Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
വാഴയിലയെപ്പറ്റി ചില അസാധാരണ കാര്യങ്ങള്‍
ഏറെ ഉയരമുള്ള വാഴ വിശുദ്ധ സസ്യം എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. വാഴയുടെ നടുവില്‍ നീളത്തില്‍ അതിന്റെ കാമ്പുമുണ്ട്. ഹൈന്ദവ സംസ്കാരത്തില്‍ വാഴയില ആഹാരം വിളമ്പുന്നതിനായി ഉപയോഗിച്ചുവരുന്നു. വിവാഹം, ക്ഷേത്രചടങ്ങുകള്‍ എന്നിവയിലെല്ലാം വാഴയിലക്ക് സ്ഥാനമുണ്ട്. വീടിന് മുന്നിലോ, അടുക്കള തോട്ടത്തിലോ, ഉദ്യാനത്തിലോ വാഴ നട്ടുവളര്‍ത്തുന്നതും വളരെ പ്രാധാന്യമുള്ള കാര്യമായാണ് കണക്കാക്കുന്നത്.
വാഴയിലക്ക് അടുക്കളയിലും സ്ഥാനമുണ്ട്. പ്ലാസ്റ്റിക്,പേപ്പര്‍, അലുമിനിയം ഫോയില്‍ എന്നിവയെപ്പോലെ വാഴയിലയും ഭക്ഷണ സാധനങ്ങള്‍ ഉണങ്ങിയും, കുഴഞ്ഞും പോകാതെയും, ചൂടോടെയുമിരിക്കാന് സഹായിക്കും. വാഴയിലയില്‍ ഭക്ഷണം വിളമ്പി ഏത് രൂപത്തിലും മടക്കി പാത്രത്തിനുള്ളിലേക്ക് വെയ്ക്കാന്‍ സാധിക്കും. ആവി ഉപയോഗിക്കുന്ന പാചകപാത്രങ്ങളില്‍ ലൈനറായും വാഴയില ഉപയോഗിക്കാം. കൂടാതെ വാഴയില ജൈവ രീതിയില്‍ സംസ്കരിക്കാനുമാവും.
പുകവലിയ്ക്കും ആരോഗ്യഗുണങ്ങള്‍
ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വാഴ ഉപകാരി തന്നെയാണ്. വാഴയുടെ കാമ്പും ഭക്ഷ്യയോഗ്യമാണ്. വാഴയുടെ പുറം തടിയും, ഇലയും ഇന്ത്യയുടെ പല ഭാഗങ്ങളിലും കന്നുകാലികള്‍ക്ക് ആഹാരമായി നല്‍കാറുണ്ട്.

1. ആഹാരം
വാഴയിലയില്‍ ആഹാരം വിളമ്പുന്നത് ആരോഗ്യപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വാഴയിലയില്‍ ചൂടുള്ള ആഹാരം വിളമ്പുന്നത് വഴി വാഴയിലയിലെ ന്യൂട്രിയന്റുകള്‍ ബഹിര്ഗ്ഗമിക്കാനും ആഹാരത്തോടൊപ്പം കലരാനും സഹായിക്കും.

2. മുടി
വാഴയിലയില്‍ ആഹാരം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. തലമുടിക്ക് നിറക്കുറവുള്ള ചെറുപ്പക്കാര്‍ പതിവായി വാഴയിലയില്‍ ആഹാരം കഴിച്ചാല്‍ മുടിയുടെ നിറം കറുപ്പായി മാറും.

3.ആന്റിഓക്സിഡന്റ്
വാഴയിലയില്‍ ഗ്രീന്‍ടീയില്‍ കാണപ്പെടുന്ന പോളിഫെനോല്‍സ് ആയ എപിഗാലോകാറ്റെച്ചിന്‍ ഗാലേറ്റ് അഥവാ ഇജിസിജി ഉണ്ട്. പ്രകൃതിദത്തമായ ആന്റിഓക്സിഡന്റായ പോളിഫെനോലുകള്‍ പല സസ്യാഹാരങ്ങളിലും കാണപ്പെടുന്നതാണ്. ഇത് ചര്‍മ്മത്തിന് ഗുണകരമാണ്.

4. പൊള്ളലിന്
ശരീരത്തില്‍ തീപ്പൊള്ളലേറ്റാല്‍ ജിഞ്ചര്‍ ഓയില്‍ ഇലയുടെ മുകളിലും താഴെയും തേച്ച് പൊള്ളലിന് മേലെ വെച്ചാല്‍ ശമനം ലഭിക്കും.

5.നിശാന്ധത
വാഴപ്പഴം നേരിട്ടും പാകം ചെയ്തും കഴിക്കാം. വാഴപ്പഴം പതിവായി കഴിക്കുന്നത് നിശാന്ധത മാറ്റുകയും, രക്തം ശുദ്ധീകരിക്കുകയും ചെയ്യും.

6. വിറ്റാമിന്‍ ഡി
വാഴയിലയില്‍ ജിഞ്ചര്‍ ഓയില്‍ തേച്ച് നവജാതശിശുക്കളെ രാവിലെ സൂര്യോദയ സമയത്ത് അതിന് മുകളില്‍ കിടത്തുക. മേലെയും വാഴയില വെയ്ക്കുക. സൂര്യപ്രകാശം ലഭിക്കുന്ന തുറന്ന സ്ഥലത്ത് വേണം കുട്ടിയെ കിടത്താന്‍. ഇത് ചര്‍മ്മ സംബന്ധമായ പ്രശ്നങ്ങള്‍ക്കും, ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കാനും സഹായിക്കും.

7. പൊള്ളല്‍
പൊള്ളല്‍, തിണര്‍പ്പ്, കുരുക്കള്‍ തുടങ്ങിയവക്ക് വാഴയിലയില്‍ വെളിച്ചെണ്ണ തേച്ച് രോഗബാധയുള്ള ഭാഗത്ത് ഇല വെയ്ക്കുക.

8.ആഹാരം പൊതിഞ്ഞ് വെച്ചാല്‍
വാഴയിലയില്‍ ആഹാരം പൊതിഞ്ഞ് വെച്ചാല്‍ വേഗത്തില്‍ കേടുവരില്ല.

9. വാഴയിലയും സ്വപ്നവ്യാഖ്യാനവും
വാഴ സ്വപ്നത്തില്‍ കാണുന്നത് പണം, സമ്പാദ്യം, ഭ്രൂണം, ശവക്കല്ലറയില്‍ കിടക്കുന്ന ഒരാള്‍, ജയിലില്‍ കിടക്കുന്നയാള്‍, അടഞ്ഞ പുസ്തകം, ഭൂതകാലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അല്ലെങ്കില്‍ ആന്തരിക അവബോധം എന്നിവയെ അര്‍ത്ഥമാക്കുന്നു. വാഴയെ സ്വപ്നത്തില്‍ കാണുന്നത് വസ്ത്രം, സ്നേഹം, ബലഹീനത, ധീരനായ ഒരു മനുഷ്യന്, ഏകദൈവവിശ്വാസി, അല്ലെങ്കില്‍ സത്സ്വഭാവിയായ ഒരു വ്യക്തി എന്നിവയും അര്‍ത്ഥമാക്കുന്നു.

10. വീടിനുള്ളില്‍
വീടിനുള്ളില്‍ ഒരു വാഴ വളരുന്നതായി സ്വപ്നം കാണുന്നത് ആണ്‍കുട്ടി പിറക്കുമെന്നതിനുള്ള സൂചനയാണ്.

11: വാഴപ്പഴം തിന്നുന്നത്
വാഴപ്പഴം തിന്നുന്നത്സ്വപം കണ്ടാല്‍ ബിസിനസ് പങ്കാളിത്തത്തില്‍ നിന്ന് ലാഭം നേടും എന്നാണര്‍ത്ഥം.
ഒരു വ്യാപാരിയെ സംബന്ധിച്ച് വാഴയുടെ സ്വപ്നം ലാഭത്തെയും, അത് ഉപേക്ഷിക്കുന്നത് ഭക്തിയെയും, ലൗകികസുഖങ്ങളുടെ ത്യജിക്കലിനെയും സൂചിപ്പിക്കുന്നു.
രോഗിയായി കിടക്കുന്ന ആള് വാഴപ്പഴം തിന്നുന്നതായി സ്വപ്നം കാണുന്നത് രോഗം കൂടുന്നതും അല്ലെങ്കില്‍ മരണവും സൂചിപ്പിക്കുന്നു.



Click it and Unblock the Notifications
