍ത്തനത്തെ സഹായിക്കും.

മസാലകള്‍
കുരുമുളക്, ഇഞ്ചി, കറുവാപ്പട്ട തുടങ്ങിയ മസാലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് തൈറോയ്ഡ് പ്രശ്നത്തിനുള്ള നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തിന്റെ താപനില വര്‍ദ്ധിപ്പിയ്ക്കും. അപചയപ്രക്രിയ ശക്തിപ്പെടുത്തും.

ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍
കെമിക്കലുകള്‍ തൈറോയ്ഡ് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കും. ഇതിനുളള നല്ലൊരു പരിഹാരമാണ് ഓര്‍ഗാനിക് ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിയ്ക്കുകയെന്നത്. ഇത് ഹോര്‍മോണ്‍ പ്രശനങ്ങളില്‍ നിന്നും വിടുതല്‍ നല്‍കും.

ഫാറ്റി ആസിഡുകള്‍
ഫാറ്റി ആസിഡുകള്‍ ശരീരത്തിന്റെ അപചയപ്രക്രിയ വര്‍ദ്ധിപ്പിയ്ക്കുവാന്‍ മാത്രമല്ല, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും സഹായിക്കും. ഫഌക്സ് സീഡുകള്‍, അക്കായ് ബെറി, ഹെംപ് സീഡ് തുടങ്ങിയവയെല്ലാം നല്ല ഫാറ്റി ആസിഡുകളാണ്. ഇവ ഭക്ഷണത്തില്‍ ഉള്പ്പെുടത്തണം.



Click it and Unblock the Notifications
