Latest Updates
-
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം
സെക്സ് നന്നാക്കുവാന്‍ ഭക്ഷണങ്ങളും!!
സ്ത്രീ പുരുഷ ബന്ധത്തില്‍ സെക്സിന് മുഖ്യ സ്ഥാനമുണ്ട്. ഇതു മാത്രമല്ല, ആരോഗ്യപരവും മനശാസ്ത്രപരവുമായ ഗുണങ്ങളും സെക്സിനുണ്ട്. സ്ട്രെസ് പോലുള്ള പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇതുപോലെ ആരോഗ്യത്തിനും നല്ല സെക്സ് ഗുണം ചെയ്യും.
സെക്സിനേയും ലൈംഗികതാല്പര്യങ്ങളേയും വിപരീതമായി ബാധിയ്ക്കുന്ന ശാരീരികവും മാനസികവുമായ ഘടകങ്ങളുണ്ട്. ഇതിന് വൈദ്യശാസ്ത്രപരവും അല്ലാത്തതുമായ പരിഹാരങ്ങളുമുണ്ട്.
നല്ല സെക്സിനെ സഹായിക്കുന്ന, ലൈംഗികോത്തേജനത്തിനും ലൈംഗിക ശക്തിയ്ക്കും സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇത്തരം ഭക്ഷണങ്ങളെക്കുറിച്ചറിയൂ,

കക്കയിറച്ചി
പുരുഷലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ കക്കയിറച്ചി നല്ലതാണ്. ഇതിലെ സിങ്ക് തന്നെ കാരണം

മുളക്
മുളകും ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കുന്ന ഒരു ഭക്ഷണം തന്നെ. ഇവ ശരീരത്തിലെ രക്തപ്രവാഹത്തെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക.

ശതാവരി
ശതാവരി ഹിസ്റ്റമൈന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും. ഇത് സ്ത്രീ പുരുഷന്മാരില് ലൈംഗികത കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ സഹായിക്കും.

പഴം
പഴത്തില്‍ അടങ്ങിയിരിക്കുന്ന ധാതുക്കളും ബ്രോമലിന് എന്ന എന്‍സൈമും പുരുഷന്മാരുടെ ലൈംഗികശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

അവോക്കാഡോ
അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ടും ലൈംഗിക താല്പര്യം വര്‍ദ്ധിപ്പിക്കുന്ന ഒന്നു തന്നെ. ഇതിലെ പൊട്ടാസ്യം, ഫോളിക് ആസിഡ് എന്നിവ ലൈംഗിക താല്പര്യങ്ങള് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു.

തണ്ണിമത്തന്
തണ്ണിമത്തന് പ്രകൃതിദത്ത വയാഗ്രയെന്നാണ് അറിയപ്പെടുന്നത്. ഇതിലെ സിട്രുലിന്‍ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിക്കാന്‍ സഹായിക്കും.

ബദാം
ബദാമില്‍ ധാരാളം സിങ്കടങ്ങിയിട്ടുണ്ട്. ഇത് പുരുഷഹോര്‍മോണ്‍ ഉല്പാദനത്തിനു സഹായിക്കും.

വെളുത്തുള്ളി
രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നതു കൊണ്ട് വെളുത്തുള്ളിയും ഇത്തരം ഭക്ഷണത്തിന്റെ ഗണത്തില്‍ പെടും

ഇഞ്ചി
ഇഞ്ചി ലൈംഗികതയെ സഹായിക്കുന്ന ഒരു ഭക്ഷണമാണ്. ഇത് നല്ല മൂഡുണ്ടാക്കാനും രക്തപ്രവാഹം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

ചോക്കലേറ്റ്
ചോക്കലേറ്റില്‍ ധാരാളം ആന്റിഓക്സിന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സെറോട്ടിന്‍ എന്ന ഹോര്‍മോണ്‍ ഉല്പാദനത്തിന് സഹായിക്കും. നല്ല മൂഡുണ്ടാക്കാനും ലൈംഗിക ആഗ്രഹങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ഇത് വളരെ നല്ലതാണ്.

പീച്ച്
പീച്ചില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. ഇത് ആരോഗ്യത്തിന് നല്ലതാണെന്നു മാത്രമല്ല, ബീജസംഖ്യ വര്‍ദ്ധിക്കാനും ഇത് സഹായിക്കും.

സ്ട്രോബെറി
ലൈംഗികതാല്പര്യങ്ങള് വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണമാണ് സ്ട്രോബെറി.

സിട്രസ്
സിട്രസ് അടങ്ങിയ പഴവര്ഗങ്ങളില് വൈറ്റമിന്‍ സി, ഫോളിക് ആസിഡ് എന്നിവ ധാരാളമുണ്ട്. ഇത് പ്രത്യുല്പാദന അവയവങ്ങളുടെ ആരോഗ്യത്തിന് മികച്ചതാണ്.

സെലറി
സെലറിയും ലൈംഗിക ആരോഗ്യത്തിന് നല്ലതാണ്. ഇതിലെ ആന്‍ഡ്രോസ്റ്റെറോണ്‍ സ്ത്രീകളെ ആകര്ഷിയ്ക്കുവാന് സഹായിക്കും.

ഫിഗ്
ഫിഗ് ധാരാളം നാരുകള്‍ അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇതിലെ അമിനോ ആസിഡുകള്‍ പുരുഷലൈംഗികതയ്ക്കു സഹായിക്കും. സ്റ്റാമിന വര്‍ദ്ധിപ്പിക്കാനും ഇവ നല്ലതു തന്നെ.

മുട്ട
മുട്ടയും ഇത്തരത്തിലൊരു ഭക്ഷണം ത്ന്നെ. ഇതില്‍ വൈറ്റമിന്‍ ബി6, ബി5 എന്നിവ അടങ്ങിയിട്ടുണ്ട്. പച്ചമുട്ട കഴിയ്ക്കുന്നത് ലൈംഗികത വര്‍ദ്ധിപ്പിക്കാന്‍ കൂടുതല്‍ നല്ലതാണ്.

തുളസി
തുളസിയിനത്തില്‍ പെട്ട സസ്യങ്ങള്‍ ലൈംഗികത വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ്.



Click it and Unblock the Notifications
