ഭക്ഷണങ്ങള്‍ - ചില സങ്കല്പങ്ങളും യാഥാര്‍ത്ഥ്യവും

By Super

ഭക്ഷണങ്ങളേയും, പാനിയങ്ങളെയും കുറിച്ച് കാരണവന്മാരും, മാതാപിതാക്കളും, മുതിര്‍ന്ന മറ്റാളുകളുമൊക്കെ നമ്മളോട് പല വിശ്വാസങ്ങളും പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ടാകും.

അവയില്‍ പലതും വര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട് വന്ന സങ്കല്പങ്ങളാവും. അവയില്‍ പലതും ഇന്നും തുടര്‍ന്ന് പോരുന്നുമുണ്ട്.

ഉച്ചത്തില്‍ പറയല്ലേ...കേള്‍ക്കല്ലേ

എന്നാല്‍ മെഡിക്കല്‍ സയന്‍സ് ഇത്തരം പല വിശ്വാസങ്ങളെയും നിഷേധിക്കുന്നു.

ഇത്തരത്തിലുള്ള കുറെ വിശ്വാസങ്ങളും അവയുടെ സത്യവുമാണ് ഇവിടെ പറയുന്നത്.

1. കാരറ്റ് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും

1. കാരറ്റ് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും

ഏറ്റവുമധികം പറഞ്ഞ് കേള്‍ക്കുന്ന ഒന്നാണ് ഇക്കാര്യം. കാഴ്ചക്ക് എന്തെങ്കിലും പ്രശ്നമുണ്ടെന്ന് കേട്ടാലുടനേ കുട്ടിക്ക് കാരറ്റ് ജ്യൂസ് തയ്യാറാക്കി നല്കുന്ന ഒട്ടനേകം അമ്മമാരുണ്ട്. കാരറ്റിലെ വിറ്റാമിന്‍ എ കാഴ്ചശക്തിക്ക് നല്ലതാണ് എന്ന വിശ്വാസമാണ് ഇതിന് പിന്നില്‍.

യഥാര്‍ത്ഥത്തില്‍ രണ്ടാം ലോക മഹായുദ്ധകാലത്താണ് ഈ വിശ്വാസം രൂപപ്പെട്ടത്. തങ്ങളുടെ പൈലറ്റുമാര്‍ ഏറെ കാരറ്റ് കഴിക്കുന്നതിനാല്‍ നല്ല കാഴ്ചശക്തി ലഭിച്ചതിനാലാണ് ജര്‍മ്മന്‍ ടാങ്കുകള്‍‌ കൃത്യമായി തകര്‍ക്കാനായത് എന്ന് ബ്രിട്ടീഷ് ഇന്‍റലിജന്‍സ് സര്‍വ്വീസ് പ്രചരിപ്പിച്ചു. എന്നാല്‍ സത്യത്തില്‍ റഡാര്‍ ഉപയോഗം വഴിയാണ് ഇത് സാധ്യമായത്. അക്കാര്യത്തില്‍ കാരറ്റിന് ഒരു സ്ഥാനവുമില്ലായിരുന്നു.

2. ചീര കഴിക്കുന്നത് ശക്തി നല്കും

2. ചീര കഴിക്കുന്നത് ശക്തി നല്കും

നിത്യജീവിതത്തില്‍ നാം ഏറെ കേള്‍ക്കുന്ന ഒന്നാണിത്. കാര്‍ട്ടൂണ്‍ കഥാപാത്രമായ പോപേയെ ചീരയുടെ ടിന്നുമായി നടക്കുന്നത് കുട്ടിക്കാലം മുതല്‍ നമ്മള്‍ കണ്ടിട്ടുണ്ടാവും. ഇത് കഴിക്കുന്നതിലൂടെ പോപേയെക്ക് ശക്തിയും ലഭിക്കും. എന്നാല്‍ സത്യത്തില്‍ ഈ കഴിവൊന്നും ചീരയ്ക്കില്ല. മറ്റ് ഇലക്കറികളെ അപേക്ഷിച്ച് ചീരയില്‍ ഇരുമ്പിന്‍റെ അളവ് വളരെ കുറവാണ്.

ചീരയില്‍ ഉയര്‍ന്ന അളവില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട് എന്നത് ഒരു റിപ്പോര്‍ട്ടില്‍ ടൈപ്പിംഗ് തെറ്റ് മൂലം കടന്ന് വന്നതാണ് എന്നതാണ് സത്യം. ഈ റിപ്പോര്‍ട്ടില്‍ അര ടിന്‍ ചീരയില്‍ 34 ഗ്രാം ഇരുമ്പ് അടങ്ങിയിട്ടുണ്ട് എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. യഥാര്‍ത്ഥത്തില്‍ 3.4 ഗ്രാം മാത്രമാണ് അളവ്. തെറ്റായ ഈ വസ്തുത ഏറെക്കാലം നിലനില്‍ക്കുകയും വിലക്കുറവ് ചീരയ്ക്ക് കൂടുതല്‍ പ്രചാരം നല്കുകയും ചെയ്തു. പോപ്പേയെക്കും ഇതില്‍ ചെറുതല്ലാത്ത പങ്കുണ്ട്.

3. കാപ്പി ആരോഗ്യത്തിന് ഹാനികരമാണ്

3. കാപ്പി ആരോഗ്യത്തിന് ഹാനികരമാണ്

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങളില്‍ ഏറ്റവും പ്രചാരമുള്ള ഒരു പാനീയമാണ് കാപ്പി. കാപ്പി കുടിക്കുന്നത് നാഡീവ്യവസ്ഥയെ ബാധിക്കുമെന്നും ശരീരത്തിനും ചര്‍മ്മത്തിനും ദോഷം ചെയ്യുമെന്നും വിശ്വാസമുണ്ട്. ഹാര്‍വാഡ് യൂണിവേഴ്സിറ്റി 1,25,000 പേരില്‍ നടത്തിയ പഠനം അനുസരിച്ച് കാപ്പി കഴിക്കുന്ന 30 ശതമാനം സ്ത്രീകളില്‍ ടൈപ്പ് 2 പ്രമേഹം ഉണ്ടാകാനുള്ള സാധ്യത കുറവാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ കാപ്പിക്ക് വന്‍കുടലിലെ ക്യാന്‍സര്‍ തടയാനും ശരീരത്തിന് പുനരുജ്ജീവനം നല്കാനും കഴിവുണ്ട്. ദിവസേന 2-3 കപ്പ് കാപ്പി കുടിക്കുന്നത് ശരീരത്തിന് ദോഷകരമാകില്ല.

4. തണുപ്പിച്ചവയേക്കാള്‍ പുതുമയാര്‍ന്നവയാണ് നല്ലത്

4. തണുപ്പിച്ചവയേക്കാള്‍ പുതുമയാര്‍ന്നവയാണ് നല്ലത്

ആന്‍റി ഓക്സിഡന്‍റുകളുടെ മേന്മകള്‍ മനസിലാക്കിയപ്പോള്‍ പുതിയ പച്ചക്കറികളും പഴങ്ങളുമാണ് നല്ലത് എന്നും, തണുപ്പിച്ചവ ആരോഗ്യത്തിന് ദോഷകരമാണ് എന്നുമുള്ള ചിന്താഗതിയുണ്ടായി. ഇതിലെ യാഥാര്‍ത്ഥ്യമെന്നത് പഴങ്ങളും പച്ചക്കറികളും പറിച്ചയുടനേ അവയിലെ പോഷകമൂല്യം ഉയര്‍ന്ന് നില്‍ക്കും. ഉടനേ തന്നെ അവ തണുപ്പിച്ച് സൂക്ഷിച്ചാല്‍ പോഷകങ്ങള്‍ നഷ്ടമാവില്ല. എന്നാല്‍ അലമാരകളിലും മറ്റും ഇവ സൂക്ഷിക്കുമ്പോള്‍ വായുവും, ഈര്‍പ്പവുമൊക്കെയായി പ്രവര്‍ത്തിച്ച് അവയുടെ പോഷകമൂല്യം നഷ്ടപ്പെടും.

5. മുട്ട കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും

5. മുട്ട കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കും

1960-70 കളിലാണ് ഗവേഷകര്‍ കൊളസ്ട്രോള്‍ ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് കണ്ടെത്തുന്നത്. കൊളസ്ട്രോളിനാല്‍ സമ്പന്നമായ മുട്ട അങ്ങനെ പലരുടെയും ഭക്ഷണമേശയില്‍ നിന്ന് പുറത്താക്കപ്പെട്ടു. എന്നാല്‍ അടുത്തകാലത്ത് നടത്തിയ പഠനങ്ങളനുസരിച്ച് ട്രാന്‍സ്ഫാറ്റുകളും, സാച്ചുറേറ്റഡ് ഫാറ്റുകളുമാണ് ഹൃദയസംബന്ധമായ തകരാറുകളുണ്ടാക്കുന്നത് എന്നാണ് കണ്ടെത്തിയത്. ഒരു മുട്ടയില്‍ 1.6 ഗ്രാം ഫാറ്റി ആസിഡ് മാത്രമേ അടങ്ങിയിട്ടുള്ളൂ. ഇത് ഒരു ഗ്ലാസ്സ് പാലിലുള്ളതിലും കുറവാണ്. ഇതിന് പുറമേ മുട്ടയില്‍ വിറ്റാമിന്‍ എ, ഡി എന്നിവയും ധാരാളമായുണ്ട്. ദിവസേന ഉപയോഗിച്ചാലും ഇത് ശരീരഭാരം വര്‍ദ്ധിക്കാനിടയാക്കില്ല.

6. വാഴപ്പഴം ശരീരത്തിലെ കൊഴുപ്പ് കൂട്ടും

6. വാഴപ്പഴം ശരീരത്തിലെ കൊഴുപ്പ് കൂട്ടും

വാഴപ്പഴത്തില്‍ കൊഴുപ്പ് അമിതമായി അടങ്ങിയി്ട്ടുണ്ട് എന്നാണ് വിശ്വാസം. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതിനെതിരാണ്. 95 കലോറിയും അര ഗ്രാം കൊഴുപ്പുമാണ് വാഴപ്പഴത്തിലുള്ളത്. അതിനാല്‍ തന്നെ ധൈര്യമായി വാഴപ്പഴം കഴിക്കാം.

7. ചോക്കലേറ്റ് മുഖക്കുരു ഉണ്ടാക്കും

7. ചോക്കലേറ്റ് മുഖക്കുരു ഉണ്ടാക്കും

ചോക്കലേറ്റ് കഴിക്കുന്നത് മുഖക്കുരു ഉണ്ടാക്കും എന്നാണ് പലരും വിശ്വസിക്കുന്നത്. എന്നാല്‍ പഠനങ്ങളൊന്നും ഇക്കാര്യത്തെ സാധൂകരിക്കുന്നില്ല. ക്ലിനിക്കലായി ഇത് തെളിയിക്കാത്തിടത്തോളം ധൈര്യമായി ചോക്കലേറ്റ് കഴിക്കാം. ചോക്കലേറ്റിലെ കലോറിയുടെ അളവില്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാവും.

8. പ്രകൃതിദത്ത ഉത്പന്നങ്ങള്‍ കൃത്രിമ പദാര്‍ത്ഥങ്ങളേക്കാള്‍ മികച്ചവയാണ്

8. പ്രകൃതിദത്ത ഉത്പന്നങ്ങള്‍ കൃത്രിമ പദാര്‍ത്ഥങ്ങളേക്കാള്‍ മികച്ചവയാണ്

പ്രകൃതി മാനവരാശിക്ക് ഏറെ സവിശേഷമായ ഉത്പന്നങ്ങള്‍ നല്കിയിട്ടുണ്ട്. എന്നാല്‍ ഇവയില്‍ പലതും നേരിട്ട് ഉപയോഗിക്കാനാവുന്നവയല്ല. മനുഷ്യന്‍ താന്‍ സൃഷ്ടിച്ച ലബോറട്ടറികളില്‍ പ്രകൃതിദത്ത ഉത്പന്നങ്ങളും സിന്തറ്റിക് ഉത്പന്നങ്ങളും കൂട്ടിക്കലര്‍ത്തി പുതിയവ നിര്‍മ്മിക്കുന്നു. ഇത് പല ശാരീരിക തകരാറുകള്‍ക്കും പ്രതിവിധിയാകും. എന്നാല്‍ ഇത്തരത്തിലുള്ള കൃത്രിമ ഉത്പന്നങ്ങളെല്ലാം ആരോഗ്യകരമല്ല. ഇവ ദോഷകരമാണ് എന്ന് പരീക്ഷണങ്ങള്‍ വഴി തെളിയിക്കാത്തിടത്തോളം ഉപയോഗിക്കുന്നതില്‍ പ്രശ്നമില്ല.

ഇവയല്ലാതെ മറ്റ് പല വിശ്വാസങ്ങളും നിങ്ങള്‍ കേട്ടിട്ടുണ്ടാകും. മറ്റുള്ളവര്‍ പറയുന്നത് അതേപടി വിശ്വസിക്കാതെ അവയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ശ്രമിക്കുകയാണ് വേണ്ടത്. പലപ്പോഴും ഇത്തരം വിശ്വാസങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നേരെ എതിരായിരിക്കും.

Story first published: Thursday, May 15, 2014, 13:12 [IST]
X
Desktop Bottom Promotion