Latest Updates
-
ഡെങ്കിപ്പനി കാലം: കൊതുകു കടിയിൽ നിന്ന് രക്ഷനേടാൻ റെപ്പല്ലന്റുകൾ ഉപയോഗിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത് -
ഫ്ലാറ്റിൽ ഇൻഡോർ ചെടികൾ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് കേൾക്കൂ -
വീടിന്റെ പ്രധാന വാതിൽ ഇങ്ങനെയാണോ? അമാവാസിക്കും ഗണേശ ചതുർത്ഥിക്കും മുൻപ് ഈ മാറ്റങ്ങൾ വരുത്തൂ, ഐശ്വര്യം കൂടും -
പിതൃപക്ഷം 2026: വീട്ടിൽ ലളിതമായി ശ്രാദ്ധം ചെയ്യാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ശ്രദ്ധിക്കാൻ ഈ കാര്യങ്ങൾ മറക്കരുത്! -
ഭാദ്രപദ അമാവാസി 2026: സമയക്രമം ഇങ്ങനെ, ഈ കാര്യങ്ങളിൽ ജാഗ്രത വേണം! -
ഇന്ന് ഉച്ചയ്ക്ക് വെയിൽ കടുക്കും; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
നിമിഷ സജയന്റെയും രജിഷയുടെയും ബോഡി ട്രാൻസ്ഫോർമേഷൻ; ആരോഗ്യത്തോടെ ഭാരം കുറയ്ക്കാൻ താരങ്ങൾ പിന്തുടരുന്ന ആ രഹസ്യം ഇതാണ്! -
സെപ്റ്റംബർ 9: ചന്ദ്രന്റെ രാശിമാറ്റം, പണമിടപാടുകളിൽ അതീവ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 9-15: ഈ 4 രാശിക്കാർക്ക് വൻ ഭാഗ്യം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്!
ക്യാന്‍സര്‍ തടയാം
കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ക്യാന്‍സര്‍ അഥവാ അര്‍ബുദം എന്ന് അറിയപ്പെടുന്നത്. നൂറോളം വ്യത്യസ്തങ്ങളായ ക്യാന്‍സറുകളുണ്ട്. കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ച ട്യൂമര്‍ ആവുകയും പിന്നീട് ഇത് വിവിധ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും. ക്യാന്‍സറിന്റെ കാരണങ്ങളും വ്യത്യസ്തമാണ്. ഇവയില്‍ ചില കാരണങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയും. മറ്റു ചിലത് നിയന്ത്രിക്കുക പ്രയാസമായിരിക്കും. ക്യാന്‍സറിന്റെ കാരണങ്ങളെ കുറിച്ച് അറിഞ്ഞിരുന്നാല്‍ ഒരുപരിധി വരെ ക്യാന്‍സര്‍ ചെറുക്കാന്‍ കഴിയും. അല്ലെങ്കില്‍ ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കാനെങ്കിലുമാകും.
ഓരോ വ്യക്തികളിലും ക്യാന്‍സറിന്റെ കാരണങ്ങള്‍ വ്യത്യസ്തമായിരിക്കും. ഒരാളിന് വയറിലാണ് ക്യാന്‍സര്‍ എന്ന് കരുതുക. മറ്റൊരാള്‍ക്ക് ശ്വസാകോശ ക്യാന്‍സര്‍ ആയിരിക്കും. എന്നിരുന്നാലും ആഗോളതലത്തില്‍ പരിശോധിച്ചാല്‍ ഇവയുടെയെല്ലാം കാരണങ്ങള്‍ ഏതാണ്ട് സമാന സ്വഭാവമുള്ളവയാണെന്ന് കാണാനാകും. ഇവയെ കുറിച്ച് മനസ്സിലാക്കുന്നത് അര്‍ബുദ സാധ്യത കുറയ്ക്കാനും ആരോഗ്യപൂര്‍ണ്ണമായൊരു ജീവിതം നയിക്കാനും നിങ്ങളെ സഹായിക്കും. ക്യാന്‍സറിന്റെ വിവിധ കാരണങ്ങളെ കുറിച്ചും അവ എങ്ങനെ നിയന്ത്രിക്കാമെന്നതിനെ കുറിച്ചും കൂടുതല്‍ അറിയാന്‍ തുടര്‍ന്ന് വായിക്കുക.
നി.ന്ത്രിക്കാന്‍ കഴിയുന്ന കാരണങ്ങള്‍

അമിതവണ്ണം
പലര്‍ക്കും അമിതവണ്ണം ഒരു ഹരമാണ്. അവര്‍ അത് നന്നായി ആസ്വദിക്കുകയും ചെയ്യും. എന്നാല്‍ അമിതവണ്ണം തന്നെ ഒരു ആരോഗ്യപ്രശ്നമാണ്. മാത്രമല്ല അമിതവണ്ണം നിയന്ത്രിക്കാനും ബുദ്ധിമുട്ടാണ്. തടി കുറച്ച് ആരോഗ്യകരമായ ഭാരം കൈവരിക്കുന്നത് ക്യാന്‍സര്‍ വരാനുള്ള സാധ്യത കുറയ്ക്കും. ഇത് നിങ്ങള്‍ക്ക് സമ്മാനിക്കുന്നത് ആരോഗ്യകരമായ ഒരു ജീവിതം കൂടി ആയിരിക്കും.

മദ്യം
അമിത മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല. ഇത് ക്യാന്‍സറിനുള്ള ഒരു പ്രധാന കാരണം കൂടിയാണ്. മദ്യപാനം കുറച്ചാല്‍ ക്യാന്‍സര്‍ ബാധിക്കാനുള്ള സാധ്യതയും കുറയും.

ഉപ്പ്
ആഹാരത്തില്‍ ഉപ്പിന്റെ അളവ് കുറച്ചാല്‍ ഒരുപരിധി വരെ ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനാകും. വളരെയധികം ഉപ്പ് ചേര്‍ത്ത ആഹാരം കഴിക്കുന്നത് രക്തസമ്മര്‍ദ്ദം ഉയര്‍ത്തുക മാത്രമല്ല ആമാശയ ക്യാന്‍സര്‍ വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

റേഡിയേഷന്
അമിതമായി റേഡിയേഷന് ഏല്‍ക്കുന്നത് ക്യാന്‍സറിന് കാരണമാകാം. ഇത് നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്നതാണ്. ദിവസവും നമ്മള് അപകടകരമായ നിരവധി റേഡിയേഷനുകള്‍ ഏല്ക്കുന്നുണ്ട്. സൂര്യനില്‍ നിന്നുവരുന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ഉദാഹരണം. കൃത്രിമ സ്രോതസ്സുകളില്‍ നിന്നുള്ള റേഡിയഷന്‍ അധികം ഏല്ക്കാതെ സൂക്ഷിച്ചാല്‍ ക്യാന്‍സര്‍ സാധ്യതയും കുറയ്ക്കാനാകും.

അണുബാധ
ഹ്യൂമന്‍ പാപ്പിലോമാ വൈറസ് മൂലം നിരവധി പേര്‍ക്ക് ആമാശയ ക്യാന്‍സര്‍ ഉണ്ടാകുന്നുണ്ട്. പാപ്പിലോമാ വൈറസ് ബാധയുണ്ടാകുന്നവരെ പിന്നീട് ഹെലികോബാക്ടര്‍ പൈലോറിയും ബാധിക്കും. ഈ വൈറസ് ബാധിച്ച ആളെ രക്ഷിക്കാന്‍ ഉടനടി കുത്തിവയ്പ്പ് നല്‍കണം.

സംസ്കരിച്ച മാംസം
സംസ്കരിച്ച പന്നിയിറച്ചി, മറ്റു മാംസങ്ങള്‍, സോസേജ്, സലമി എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നത് ക്യാന്‍സറിനെ തടയാന്‍ സഹായിക്കും. നമുക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന ക്യാന്‍സര്‍ കാരണങ്ങളില്‍ ഒന്നാണ് സംസ്കരിച്ച മാംസത്തിന്റെ അമിത ഉപയോഗമെന്ന് കണ്ടെത്തിയിട്ടുണ്ട്.

പുകയില
ക്യാന്‍സര്‍ ബാധയുടെ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളില്‍ ഒന്നാണ് പുകവലി. ക്യാന്‍സര്‍ സാധ്യത കുറയ്ക്കാനായി പുകവലി കുറയ്ക്കണം. സിഗററ്റിന്റെയും മറ്റും പുക ശ്വസിക്കുന്നതും ക്യാന്‍സറിന് കാരണമാകാറുണ്ട്. അതിനാല്‍ പുകവലിക്കാത്തവര്‍ പുക ശ്വസിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

നാരുകള്‍
ആധുനിക ജീവിതശൈലിയുടെ ഭാഗമായി ആഹാരരീതികളില്‍ ഉണ്ടായ മാറ്റവും ക്യാന്‍സറിന് കാരണമാകുന്നുണ്ട്. കുടലിനെ ബാധിക്കുന്ന ക്യാന്‍സര്‍ ദഹനേന്ദ്രിയ വ്യവസ്ഥയെ മന്ദീഭവിപ്പിക്കുകയും ദഹനം സാവധാനത്തിലാക്കുകയും ചെയ്യും. നാരുകള്‍ ധാരാളമടങ്ങിയ ഭക്ഷണസാധനങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ക്യാന്‍സര്‍ സാധ്യത കുറയ്ക്കും.



Click it and Unblock the Notifications
