Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കൂ
രാവിലെ വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു നല്ലതാണെന്ന കാര്യം പലരും പറഞ്ഞ് പലര്ക്കുമറിയാമായിരിയ്ക്കും. എന്നാല്‍ ഇതുകൊണ്ടുള്ള പ്രയോജനങ്ങളെക്കുറിച്ച് പലര്‍ക്കും അറിയണമെന്നില്ല.
വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതാണെന്നു മാത്രമല്ല, ദഹനേന്ദ്രിയത്തേതിന്റെയടക്കം ശരീരത്തിന്റെ ആകെയുള്ള പ്രവര്‍ത്തനത്തിനും ഗുണം നല്‍കും.
വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ചില പ്രയോജനങ്ങളെക്കുറിച്ച് അറിഞ്ഞിരിയ്ക്കൂ,

ശോധന
ശോധന സുഖകരമാകുമെന്നതാണ് ഒരു വലിയ ഗുണം. ഇത് ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിന് സഹായിക്കും. ശോധന ശരിയായാല്‍ വയറിനു സുഖവും ലഭിയ്ക്കും.

മാലിന്യങ്ങള്‍
ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനുള്ള ഒരു പ്രധാന വഴിയാണ് വെള്ളം കുടിയ്ക്കുന്നത്.

വിശപ്പ്
വെള്ളം കുടിയ്ക്കുന്നതു വഴി ശോധനയുണ്ടാകുന്നത് വിശപ്പു തോന്നിയ്ക്കും. പ്രാതല്‍ ഒഴിവാക്കാന്‍ തോന്നില്ല. ആരോഗ്യത്തിനും ശരീരത്തിന്റെ ഊര്‍ജത്തിനുമെല്ലാം ബ്രേക്ഫാസ്റ്റ് ഏറെ പ്രയോജനകരമാണ്.

തലവേദന
ശരീരത്തില്‍ ജലാംശം കുറയുന്നത് തലവേദനയുണ്ടാക്കും. വെറുംവയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ഇതിനുള്ളൊരു പരിഹാരമാണ്.

കുടല്
കുടല് ശുദ്ധീകരിയ്ക്കാന്‍ വെള്ളത്തിനു കഴിയും. ഇതുവഴി ശരീരത്തിലേയ്ക്കു പോഷകങ്ങള്‍ വേഗത്തില്‍ ആഗിരണം ചെയ്യപ്പെടും.

തടി
രാവിലെ വെറുവയറ്റില്‍ ചൂടുവെള്ളം കുടിയ്ക്കുന്നത് അപചയപ്രക്രിയ 24 ശതമാനം വര്‍ദ്ധിപ്പിയ്ക്കും. ഇത് തടി കുറയാന്‍ സഹായിക്കും.

രക്തം
രാവിലെ വെള്ളം കുടിയ്ക്കുന്നത് കൂടുതല്‍ രക്തമുണ്ടാകാന്‍ സഹായിക്കും. ഇത് ഊര്‍ജം നല്‍കും.

കൊളസ്ട്രോള്‍
ട്രാന്‍സ്ഫാറ്റുകള്‍ നീക്കം ചെയ്യാനുള്ള ഒരു വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ഇത് കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ ഒഴിവാക്കും.

സൗന്ദര്യം
നല്ല ചര്‍മത്തിനും സൗന്ദര്യത്തിനുമുള്ള വഴിയാണ് രാവിലെയുള്ള വെള്ളം കുടിയ്ക്കല്. ശരീരത്തിലെ വിഷവസ്തുക്കള്‍ നീങ്ങുന്നതാണ് കാരണം.

പ്രതിരോധശേഷി
വെറും വയറ്റില്‍ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
