Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
പച്ചക്കറികള് പച്ചയ്ക്കു തിന്നാല്...
ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ് പച്ചക്കറികള്. ഇവയില് വേവിച്ചു കഴിയ്ക്കാവുന്നതും പച്ചയ്ക്കു കഴിയ്ക്കാവുന്നവയുമെല്ലാമുണ്ട്.
സാലഡിന്റെ രൂപത്തിലാണ് വേവിയ്ക്കാത്ത പച്ചക്കറികള് പലരും കഴിയ്ക്കാണ്.
പച്ചക്കറികള് വേവിച്ചാണ് കൂടുതല് ഉപയോഗിയ്ക്കുന്നത്. എന്നാല് ഇങ്ങനെ ചെയ്യുമ്പോള് ഇവയിലെ പോഷാകാംശം ഏതാണ്ട് പകുതിയോളം കുറയുമെന്നു പറയാം.
പച്ചക്കറികള് പച്ചയായി കഴിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യഗുണങ്ങള് വായിക്കൂ,
വേവിയ്ക്കുമ്പോള് പച്ചക്കറികളിലെ പ്രോട്ടീനുകള്, വൈറ്റമിനുകള് എന്നിവ നഷ്ടപ്പെടുകയാണ് ചെയ്യുന്നതെന്നു തെളിഞ്ഞിട്ടുണ്ട്. ഇവ വേവിയ്ക്കാതെ കഴിയ്ക്കുമ്പോള് അല്പം കഴിച്ചാല് തന്നെ ആരോഗ്യഗുണങ്ങള് കൂടുതല് ലഭിയ്ക്കും. വേവിയ്ക്കുന്നവ കഴിയ്ക്കുന്നതിന്റെ പകുതി വേവിയ്ക്കാത്തവ കഴിച്ചാല് മതിയാകും.

സാധാരണ ഉപ്പ്, മസാലകള് തുടങ്ങിയവയെല്ലാം ചേര്ത്താണ് പച്ചക്കറികള് വേവിയ്ക്കുക. ഇ്ത ദഹനവ്യവസ്ഥയ്ക്ക് അത്ര നല്ലതല്ല. പച്ചക്കറികള് പച്ചയ്ക്കു കഴിയ്ക്കുന്നത് ദഹനം മെച്ചപ്പെടുത്തും.
പച്ചയ്ക്കു കഴിയ്ക്കാന് പാചകം ചെയ്യുന്നത്ര ബുദ്ധിമുട്ടില്ല. പോഷകങ്ങള് ഏറെ ലഭിയ്ക്കുകയും ചെയ്യും. സ്വപ്നങ്ങളും അര്ത്ഥവും
ക്യാന്സര് പോലുള്ള അസുഖങ്ങള് വരുത്തുന്ന ഫ്രീ റാഡിക്കല്സിനോടു ചെറുത്തു നില്ക്കാനുള്ള കഴിവ് പച്ചക്കറികള് വേവിയ്ക്കാതെ കഴിയ്ക്കുമ്പോള് കൂടുതല് ലഭിയ്ക്കും. ഇവ നല്ലപോലെ വൃത്തിയാക്കി കെമിക്കലുകള് കളഞ്ഞു കഴിയ്ക്കണമെന്നു മാത്രം.
അസിഡിറ്റി, ഗ്യാസ്, മലബന്ധം തുടങ്ങിയ പല പ്രശ്നങ്ങള്ക്കുമുള്ള പ്രതിവിധിയാണ് പച്ചക്കറികള് വേവിയ്ക്കാതെ കഴിയ്ക്കുന്നത്. ഇതിലെ ഫൈബറുകള് മുഴുവന് ശരീരത്തില് എത്തുകയും ചെയ്യും.
പച്ചക്കറികള് നല്ലപോലെ വൃത്തിയാക്കിയും കെമിക്കലുകള് ഒഴിവാക്കിയും വേണം കഴിയ്ക്കാന് എന്ന കാര്യം ശ്രദ്ധിയ്ക്കുക.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
