Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
സ്ത്രീകളില്‍ കാല്‍സ്യം കുറവെങ്കില്‍...
ശരീരത്തിന് ഏറെ ആവശ്യമുള്ള ഒരു പോഷകമാണ് കാല്‍സ്യം. മറ്റേത് പോഷക ഘടകത്തേയും പോലെ കാല്‍സ്യവും അനുദിന ഭക്ഷണത്തില്‍ ഉള്‍പ്പെടേണ്ടതാണ്. പല്ലുകള്‍ക്കും, എല്ലുകള്‍ക്കും കരുത്ത് ലഭിക്കാന്‍ കാല്‍സ്യം ആവശ്യമായ തോതില്‍ ലഭ്യമാകേണ്ടതുണ്ട്. എന്നാല്‍ ഇതിലുപരിയായുള്ള പ്രധാന്യവും കാല്സ്യത്തിനുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വ്യത്യസ്ഥമായ തോതിലാവും പോഷകങ്ങള്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ചിലപ്പോള്‍ സ്ത്രീകള്‍ക്ക് അല്പം കൂടുതല്‍ പോഷകങ്ങള്‍ ആവശ്യമായി വരും.
സ്ത്രീകള്‍ വീട്ടുജോലികളും, കുടുംബാംഗങ്ങളുടെ കാര്യങ്ങളും, ജോലിയുമൊക്കെയായി തിരക്കിലായിരിക്കുന്നതിനാല്‍ പോഷകക്കാര്യത്തില് അലംഭാവം പുലര്‍ത്താനിടയുണ്ട്. പലപ്പോഴും അവള് സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറന്ന് പോകും.
കാല്‍സ്യത്തിന്റെ അപര്യാപ്തത ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ മനസിലാക്കുന്നതിന് മുമ്പ് കാല്‍സ്യത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ടതുണ്ട്.

കാല്‍സ്യത്തിന്റെ പ്രാധാന്യം
പല്ലുകള്‍ക്കും, എല്ലുകള്‍ക്കും കരുത്തും ഘടനയും നല്‍കുന്നത് കാല്‍സ്യമാണ്.

കാല്‍സ്യത്തിന്റെ പ്രാധാന്യം
ഹൃദയാരോഗ്യത്തിന് കാല്‍സ്യം പ്രധാനപ്പെട്ടതാണ്.

കാല്‍സ്യത്തിന്റെ പ്രാധാന്യം
പേശികളുടെ പ്രവര്‍ത്തനം കാല്‍സ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. അതുപോലെ തന്നെ അസ്ഥികളുടെ ആരോഗ്യവും.

കാല്‍സ്യത്തിന്റെ പ്രാധാന്യം
ഔഷധപരമായ പ്രാധാന്യമുള്ളതിനാല്‍ ഏറെ വില്‍ക്കപ്പെടുന്ന സപ്ലിമെന്റാണിത്.

കാല്‍സ്യത്തിന്റെ കുറവ്, പരിണിത ഫലങ്ങള്‍
സ്ത്രീകളുടെ ശരീരത്തില്‍ 1000 മുതല്‍ 1200 ഗ്രാം വരെ കാല്‍സ്യം ആവശ്യമാണ്. ഇതില്‍ താഴെയാണെങ്കില്‍ ഡോക്ടറെ സമീപിക്കുകയും അനുയോജ്യമായ ഒരു ഭക്ഷണക്രമം കണ്ടെത്തുകയും വേണം. സ്ത്രീകളിലെ കാല്‍സ്യത്തിന്റെ കുറവ് അത്ര എളുപ്പം വ്യക്തമാകില്ല. എങ്കിലും അസ്ഥികള്‍ വേഗത്തില്‍ പൊട്ടുന്ന അവസ്ഥയുണ്ടെങ്കില്‍ ശ്രദ്ധിക്കണം. പ്രായമായ സ്ത്രീകളില്‍ കാല്‍സ്യത്തിന്റെ കുറവ് കൂടുതല്‍ അപകടകരമാകും.

കാല്‍സ്യത്തിന്റെ കുറവ്, പരിണിത ഫലങ്ങള്‍
സ്ത്രീകളിലെ കാല്‍സ്യത്തിന്റെ അപര്യാപ്തത അവഗണിച്ചാല്‍ അത് അസ്ഥിക്ഷതത്തിന്(ഒസ്റ്റിയോപൊറോസിസ്)കാരണമാകും. രക്തപരിശോധന നടത്തുന്നത് വഴി നേരത്തെ തന്നെ കാല്‍സ്യം കുറവ് കണ്ടെത്താനാകും.

കാല്‍സ്യത്തിന്റെ കുറവ്, പരിണിത ഫലങ്ങള്‍
കാല്‍സ്യത്തിന്റെ കുറവ് മരവിപ്പ്, പേശികളുടെ വലിച്ചില് എന്നിവയ്ക്ക് കാരണമാകും. ചികിത്സിക്കാതിരുന്നാല്‍ ഞരമ്പുകളുടെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടാവാനിടയാകും.

കാല്‍സ്യത്തിന്റെ കുറവ്, പരിണിത ഫലങ്ങള്‍
സ്ത്രീകളിലെ കാല്‍സ്യത്തിന്റെ കുറവ് മനസിലാക്കാന്‍ ഹൃദയമിടിപ്പ് ശ്രദ്ധിക്കുന്നത് വഴി സാധിക്കും. കാല്‍സ്യത്തിന്റെ കുറവ് ഹൃദയമിടിപ്പിനെ സ്വാധീനിക്കും.

കാല്‍സ്യത്തിന്റെ കുറവ്, പരിണിത ഫലങ്ങള്‍
കാല്‍സ്യത്തിന്റെ അപര്യാപ്തത വിഭ്രാന്തി, മതിഭ്രമം, ക്ഷീണം എന്നിവയ്ക്ക് കാരണമാകും. തലച്ചോറിന് ആവശ്യമായ അളവില്‍ കാല്‍സ്യം ലഭിക്കാതെ വരുമ്പോളാണ് ഇത് സംഭവിക്കുന്നത്. അതിനാല്‍ തന്നെ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്.

പരിഹാരങ്ങള്‍
കാല്‍സ്യം കുറവ് പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗം കാല്‍സ്യമടങ്ങിയ ഭക്ഷണങ്ങള്‍,
സപ്ലിമെന്റുകള്‍ ഉപയോഗിക്കുകയാണ്.എന്നാല്‍ സ്വയം ചികിത്സ ചെയ്യരുത്. സപ്ലിമെന്റുകള്‍ അമിതമായി ഉപയോഗിച്ചാല്‍ കാല്‍സ്യം ഉയര്‍ന്ന അളവില്‍ ശരീരത്തിലെത്തുകയും അത് മറ്റ് പ്രശ്നങ്ങള്‍ക്കിടയാക്കുകയും ചെയ്യും.



Click it and Unblock the Notifications
