Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
വെള്ള അരി ഒഴിവാക്കൂ, എന്താണെന്നോ??
പണ്ടുകാലത്ത് കുത്തരിച്ചോറായിരുന്നു മലയാളികളുടെ പ്രിയ ഭക്ഷണം. എന്നാല്‍ കാലം പോകുന്തോറും ഈ ശീലത്തിന് മാറ്റം വന്നു. എളുപ്പത്തില്‍ പാകം ചെയ്യാവുന്ന വെള്ള അരി കൊണ്ടുള്ള ചോറിലേയ്ക്ക് മറ്റു സംസ്ഥാനങ്ങളിലെ പോലെ മലയാളികളും മാറി.
വേവാന്‍ എളുപ്പം, കഴിച്ചാല്‍ വയറിന് കനം തോന്നില്ല തുടങ്ങിയ ഗുണങ്ങളും വെള്ളരിച്ചോറിന് തീന്മേശകളില് പ്രാധാന്യമേറ്റി.
ഇതൊക്കെ വാസ്തവങ്ങളാണെങ്കിലും വെള്ള അരിയുടെ ചോറ് ആരോഗ്യത്തിന് അത്ര നല്ലതല്ല. കാരണം ഇത് പോളിഷ് ചെയ്തു വരുന്നതു കൊണ്ടുതന്നെ പോഷകങ്ങളൊന്നും അടങ്ങിയിട്ടില്ല. മാത്രമല്ല, പല തരം അസുഖങ്ങള്‍ വരുത്തുകയും ചെയ്യും.
വെള്ള അരി നിങ്ങളുടെ ഭക്ഷണശീലത്തില്‍ നിന്നും ഒഴിവാക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിഞ്ഞിരിയ്ക്കൂ.

പ്രമേഹം
പ്രമേഹം നിയന്ത്രിയ്ക്കാം. പ്രമേഹം വരുന്നതിനും പ്രമേഹബാധിതരുടെ അസുഖം കൂടുതലാകുന്നതിനും വെള്ള അരി കാരണമാകും.

മലബന്ധം
വെള്ള അരിയില്‍ ഫൈബര്‍ തീരെ കുറവാണ്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങളുണ്ടാകും.

ടൈപ്പ് 2 പ്രമേഹം
പ്രമേഹത്തില്‍ തന്നെ ടൈപ്പ് 2 പ്രമേഹമാണ് കൂടുതല്‍ ഗുരുതരം. ഇത് ഒഴിവാക്കാന്‍ വെള്ള അരി ഒഴിവാക്കുന്നത് നല്ലതാണ്.

കാര്‍ബോഹൈഡ്രേറ്റ് തോത്
കുത്തരിയെ അപേക്ഷിച്ച് വെള്ള അരിയില്‍ കാര്‍ബോഹൈഡ്രേറ്റ് തോത് വളരെ കൂടുതലാണ്. തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ ഇതുകൊണ്ടുതന്നെ നിര്‍ബന്ധമായും വെള്ള അരി ഒഴിവാക്കുക തന്നെ വേണം.

പോഷകം
പോളിഷ് ചെയ്തു വരുന്നതു കൊണ്ടുതന്നെ ഇതില്‍ പോഷകങ്ങളൊന്നും തന്നെ അടങ്ങിയിട്ടുമില്ല.

സ്റ്റാര്‍ച്ച്
വെള്ള അരിയില്‍ കൂടുതല്‍ സ്റ്റാര്‍ച്ച് അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിനു ഗുണകരമല്ല

വെള്ള അരി
ചിലരില്‍ വെള്ള അരി അലര്‍ജിയ്ക്കു കാരണമാകാറുണ്ട്. ഇതിന് ബ്രൗണ്‍ അരിയാണ് നല്ലൊരു പരിഹാരം.

വിശപ്പു വര്‍ദ്ധിയ്ക്കാന്‍
വെള്ള അരിയുടെ ചോറ് കഴിയ്ക്കുന്നത് പെട്ടെന്നു തന്നെ വിശപ്പു വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും. എന്നാല്‍ കുത്തരി, തവിടു കളയാത്ത അരി എന്നിവ കഴിച്ചു നോക്കൂ, ഗുണമുണ്ടാകും.



Click it and Unblock the Notifications
