Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ആരോഗ്യത്തിന് ചില ആയുര്‍വേദ വഴികള്‍
ആയുര്‍വേദം പാരമ്പര്യ വൈദ്യശാസ്ത്രമാണ്. പണ്ടുകാലത്ത് കേരളത്തില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ ചികിത്സാരീതി ഇന്ന് ലോകമെമ്പാടും പ്രശസ്തിയാര്ജിച്ചിരിയ്ക്കുന്നു.
പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സാരീതിയായതു കൊണ്ടു തന്നെ ആയുര്‍വേദചികിത്സകള്‍ക്ക് ഖ്യാതിയേറുന്നു. ആരോഗ്യ, സൗന്ദര്യപ്രശ്നങ്ങള്‍ക്കും ആയുര്‍വേദ പ്രകാരം പരിഹാരമുണ്ട്.
ഫലം ലഭിയ്ക്കുന്ന ചില ആയുര്‍വേദ ചികിത്സാരീതികള്‍ കാണൂ,

മുഖക്കുരു
വെളുത്തുള്ളി ചതച്ച് മുഖക്കുരുവിന് മുകളില്‍ പുരട്ടുക. സെന്‍സിറ്റീവായ ചര്‍മമുള്ളവരെങ്കില്‍ വെളുത്തുള്ളി തൈരില്‍ കലക്കി പുരട്ടാം. മല്ലിയില അരച്ചതും ഒരു നുള്ള് മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് മുഖക്കുരുവിന പരിഹാരമായി ഉപയോഗിക്കാം.

മുടി
മുടിയുടെ വളര്‍ച്ചയ്ക്കും ആയുര്‍വേദപ്രകാരം വഴിയുണ്ട്. വെളിച്ചെണ്ണ, ഭൃംഗരാജ തൈലം, റോസ്മേരി തൈലം എ്ന്നിവ കലര്‍ത്തി തലയോടില്‍ മസാജ് ചെയ്യാം. കറ്റാര്‍ വാഴ തലയില്‍ തേയ്ക്കുന്നതും മുടിവളര്‍ച്ചയെ സഹായിക്കുമെന്ന് ആയുര്‍വേദം പറയുന്നു.

പ്രമേഹം
നെല്ലിക്ക, പാവയ്ക്ക എന്നിവയുടെ ജ്യൂസ് കലര്‍ത്തി രണ്ടുമാസം അടുപ്പിച്ചു കുടിയ്ക്കുക. ഇത് പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. 10 തുളസിയില, 10 ആര്യവേപ്പില എന്നിവ ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വച്ച് കുടിയ്ക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്.

തേന്‍
ചെറുനാരങ്ങാനീരില് തേന്‍ കലര്‍ത്തി കുടിയ്ക്കുന്നത് ആയുര്‍വേദപ്രകാരം തടി കുറയാനുള്ള നല്ലൊരു വഴിയാണ്. ഇത് രാവിലെ വെറുവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ ഉത്തമം.

വാത വേദന
ഒരു കപ്പ് കടുകെണ്ണയില്‍ 10 ഗ്രാം കര്‍പ്പൂരം കലര്‍ത്തി ചൂടാക്കുക. വാതരോഗം മൂലമുള്ള വേദന ശമിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

കോള്‍ഡ്
ഒരു കപ്പ് ചൂടുള്ള പാലില്‍ അല്പം മഞ്ഞള്‍പ്പൊടി, കുരുമുളകുപൊടി എ്ന്നിവ കലര്‍ത്തി കുടിയ്ക്കുക. ഇത് കോള്‍ഡ് പോലുള്ള രോഗങ്ങള്‍ അകറ്റാന്‍ സഹായിക്കും. പെരുഞ്ചീരകം ചൂടാക്കി ഒരു കിഴി കെട്ടി നല്ലപോലെ മണക്കുന്നതും നല്ലതാണ്.

അസിഡിറ്റി
2 ഏലയ്ക്ക് ചതച്ച് 250 മില്ലി വെള്ളത്തില്‍ കലക്കി തിളപ്പിച്ചൂറ്റി കുടിയ്ക്കുന്നത് അസിഡിറ്റി കുറയ്ക്കും. തുളസിയില ചവച്ചു തിന്നുന്നതും തണുത്ത പാല് കുടിയ്ക്കുന്നതും അസിഡിറ്റിയ്ക്കുള്ള മറ്റ് ആയുര്‍വേദ പരിഹാരങ്ങളാണ്.

ആസ്തമ
വെളുത്തുള്ളി ചതച്ചു പിഴിഞ്ഞ് ഇതില്‍ അല്പം ചൂടുവെള്ളം കലര്‍ത്തി കുടിയ്ക്കുന്നത് ആസ്തമയ്ക്കുള്ള ആയുര്‍വേദ പരിഹാരമാണ്. സവാള നീരില്‍ തേന്‍, കുരുമുളകുപൊടി എന്നിവ കലര്‍ത്തി കുടിയ്ക്കുന്നതും നല്ലതാണ.്

നല്ല ചര്‍മം
മഞ്ഞള്‍പ്പൊടി, നെല്ലിക്കാനീര്, ആര്യവേപ്പിലയുടെ നീര് എന്നിവ കലര്‍ത്തി കുടിയ്ക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിയ്ക്കും. നല്ല ചര്‍മം ലഭിയ്ക്കും.

മലബന്ധം
രാത്രി കിടക്കും മുന്‍പ് ഒരു ഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ തേന്‍ കലര്‍ത്തി കുടിയ്ക്കുക. ഇത് മലബന്ധം മാറ്റും. രാവിലെ വെറുംവയറ്റില്‍ ഒരു ആപ്പിള്‍ കഴിയ്ക്കുക. ഇത് കടിച്ചു തന്നെ ചവയ്ക്കുക. കത്തി കൊണ്ടോ മറ്റോ കഷ്ണങ്ങളാക്കരുത്. ഇതും മലബന്ധം മാറ്റും.



Click it and Unblock the Notifications
