Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
സ്ത്രീകള്‍ക്കു വേണ്ട പരിശോധനകള്‍
ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യമാണ് ഇന്നുള്ളത്. തീരെ പ്രായം കുറഞ്ഞവര്‍ പോലും ഇവയ്ക്ക് കീഴ്പ്പെട്ട് പോകുന്നുണ്ട്. തുടക്കത്തില്‍ തന്നെ രോഗം കണ്ടെത്തുകയും, ചികിത്സിക്കുകയും ചെയ്താല്‍ വേഗത്തില്‍ തന്നെ ഇത്തരം രോഗങ്ങളെ നിയന്ത്രിക്കാനാവും.
പതിനെട്ട് വയസ് മുതല്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ചെയ്യേണ്ടുന്ന ചില രോഗനിര്‍ണ്ണയ പരിശോധനകളാണ് ഇവിടെ പറയുന്നത്.

1. വിറ്റാമിന്‍ ഡി
ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ. തേജസ് ഉപാസിനിയുടെ അഭിപ്രായത്തില്‍ അസ്ഥി വേദന, നടുവ് വേദന, കാല് വേദന, എന്നിവയുണ്ടെങ്കില്‍ ഈ പരിശോധന നടത്തേണ്ടതാണ്.
ഇത് ചെറുപ്പക്കാരികളായ സ്ത്രീകളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. 80-90 ശതമാനം സ്ത്രീകള്‍ക്കും വിറ്റാമിന്‍ ഡിയുടെ അപര്യാപ്തത അനുഭവപ്പെടുന്നുണ്ട് എന്നതിനാല്‍ രോഗനിര്‍ണ്ണയ പരിശോധന നടത്തണം. പ്രായമായ സ്ത്രീകളെ ബാധിക്കുന്ന അസ്ഥിക്ഷതത്തില്‍ നിന്ന് വ്യത്യസ്ഥമാണ് ഈ പ്രശ്നം. രക്തപരിശോധനയിലൂടെ രോഗം കണ്ടെത്താനാവും.

2. വിറ്റാമിന്‍ ബി 12
മരവിപ്പും, കൈകാലുകള്‍ക്ക് വിറയലും, ക്ഷീണവും, ബാലന്‍സ് നഷ്ടമാകുക, അനീമിയ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പരിശോധന നടത്തണം.
സസ്യാഹാരികളിലാണ് ഇത് പ്രധാനമായും കാണുന്നത്. പരിശോധന വഴി ഈ വിറ്റാമിന്റെ രക്തത്തിലെ അളവ് നിര്‍ണ്ണയിക്കാം.
രക്തപരിശോധന വഴി ഇത് നിര്‍ണ്ണയിക്കാം. പരിശോധന നടത്തുന്നതിന് മുന്‍പ് 10-12 മണിക്കൂര്‍ സമയം ഭക്ഷണങ്ങളൊന്നും കഴിക്കരുത്.

3. സ്തന പരിശോധന
മുഴകളോ, അസ്വഭാവികമായ മാറ്റങ്ങളോ സ്തനങ്ങളിലുണ്ടെങ്കില് അത് രോഗലക്ഷണമാണ്. സ്വയം പരിശോധനയില്‍ മുഴകള്‍ കണ്ടാല്‍ മാമോഗ്രാം ചെയ്യണം.
സ്ത്രീകള്‍ പലപ്പോഴും അവഗണിക്കുന്ന ഈ ലക്ഷണം ഗൗരവമേറിയതാണ്. 25 വയസില്‍ താഴെയുള്ള സ്ത്രീകള്‍ പോലും ഇത് പരിശോധിക്കേണ്ടതാണ്.
സ്വയം പരിശോധന നടത്താം. സ്തനത്തിലെ മുഴകളും, തിണര്‍പ്പുകളും, വളര്‍ച്ചകളും പരിശോധിക്കുക.

4. പഞ്ചസാര
സ്ഥിരമായ ദാഹം, ഇടക്കിടെയുള്ള മൂത്രം ഒഴിക്കല്, പെട്ടന്നുള്ള വിശപ്പ്, അമിതമായ ക്ഷീണം, അലസത, കാഴ്ച മങ്ങല്‍, ഛര്‍ദ്ദി എന്നിവ സൂചനകളാണ്.
ചെറുപ്പക്കാരികളായ സ്ത്രീകളേറെയും ശരീരത്തിന്റെ വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ ചെയ്യുന്നവരാണ്. അതിനാല്‍ തന്നെ ഇടക്കിടക്ക് പഞ്ചസാര പരിശോധന നടത്തണം. 20 വയസിന് മേലെയും ചിലപ്പോള്‍ അതിന് താഴെയുള്ളവര്‍ക്കും പരിശോധന വേണ്ടി വരാം.
അല്പം രക്തം വിരലില്‍ നിന്നെടുത്ത് പരിശോധന നടത്താം. വേഗത്തില്‍ തന്നെ ഫലവും അറിയാനാകും.

5. തൈറോയ്ഡ്
ശരീരഭാരം കൂടല്‍, ക്ഷീണം, ക്രമം തെറ്റിയ ആര്‍ത്തവം, കഴുത്തിലെ വീക്കം എന്നിവയാണ് ലക്ഷണങ്ങള്‍.
ഹൈപ്പര്‍ തൈറോയ്ഡിസം, തൈറോയ്ഡിസം എന്നിവ പരിശോധിക്കുക. ഇവ രണ്ടും പ്രചാരത്തിലിരിക്കുന്ന രീതികളാണ്. മേല്‍ പറഞ്ഞ ലക്ഷണങ്ങളുണ്ടെങ്കില്‍ പതിനെട്ടില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെയും പരിശോധിപ്പിക്കണം.
രക്തം പരിശോധിക്കുകയാണ് രോഗം കണ്ടെത്താനുള്ള മാര്‍ഗ്ഗം.

6.ഗര്‍ഭാശയ പരിശോധന
ലക്ഷണങ്ങളൊന്നും ഇല്ലെങ്കില്‍ പോലും 25 വയസിന് മേലെയുള്ള സ്ത്രീകള്‍ ചെയ്തിരിക്കേണ്ട ഒന്നാണിതെന്നാണ് വിദഗ്ദരുടെ അഭിപ്രായം. 65 വയസിന് മേലെയുള്ള, കഴിഞ്ഞ പത്ത് വര്‍ഷമായി സാധാരണ പരിശോധനകള്‍ നടത്തി വരുന്ന, ഗര്‍ഭപാത്രം നീക്കം ചെയ്ത സ്ത്രീകള്‍ ഇത് ചെയ്യേണ്ടതില്ല.
സ്ത്രീകളിലെ പ്രത്യുദ്പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ള ക്യാന്‍സറിനെ മുന്‍കൂട്ടി അറിയാനാണ് ഇത് ചെയ്യുന്നത്. ഗര്‍ഭാശയത്തില്‍ നിന്ന് ഏതാനും കോശങ്ങള്‍ എടുത്ത് പരിശോധിച്ചാണ് രോഗനിര്‍ണ്ണയം നടത്തുന്നത്.



Click it and Unblock the Notifications
