Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
നോണ്‍ വെജിറ്റേറിയനായാലുള്ള ഗുണങ്ങള്‍
നോണ്‍ വെജിറ്റേറിയനായാലുള്ള ഗുണങ്ങള്‍
കഴിയ്ക്കുന്ന ഭക്ഷണങ്ങളനുസരിച്ച് ആളുകളെ വെജിറ്റേറിയന്‍, നോണ്‍ വെജിറ്റേറിയന്‍ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തരം തിരിയ്ക്കാം. പൊതുവെ മീന്‍, ഇറച്ചി എന്നീ വിഭവങ്ങള്‍ കഴിയ്ക്കുന്നവരെയാണ് നോണ്‍ വെജിറ്റേറിയന്‍ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ഇതില്‍ തന്നെ മുട്ട ചിലപ്പോള്‍ ഇരുഗണത്തിലും പെടും. അതായത, ചില വെജിറ്റേറിയന്‍കാരും മുട്ട കഴിയ്ക്കാറുണ്ട്.
നോണ്‍ വെജിറ്റേറിയനാണോ വെജിറ്റേറിയനാണോ ആരോഗ്യഗുണം കൂടുതലെന്നു ചോദിച്ചാല്‍ ഇരു വിഭാഗങ്ങള്‍ക്കും അതിന്റേതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ടെന്നു വേണം പറയാന്‍.
നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് പൊതുവെ തടി കൂടും, കൊളസ്ട്രോള്‍ വരും എന്നീ പ്രശ്നങ്ങള്‍ പറയുമെങ്കിലും ചില നല്ല വശങ്ങളുമുണ്ട്.
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നതു കൊണ്ടുള്ള ഇത്തരം ചില നല്ല വശങ്ങളെക്കുറിച്ചറിയൂ,

ഭക്ഷണം തെരഞ്ഞെടുക്കാന്‍
ഭക്ഷണം തെരഞ്ഞെടുക്കാന്‍ നോണ്‍ വെജിറ്റേറിയന്‍കാര്‍ക്ക് കൂടുതല്‍ സാധ്യതകളുണ്ട്. ഹോട്ടലുകളില്‍ പോയാലും ഇത്തരക്കാര്‍ക്ക് വൈവിധ്യമുള്ള വിഭവങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സാധ്യത കൂടും.

പുറംനാടുകളില്‍
പുറംനാടുകളില്‍ പോകുമ്പോള്‍ ഇഷ്ടമുള്ള വെജിറ്റേറിയന്‍ വിഭവങ്ങള്‍ ലഭിയ്ക്കാനുള്ള സാധ്യത കുറയും. എ്ന്നാല്‍ നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്നവര്‍ക്ക് ഇത്തരം പ്രശ്നം കുറവേ ഉണ്ടാകൂ.

പ്രോട്ടീന്‍
പ്രോട്ടീന്‍ ശരീരത്തിന് അത്യാവശ്യമായ ഒരു പോഷകമാണ്. മാംസവിഭവങ്ങളിലാണ് സാധാരണ പ്രോട്ടീന്‍ കൂടുതല്‍ ലഭിയ്ക്കുക. സോയ, ബീന്‍സ് തുടങ്ങിയ വെജിറ്റേറിയന്‍ വിഭവങ്ങളില്‍ ഇവ ഉണ്ടെങ്കില്‍ പോലും.

ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍
ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ കൂടുതല്‍ അടങ്ങിയിരിയ്ക്കുന്നത് കടല്‍ വിഭവങ്ങളിലാണെന്നു പറയാം. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇത് വളരെ അത്യാവശ്യമാണ്.

ബുദ്ധിവികാസത്തിന്
മീന്‍ വൈറ്റമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ്. തലച്ചോറിന്റെ വളര്‍ച്ചയ്ക്ക ഇത് വളരെ പ്രധാനവുമാണ്. കുട്ടികളുടെ ബുദ്ധിവികാസത്തിന് മീനടക്കമുള്ള നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങള്‍ ഗുണം ചെയ്യും.

രണ്ടുതരം പോഷകങ്ങളും
നോണ്‍ വെജിറ്റേറിയന്‍ കഴിയ്ക്കുന്ന മിക്കവാറും എല്ലാവരും വെജിറ്റേറിയന്‍ ഭക്ഷണവും കഴിയ്ക്കും. അതുകൊണ്ടുതന്നെ രണ്ടുതരം ഭക്ഷണങ്ങളില്‍ നിന്നുമുള്ള പോഷകങ്ങളും ലഭിയ്ക്കും. എന്നാല്‍ വെജിറ്റേറിയന്‍കാര്‍ക്ക് ഈയൊരു ഗുണമില്ലെന്നു വേണം പറയാന്‍.



Click it and Unblock the Notifications
