Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
കൊളസ്ട്രോള്‍, അടിസ്ഥാനകാര്യങ്ങള്‍ ഇതാ
ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുമെന്നതു കൊണ്ടുതന്നെ കൊളസ്ട്രോളിന് ഇന്ന് പ്രസക്തിയേറെയാണ്. ഭക്ഷണവും ജീവിതചര്യയുമുള്പ്പെടെയുള്ള വിവിധ കാരണങ്ങള്‍ കൊളസ്ട്രോളിനു പുറകിലുണ്ട്.
കൊളസ്ട്രോളിനെക്കുറിച്ചു പലരും ഇപ്പോഴും അജ്ഞരാണ്. കൊളസ്ട്രോളിനെക്കുറിച്ചു നിങ്ങള്‍ അറിഞ്ഞിരിയ്ക്കേണ്ട ചില കാര്യങ്ങളാണ് താഴെപ്പറയുന്നത്.

കൊളസ്ട്രോള്‍
ലിവറിലും മറ്റും ചില കോശങ്ങളിലും രൂപപ്പെടുന്ന, മെഴുകു പോലുള്ള കൊഴുപ്പാണ് കൊളസ്ട്രോള്‍. ഇത് മുട്ട, ഇറച്ചി, പാലുല്പന്നങ്ങള് എന്നിവയിലും കാണപ്പെടുന്നു.

നാലുതരം
കൊളസ്ട്രോളില്‍ തന്നെ നാലു തരമുണ്ട്. ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ് അഥവാ എല്‍ഡിഎല്‍ കൊളസ്ട്രോള്‍. ഹൈ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍ അഥവാ എച്ച്ഡിഎല്‍ കൊളസ്ട്രോള്‍, വെരി ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍സ് അഥവാ വിഎല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ്സ് എന്നിവയാണിവ.

ഘടകങ്ങള്‍
കൊളസ്ട്രോളിനെ ബാധിയ്ക്കുന്ന ഘടകങ്ങള്‍ പലതാണ്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഡയറ്റ്
കഴിയ്ക്കുന്ന ഭക്ഷണത്തിലെ സാച്വറേറ്റഡ് ഫാറ്റ്, കൊളസ്ട്രോള്‍ എന്നിവ കൊളട്രോള്‍ തോതിനെ ബാധിയ്ക്കും. ഇവയില്ലാത്ത്, കുറഞ്ഞ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്ക്കുക.

അമിതഭാരം
അമിതഭാരം കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഭക്ഷണമാണ്. തടി കുറയ്ക്കുന്നതാണ് നല്ല കൊളസ്ട്രോളിന് നല്ലത്.

വ്യായാമം
വ്യായാമം നല്ല കൊളസ്ട്രോള്‍ കൂട്ടാനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന മറ്റൊന്നാണ്.

പ്രായം
പ്രായം കൊളസ്ട്രോളിനെ ബാധിയ്ക്കുന്ന മറ്റൊരു ഘടകമാണ്. പ്രായം കൂടുന്തോറും എല്‍ഡിഎല്‍ കൊളസ്ട്രോള്‍ കൂടും. സ്ത്രീകള്‍ക്ക് മെനോപോസിനു ശേഷം ചീത്ത കൊളസ്ട്രോള്‍ കൂടാനുള്ള സാധ്യത കൂടുതലാണ്.

പ്രമേഹം
പ്രമേഹം കൊളസ്ട്രോള്‍ തോത് വര്‍ദ്ധിപ്പിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

പാരമ്പര്യം
പാരമ്പര്യം കൊളസ്ട്രോളിനെ സ്വാധീനിയ്ക്കുന്ന മറ്റൊരു ഘടകമാണ്.

പുകവലി
പുകവലി നല്ല കൊളസ്ട്രോള്‍ തോത് കുറയ്ക്കും. ഈ ശീലം ഉപേക്ഷിയ്ക്കുക.

മരുന്ന്
ചില തരം മരുന്നുകളും രോഗാവസ്ഥകളുമെല്ലാം കൊളസ്ട്രോളിനെ ബാധിയ്ക്കും.

കൊളസ്ട്രോള്‍ പരിശോധിയ്ക്കുമ്പോള്‍
കൊളസ്ട്രോള്‍ പരിശോധിയ്ക്കുമ്പോള്‍ ഫാസ്റ്റിംഗ് കൊളസ്ട്രോള്‍, നോണ്‍ ഫാസ്റ്റിംഗ് കൊളസ്ട്രോള്‍ എ്ന്നിങ്ങനെ പരിശോധിയ്ക്കാം. ഫാസ്റ്റിംഗ് കൊളസ്ട്രോളിലൂടെ ആകെയുള്ള കൊളസ്ട്രോള്‍, എച്ച്ഡിഎല്‍ കൊളസ്ട്രോള്‍ എന്നിവയറിയാം. നോണ്‍ ഫാസ്റ്റിംഗ് കൊളസ്ട്രോളിലൂടെ എച്ച് ഡി എല്‍, എല്‍ ഡി എല്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയറിയാം. ഇതുപ്രകാരം നിങ്ങള്‍ക്ക് ഹൃദയപ്രശ്നങ്ങള്‍ വരാനുള്ള സാധ്യതകളെക്കുറിച്ചും അറി്ഞ്ഞിരിയ്ക്കാം.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള വഴികള്‍
ദിവസം 300 മില്ലീഗ്രാമിനേക്കാള്‍ കുറവ് കൊളസ്ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ മാത്രം കഴിയ്ക്കുക. ഹൃദയപ്രശ്നങ്ങളുള്ളവര്‍ ഇത് 200 ആയി കുറയ്ക്കുക.

വ്യായാമം
വ്യായാമം നല്ല കൊളസ്ട്രോള്‍ ഉയര്‍ത്താനും ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ഒരു പ്രധാന വഴിയാണ്.

ചികിത്സകള്‍
കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരമുള്ള ചികിത്സകള്‍ പിന്തുടരുക.

മരുന്നുകള്‍
സ്റ്റാറ്റിനുകള്‍, നിയാസിന്, ബൈല്‍ ആസിഡ് റിസൈന്‍സ്, ഫേബ്രേറ്റുകള് എന്നിവയാണ് സാധാരണ ഗതിയില്‍ കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ചില മരുന്നുകള്‍.ടൈപ്പ്-2 പ്രമേഹം, ലക്ഷണങ്ങള്‍, പരിഹാരം



Click it and Unblock the Notifications
